Published - Jul 10 , 2017 15:07 PM
കോഴിക്കോട്: മെയ് മാസത്തില്‍ നടന്ന സംസ്ഥാന കൗണ്‍സില്‍ അവതരിപ്പിച്ച കര്‍മ പദ്ധതികളുടെ പഠനം ലക്ഷ്യമാക്കി എസ് എം എ അടുത്ത മാസം 11ന് മലപ്പുറം എടപ്പാളില്‍ വെച്ച് സംസ്ഥാന എക്സിക്യൂട്ടീവ് കേമ്പ് സംഘടിപ്പിക്കും. യൂണിറ്റ് തലം മുതല്‍ ജില്ലാ തലം വരെ നടപ്പാക്കുന്ന പദ്ധതികളുടെ പഠനവും പരിശീലനവുമാണ് കേമ്പ് ലക്ഷ്യമിടുന്നത്. രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ നടക്കുന്ന കേമ്പില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളും ജില്ലാ ഭാരവാഹികളുമാണ് പങ്കെടുക്കേണ്ടത്.
ഇത് സംബന്ധമായി ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എം.എ റഹീം സാഹിബ്, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, വി.എം കോയ മാസ്റ്റര്‍ കിണാശ്ശേരി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം സംബന്ധിച്ചു.