Published - Oct 31 , 2020 17:39 PM
കോഴിക്കോട്: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തി ഏകീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്ന് സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സെന്‍ട്രല്‍ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
സാമൂഹ്യവിപത്ത് ഉണ്ടാക്കുന്നതാണ് പ്രസ്തുത തീരുമാനം. ജയാ ജയ്റ്റ്ലി കമ്മിറ്റിയുടെ ശിപാര്‍ശകള്‍ ഇന്ത്യയില്‍ നടപ്പാക്കുമ്പോള്‍ അമേരിക്ക, ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ 143 ലോക രാജ്യങ്ങളില്‍ ഇപ്പോഴും സ്ത്രീകളുടെ വിവാഹ പ്രായം 18 വയസ്സാണെന്നത് നാം വിസ്മരിക്കരുത്. വ്യാപകമായ ചര്‍ച്ചകള്‍ നടക്കേണ്ട ഈ വിഷയത്തില്‍ ഏകപക്ഷീയമായ തീരുമാനം അടിച്ചേല്‍പ്പിക്കുന്നത് വന്‍ പ്രതിസന്ധിയാണ് സമൂഹത്തില്‍ സൃഷ്ടിക്കുക. സ്ത്രീജനങ്ങളുടെ ഉന്നമനത്തിന് വിവാഹപ്രായം ഉയര്‍ത്തുന്നത് മാത്രമാണ് പരിഹാരമെന്നത് തെറ്റായ ധാരണയാണ്.
വിവാഹപ്രായപരിധി ഉയര്‍ത്തുന്നതിനെതിരെ മഹല്ല്, മസ്ജിദ്, സ്ഥാപന കേന്ദ്രങ്ങളില്‍ ശക്തമായ പ്രതിഷേധ ബോധവത്കരണങ്ങള്‍ നടത്താന്‍ എസ്.എം.എ പരിപാടികള്‍ ആവിഷ്കരിച്ചു.
സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.എം.എ റഹീം ഉദ്ഘാടനം ചെയ്തു. ഇ. യഅ്ഖൂബ് ഫൈസി സ്വാഗതം പറഞ്ഞു. സുലൈമാന്‍ സഖാഫി കുഞ്ഞുകുളം നന്ദിയും പറഞ്ഞു. പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, സയ്യിദ് ഹബീബ് കോയ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, അഡ്വ. എ.കെ ഇസ്മായില്‍ വഫ, അഡ്വ. എം. ശുഐബ്, വി.എം. കോയ മാസ്റ്റര്‍, അബ്ദുല്‍ ലത്തീഫ് മഖ്ദൂമി, കെ.ടി അബ്ദുറഹ്മാന്, അബ്ദുറശീദ് ദാരിമി, മുഹമ്മദലി ഫൈസി കണിയാമ്പറ്റ, എം. അബ്ദുറഹ്മാന് കല്ലായി, എം.ഇ അബ്ദുല്‍ ഗഫൂര്‍ സഖാഫി, എ.കെ.സി മുഹമ്മദ് ഫൈസി, അബ്ദുറശീദ് സഖാഫി പത്തപ്പിരിയം, സുലൈമാന്‍ ഇന്ത്യനൂര്‍, പി.പി. മുഹമ്മദ് കുട്ടി മാസ്റ്റര്‍, അബ്ദുല്‍ ഗഫൂര്‍ മൂന്നുപീടിക, എം.എം സുലൈമാന്‍, ജഅ്ഫാന് കുഞ്ഞാശാന്‍, ശിഹാബ് ക്ലാപ്പന, ഖത്തര്‍ ബാവ ഹാജി സംബന്ധിച്ചു.