Published - Mar 03 , 2018 11:43 AM
സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരമുള്ള മസ്ജിദുകളില്‍ സേവനം ചെയ്യുന്ന ഖത്വീബ്, മുദരിസ്, ഇമാം, മുഅദ്ദിന് എന്നിവര്‍ക്കും ശരീഅത്-അറബിക്-ദഅ്വാ കോളേജുകളിലെ മതാധ്യാപകര്‍ക്കും എസ്.എം.എ സംസ്ഥാന ക്ഷേമബോര്‍ഡ് നല്കുന്ന ആധികാരിക സേവന പുസ്തകമായ മസ്ജിദ് എംപ്ലോയീസ് സര്‍വ്വീസ് രജിസ്റ്റര്‍ എടുത്തവര്‍ക്ക് വേണ്ടിയുള്ള സഹായ പദ്ധതിയാണ് ക്ഷേമനിധി.
കോഴിക്കോട്: സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സംസ്ഥാന ക്ഷേമ ബോര്‍ഡിന്റെ മസ്ജിദ് എംപ്ലോയീസ് സര്‍വീസ് രജിസ്റ്റര്‍ (എസ്.ആര്) എടുത്തവര്‍ക്കു വേണ്ടി ക്ഷേമനിധി ആരംഭിക്കാന്‍ സംസ്ഥാന ക്ഷേമ ബോര്‍ഡ് യോഗം തീരുമാനിച്ചു.
സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരമുള്ള മസ്ജിദുകളില്‍ സേവനം ചെയ്യുന്ന ഖത്വീബ്, മുദരിസ്, ഇമാം, മുഅദ്ദിന് എന്നിവര്‍ക്കും ശരീഅത്-അറബിക്-ദഅ്വാ കോളേജുകളിലെ മതാധ്യാപകര്‍ക്കും എസ്.എം.എ സംസ്ഥാന ക്ഷേമബോര്‍ഡ് നല്കുന്ന ആധികാരിക സേവന പുസ്തകമായ മസ്ജിദ് എംപ്ലോയീസ് സര്‍വ്വീസ് രജിസ്റ്റര്‍ എടുത്തവര്‍ക്ക് വേണ്ടിയുള്ള സഹായ പദ്ധതിയാണ് ക്ഷേമനിധി.
എസ്.ആര്. എടുത്തവരാണ് ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിക്കേണ്ടത്. ക്ഷേമനിധി അംഗത്വത്തിനുള്ള അപേക്ഷയോടൊപ്പം അംഗത്വ ഫീസ് 100 രൂപ അടയ്ക്കണം. കൂടാതെ എല്ലാ വര്‍ഷവും ഒരു ദിവസത്തെ വേതനം (300 രൂപയില്‍ കുറയരുത്) ക്ഷേമനിധിയില്‍ നിക്ഷേപിക്കുകയും വേണം.
ഇങ്ങനെ 2 വര്‍ഷം പൂര്‍ത്തീകരിച്ചവര്‍ക്ക് സംസ്ഥാന ക്ഷേമ ബോര്‍ഡിന്റെ ധനസഹായത്തിന് അപേക്ഷ നല്‍കാവുന്നതാണ്. ഭവന നിര്‍മ്മാണത്തിനും, മേജര്‍ രോഗ ചികിത്സക്കുമാണ് ധനസഹായം നല്‍കുക. ചികിത്സാ സഹായത്തിന് ക്ഷേമനിധി അംഗത്തിന്റെ ഭാര്യക്കും മക്കള്‍ക്കും അര്‍ഹതയുണ്ടായിരിക്കും.
സംസ്ഥാന ക്ഷേമ ബോര്‍ഡ് യോഗത്തില്‍ സംസ്ഥാന ക്ഷേമകാര്യ വൈസ് പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.എം.എ റഹീം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ക്ഷേമകാര്യ സെക്രട്ടറി കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി സ്വാഗതം പറഞ്ഞു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തന്നൂര്‍, വി.പി.എം. ഫൈസി വില്യാപ്പള്ളി, ഇ. യഅ്ഖൂബ് ഫൈസി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, എസ്.എ. അബ്ദുല്‍ ഹമീദ് മൗലവി, സി.പി. അബ്ദുല്ലക്കുട്ടി, വി.വി. അബൂബക്കര്‍ സഖാഫി, എം.ഇ. അബ്ദുല്‍ ഗഫൂര്‍ സഖാഫി സംബന്ധിച്ചു.