Published - Jan 02 , 2020 10:56 AM
കോഴിക്കോട്: മഹല്ല് ശാക്തീകരണത്തിനും ഏകീകരണത്തിനുമായി എസ്.എം.എ ആവിഷ്കരിച്ച വിപുലമായ ഇ-മഹല്ല് പദ്ധതി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി ജില്ലാ എക്സിക്യൂട്ടീവ് സംഗമങ്ങള്‍ നടത്താന്‍ സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. പുതിയ കാലത്തേക്ക് മഹല്ലുകളെ നടത്താന്‍ പോന്ന ബ്രഹത്തായ പദ്ധതിയാണ് ഇ മഹല്ല് സംവിധാനം. ജില്ലയിലെ എല്ലാ എക്സിക്യൂട്ടീവ് മെമ്പര്‍മാരും സംബന്ധിക്കുന്ന സമ്പൂര്‍ണ എക്സിക്യൂട്ടീവ് പഠന സംഗമത്തില്‍ ആസൂത്രണങ്ങള്‍, പഠനങ്ങള്‍, വിശകലനങ്ങള്‍ തുടങ്ങിയ സെഷനുകള്‍ക്ക് സംസ്ഥാന പ്രതിനിധികള്‍ നേതൃത്വം നല്‍കും.
യോഗത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, കെ.കെ അഹമ്മദ് കുട്ടി മുസ്ലിയാര്, പ്രൊഫ. കെ.എം.എ റഹീം, എം.എന്‍ സിദ്ധീഖ് ഹാജി, ഇ. യഅ്ഖൂബ് ഫൈസി, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, സുലൈമാന്സഖാഫി കുഞ്ഞുകുളം, പി.കെ അബ്ദുറഹ്മാന് മാസ്റ്റര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, വി.എം കോയ മാസ്റ്റര്‍, ടി.കെ അബ്ദുറഹ്മാന് ബാഖവി, വി.വി അബൂബക്കര്‍ സഖാഫി, പി. അബ്ദു ഹാജി, എം.കെ മുഹ്യീദ്ദീന്‍ കുട്ടി മുസ്ലിയര്, എ.കെ.സി മുഹമ്മദ് ഫൈസി, സുലൈമാന്‍ ഇന്ത്യനൂര്‍, പി.പി. മുഹമ്മദ്കുട്ടി മാസ്റ്റര്‍, എം.എം സുലൈമാന്‍, മഹ്മൂദ് മഖ്ദൂമി സംബന്ധിച്ചു.