Published - Jan 07 , 2020 15:37 PM
കോഴിക്കോട്: എസ്.എം.എ ക്രിയേഷന് 2020 ക്യാമ്പ് കോഴിക്കോട് സമസ്ത സെന്റര്‍ ഹാളില്‍ വെച്ച് നടന്നു. എസ്.എം.എ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗങ്ങള്‍, ജില്ലാ ഭാരവാഹികള്‍ സംബന്ധിച്ചു. കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി അധ്യക്ഷത വഹിച്ചു. കെ.കെ. അഹമ്മദ്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.എം.എ റഹീം, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തന്നൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, വി.എം. കോയ മാസ്റ്റര്‍ പ്രസംഗിച്ചു. ഇ. യഅ്ഖൂബ് ഫൈസി സ്വാഗതവും സുലൈമാന്‍ സഖാഫി കുഞ്ഞുകുളം നന്ദിയും പറഞ്ഞു.
പൗരത്വ വിഷയവുമായി ബന്ധപ്പെട്ട് സി.എ.എ, എന്‍.ആര്.സിയെ കുറിച്ചുള്ള വിശദ പഠനത്തിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫാക്കല്‍റ്റി ഓഫ് ലോ ഡീന്‍ അഡ്വക്കറ്റ് ആര്.കെ ബിജു നേതൃത്വം നല്കി. അംഗങ്ങളുടെ സംശയങ്ങള്‍ക്ക് മര്‍കസ് ലോ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ അഡ്വ. സമദ് പുലിക്കാട് മറുപടി നല്കി.
ജനുവരി 31ന് നടക്കുന്ന അംഗത്വ കാമ്പയിന്റെയും ഫെബ്രുവരി 7ന് നടക്കുന്ന മദ്റസാദിനത്തിന്റെയും ഉരുപ്പടികള്‍ ക്യാമ്പില്‍ വെച്ച് വിതരണം ചെയ്തു.