Published - Jan 12 , 2021 11:57 AM
കോഴിക്കോട്: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ നിര്‍മ്മിക്കാനും പുനര്‍ നിര്‍മ്മിക്കാനും അനുമതി നല്‍കുന്നതിനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങള്‍ക്ക് തന്നെ തിരിച്ചുനല്‍കണമെന്ന് സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സെന്‍ട്രല്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
മസ്ജിദ് നിര്‍മാണത്തിന്റെ അനുമതിക്കായുള്ള അപേക്ഷകള്‍ നിയമത്തിന്റെ സാങ്കേതിക കുരുക്കുകളില്‍ പെടുത്തി വൈകിപ്പിക്കുന്ന ശൈലിയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ഇന്ത്യന്‍ ഭരണഘടന മതസ്വാതന്ത്ര്യത്തിനു നല്കിയ ഉറപ്പ് ലംഘിക്കുകയാണോ ഇത്തരം നടപടിയിലൂടെ ചെയ്യുന്നതെന്ന് സംശയമുണ്ട്. പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ആരാധനാലയങ്ങളുടെ ആവശ്യകത വേഗത്തില്‍ അന്വേഷിക്കാനും ബോധ്യപ്പെടാനും കഴിയുമെന്നതിനാല്‍ അനുമതി നല്‍കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു തന്നെ തിരിച്ചു നല്‍കണം.
കെ.കെ. അഹമ്മദ്കുട്ടി മുസ്ലിയാര് അധ്യക്ഷത വഹിച്ചു. സയ്യിദ് പി.എം.എസ് തങ്ങള്‍ തൃശൂര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. പ്രൊഫ. കെ.എം.എ റഹീം സ്വാഗതം ആശംസിച്ചു. പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ഇ. യഅ്ഖൂബ് ഫൈസി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, വി.പി.എം ഫൈസി വില്യാപ്പള്ളി, അബൂബക്കര്‍ ശര്‍വാനി, അഡ്വ. എ.കെ ഇസ്മായില്‍ വഫ, പി.കെ അബ്ദുറഹ്മാന് മാസ്റ്റര്‍, ഡോ. എം. അബ്ദുല്‍ അസീസ് ഫൈസി, ഡോ. പി.എ. മുഹമ്മദ് കുഞ്ഞ് സഖാഫി, ഡോ. എ.ബി അലിയാര്, പത്തപ്പിരിയം അബ്ദുറശീദ് സഖാഫി, പി.ടി.സി മുഹമ്മദലി മാസ്റ്റര്‍, വി.വി അബൂബക്കര്‍ സഖാഫി, മുഹമ്മദ് സഖാഫി ചെറുവേരി, അബ്ദുല്ലത്തീഫ് മഖ്ദൂമി, കെ.കെ മുഹമ്മദലി ഫൈസി കണിയാമ്പറ്റ, എ.കെ.സി മുഹമ്മദ് ഫൈസി (കോഴിക്കോട്), എം.കെ മുഹ്യിദ്ദീന്‍കുട്ടി മുസ്ലിയാര്, എം.കെ അബ്ദുല്‍ഗഫൂര്‍ (തൃശൂര്‍), സുലൈമാന്‍ കരിവെള്ളൂര്‍ (കാസര്‍കോട്), അബ്ദുല്‍ റശീദ് ദാരിമി, എം. അബ്ദുറഹ്മാന് കല്ലായി (കണ്ണൂര്‍), എം.ഇ. അബ്ദുല്‍ ഗഫൂര്‍ സഖാഫി (വയനാട്), എം. അബുല്‍ ഹസന് (തിരുവനന്തപുരം), കെ.ടി അബ്ദുറഹ്മാന് (മലപ്പുറം ഈസ്റ്റ്), സുലൈമാന്‍ ഇന്ത്യനൂര്‍ (മലപ്പുറം വെസ്റ്റ്), കെ.വി സിദ്ധീഖ് ഫൈസി, പി.പി. മുഹമ്മദ് കുട്ടി മാസ്റ്റര്‍ (പാലക്കാട്), എം.എം. സുലൈമാന്‍ (എറണാകുളം) സംബന്ധിച്ചു.