Published - Jul 08 , 2017 19:04 PM
അംഗീകാരം ലഭിച്ചിട്ടില്ലാത്ത സ്കൂളുകള്‍ അടച്ചു പൂട്ടുന്നതിന് സര്‍ക്കാര്‍ അതത് എ.ഇ.ഒ മുഖേന നോട്ടീസ് നല്കിക്കൊണ്ടിരിക്കുന്ന പശ്ചാതലത്തിലാണ് മൈനോറിറ്റി വെല്‍ഫയര്‍ അസോസിയേഷന് സംസ്ഥാന കമ്മിറ്റി യോഗം സംഘടിപ്പിക്കുന്നത്.
കോഴിക്കോട്: അംഗീകാരം ലഭിച്ചിട്ടില്ലാത്ത സ്കൂളുകളുടെ പ്രതിസന്ധി തരണം ചെയ്യുന്നതിനുവേണ്ടി, സ്കൂള്‍ അധികാരികളുടെ അടിയന്തര യോഗം ജൂലൈ 8 ശനിയാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് സമസ്ത സെന്ററില്‍ ചേരുന്നു.
മലബാര്‍ റീജ്യണിലെ (കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകള്‍) അംഗീകാരമില്ലാത്ത എല്ലാ സ്കൂളുകളുടെയും പ്രസിഡണ്ട്, സെക്രട്ടറി, പ്രിന്‍സിപ്പാള്‍/മാനേജര്‍ എന്നിവര്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. അംഗീകാരം ലഭിച്ചിട്ടില്ലാത്ത സ്കൂളുകള്‍ അടച്ചു പൂട്ടുന്നതിന് സര്‍ക്കാര്‍ അതത് എ.ഇ.ഒ മുഖേന നോട്ടീസ് നല്കിക്കൊണ്ടിരിക്കുന്ന പശ്ചാതലത്തിലാണ് മൈനോറിറ്റി വെല്‍ഫയര്‍ അസോസിയേഷന് സംസ്ഥാന കമ്മിറ്റി യോഗം സംഘടിപ്പിക്കുന്നത്.
യോഗത്തിന് വരുമ്പോള്‍ താഴെ പറയുന്ന രേഖകള്‍ കൈവശം ഉണ്ടാകേണ്ടതാണ്. സ്കൂള്‍ തുടങ്ങിയ വര്‍ഷം, വിദ്യാര്‍ത്ഥികളുടെ എണ്ണം, ഭൂമിയുടെ വിസ്തീര്‍ണം, കെട്ടിടങ്ങളുടെ സൗകര്യം, മാനേജിംഗ് കമ്മിറ്റിയുടെ സ്വഭാവം (ഇന്റിവിജ്വല്‍/കമ്മിറ്റി).
യോഗത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന സ്കൂള്‍ അധികൃതര്‍ പങ്കെടുക്കുന്നവരുടെ പേരു വിവരങ്ങള്‍ mwa.statecommittee@gmail.com എന്ന ഇ മെയില്‍ ഐ.ഡിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2772848.