Published - Oct 19 , 2017 11:21 AM
കോഴിക്കോട്: മഹല്ല് ഏകീകരണത്തിനായി വിവര സാങ്കേതിക വിദ്യയുടെ നൂതന മാര്‍ഗങ്ങള്‍ ഉപയോഗിച്ച് എസ്.എം.എ നടപ്പിലാക്കുന്ന ഇ-മഹല്ല് പ്രൊജക്ടിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പഠന ശിബിരങ്ങള്‍ നടത്താന്‍ സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട മഹല്ലുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മഹല്ല് ഭാരവാഹികള്‍ക്ക് ഒന്നാം ഘട്ട ട്രൈനിംഗ് നേരത്തെ നല്‍കിയിരുന്നു.
വിവിധ ജില്ലകളില്‍ നടക്കുന്ന പഠന ശിബിരം തിയ്യതികള്‍: ആഗസ്റ്റ് 12 (കോഴിക്കോട്, പാലക്കാട്, തൃശൂര്‍), ആഗസ്റ്റ് 13 (വയനാട്), ആഗസ്റ്റ് 15 (നീലഗിരി), ആഗസ്റ്റ് 19 (കൊല്ലം, തിരുവനന്തപുരം, ഇടുക്കി), ആഗസ്റ്റ് 22 (മലപ്പുറം വെസ്റ്റ്), ആഗസ്റ്റ് 24 (കോട്ടയം), ആഗസ്റ്റ് 25 (പത്തനംതിട്ട), ആഗസ്റ്റ് 26 (കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ഈസ്റ്റ്), ആഗസ്റ്റ് 27 (എറണാകുളം),
നമ്മുടെ പോളിസി, നമ്മുടെ പ്രോഗ്രാം എന്നിങ്ങനെ രണ്ട് സെഷനുകളിലായി നടക്കുന്ന പഠന ശിബിരത്തില്‍ വെച്ച് പുതിയ പ്രവര്‍ത്തന പരിപാടികളെ കുറിച്ച് വിശദീകരിക്കും. സംസ്ഥാന നേതാക്കള്‍ പഠന ശിബിരങ്ങള്‍ക്ക് നേതൃത്വം നല്‍കും.
കോഴിക്കോട് സമസ്ത സെന്ററില്‍ വെച്ച് ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ.കെ. അഹമ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. ഇ. യഅ്ഖൂബ് ഫൈസി സ്വാഗതവും പി.കെ. അബ്ദുറഹ്മാന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. സുലൈമാന്‍ സഖാഫി കുഞ്ഞുകുളം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍, പ്രൊഫ. കെ.എം.എ റഹീം, എം.എന്‍ സിദ്ധീഖ് ഹാജി, പി.കെ. മുഹമ്മദ് ബാദ്ഷാ സഖാഫി, പ്രൊഫ. എ.കെ. അബ്ദുല്‍ ഹമീദ്, വി.പി.എം. ഫൈസി വില്യാപ്പള്ളി, വി.എം. കോയ മാസ്റ്റര്‍, ഡോ എം. അബ്ദുല്‍ അസീസ് ഫൈസി, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി കുറ്റ്യാടി, അഡ്വ. എം. ശുഐബ്, ടി.കെ. അബ്ദുറഹ്മാന് ബാഖവി, വി.വി. അബൂബക്കര്‍ സഖാഫി, പി.ടി.സി. മുഹമ്മദലി മാസ്റ്റര്‍, കെ.കെ. മുഹമ്മദലി ഫൈസി, പി. അബ്ദു ഹാജി, അബ്ദുല്‍ ലത്തീഫ് മഖ്ദൂമി, ഷാജഹാന് സഖാഫി, അബ്ദുറശീദ് സഖാഫി പത്തപ്പിരിയം, സുലൈമാന്‍ കരിവെള്ളൂര്‍, എം.ഇ. അബ്ദുല്‍ ഗഫൂര്‍ സഖാഫി, എ.കെ.സി മുഹമ്മദ് ഫൈസി, സുലൈമാന്‍ ഇന്ത്യനൂര്‍, പി.പി. മുഹമ്മദ്കുട്ടി മാസ്റ്റര്‍, എം.എം. സുലൈമാന്‍, അബ്ദു ആലസംപാട്ടില്‍, എ.കെ. മുഈനുദ്ദീന്, പി.എ. മുഹമ്മദ് സാദിഖ് മിസ്ബാഹി, കെ.എ. ശറഫുദ്ദീന്‍, മഹ്മൂദ് മഖ്ദൂമി സംബന്ധിച്ചു.
ഈ വര്‍ഷം ഹജ്ജിനു പോകുന്ന സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ അബ്ദുല്‍ കരീം സഖാഫി ഇടുക്കി, കെ.ടി അബ്ദുറഹ്മാന് അരീക്കോട് എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി. അംഗീകാരത്തിന് അപേക്ഷിച്ച 76 മഹല്ല്, സ്ഥാപന മാനേജിംഗ് കമ്മിറ്റികള്‍ക്ക് അംഗീകാരം നല്കി.