Published - Feb 10 , 2018 14:50 PM
കോഴിക്കോട്: ആനന്ദകരമായ മദ്റസാ വിദ്യാഭ്യാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് തിരഞ്ഞെടുത്ത 25 സ്ഥലങ്ങളില്‍ സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) മദ്റസാ കെട്ടിടം നിര്‍മ്മിച്ചു നല്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മഞ്ചേരിയില്‍ നടന്നു.
സെഞ്ച്വറി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങള്‍ പദ്ധതി പ്രഖ്യാപനവും കെട്ടിട ഡമോ പ്രസന്റേഷനും നിര്‍വഹിച്ചു. കെ.കെ. അഹമ്മദ് കുട്ടി മുസ്ലിയാര് അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് അംഗം അഡ്വ. ടി.വി. മുഹമ്മദ് ഫൈസല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തനൂര്‍ പ്രാര്‍ത്ഥന നടത്തി. പദ്ധതി കീനോട്ട് പ്രൊഫ. കെ.എം.എ റഹീം അവതരിപ്പിച്ചു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ പദ്ധതി ഫണ്ട് അബ്ദുല്‍ അസീസ് ഹാജി കൊളപ്പറമ്പില്‍ നിന്നും സ്വീകരിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.
സയ്യിദ് ഹബീബ്കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി താനൂര്‍, സയ്യിദ് കെ.വി തങ്ങള്‍, ഇ. യഅ്ഖൂബ് ഫൈസി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, അബ്ദുറശീദ് സഖാഫി പത്തപ്പിരിയം, പി. അബ്ദുഹാജി, സുലൈമാന്‍ ഇന്ത്യനൂര്‍, അബ്ദുല്ലത്വീഫ് മഖ്ദൂമി, കെ.ടി അബ്ദുറഹ്മാന് സംബന്ധിച്ചു. കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി സ്വാഗതവും ശമീര്‍ പുല്ലൂര്‍ നന്ദിയും പറഞ്ഞു.