ഇ-മഹല് വാർത്തകൾ

മാര്‍ച്ച് 2 ന് എസ്.എം.എ 'മദ്റസാ ദിനം' ആചരിക്കുന്നു


Published - Dec 11 , 2018 10:36 AM


"madrasa dinam 18"

കോഴിക്കോട്: മദ്റസകളുടെയും മസ്ജിദുകളുടെയും സംരക്ഷണത്തിനും പോഷണത്തിനും ജനങ്ങളെ ബോധവത്കരിക്കുന്നതിനും ഫണ്ട് ശേഖരണത്തിനുമായി സുന്നി മാനേജ്മെന്‍റ് അസോസിയയേഷന്‍ (എസ്.എം.എ) മാര്‍ച്ച് 2ന് 'മദ്റസാദിനം' ആചരിക്കുന്നു.

സംസ്ഥാനത്ത് തെരഞ്ഞെടുത്ത 25 സ്ഥലങ്ങളില്‍ പുതിയ മദ്റസകള്‍ നിര്‍മ്മിക്കുക, സര്‍വീസില്‍ നിന്നും വിരമിച്ച 60 വയസ്സ് കഴിഞ്ഞ ഉസ്താദുമാര്‍ക്ക് (മുഅല്ലിം, മുഅദ്ദിന്‍, മുദരിസ്, ഖത്തീബ്, ഇമാം) സ്ഥിരം ക്ഷേമ പെന്‍ഷന്‍; മസ്ജിദ് ജീവനക്കാര്‍ക്ക് സര്‍വ്വീസ് രജിസ്റ്ററും ക്ഷേമനിധിയും; വഖഫ് കേസുകള്‍ക്ക് നിയമ-ധനസഹായങ്ങള്‍, സൊസൈറ്റി-വഖഫ് ബോര്‍ഡ് ഗൈഡന്‍സ്, മഹല്ല് ഏകീകരണത്തിനും ശാക്തീകരണത്തിനുമായി ഇ-മഹല്ല് സംവിധാനവും സോഷ്യല്‍ ഓഡിറ്റും, ആനന്ദകരമായ മദ്റസാവിദ്യാഭ്യാസം തുടങ്ങി നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.

'മദ്റസാദിനം' വിശദീകരിക്കുന്ന സര്‍ക്കുലര്‍, പോസ്റ്റര്‍, ബക്കറ്റ് സ്റ്റിക്കര്‍, സംഭാവന സ്വീകരിക്കാനുള്ള കവര്‍, കമ്മിറ്റിക്കുള്ള കവര്‍ എന്നിവ ജില്ല, മേഖല, റീജ്യണല്‍ കമ്മിറ്റികള്‍ മുഖേന എല്ലാ മസ്ജിദ്, മദ്റസ, സ്ഥാപനങ്ങളിലും ഇതിനകം എത്തിച്ചുകഴിഞ്ഞു. ദിനാചരണത്തിന്‍റെ ഭാഗമായി ജുമുഅക്കു ശേഷം ഖത്വീബുമാര്‍ 'മദ്റസാദിനം' വിശദീകരിക്കുകയും സംഭാവന സ്വീകരിക്കുകയും ചെയ്യണം. സംഘടനാ പ്രവര്‍ത്തകര്‍ അങ്ങാടികളില്‍ ബക്കറ്റ് പിരിവ് നടത്തിയും, സംഭാവനാ കവറുകള്‍ മദ്റസാ വിദ്യാര്‍ത്ഥികളിലൂടെയും മറ്റും വീടുകളില്‍ എത്തിച്ചും സംഭാവനകള്‍ സ്വരൂപിക്കണം.

എല്ലാ മഹല്ല്, മസ്ജിദ്, മദ്റസ, ഇംഗ്ലീഷ്മീഡിയം സ്കൂള്‍, സ്ഥാപന കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും പ്രസ്ഥാന ബന്ധുക്കളും സ്നേഹജനങ്ങളും 'മദ്റസാദിനം' വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്ന് സമസ്തകേരള ജംഇയ്യത്തുല്‍ഉലമാ പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്ലിയാര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡണ്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങള്‍, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കെ.പി. ഹംസ മുസ്ലിയാര്‍ ചിത്താരി, എസ്.വൈ.എസ് സംസ്ഥാന പ്രസിഡണ്ട് പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് ഡോ.പി.എ. മുഹമ്മദ് ഫാറൂഖ് നഈമി, എസ്.എം.എ. സംസ്ഥാന പ്രസിഡണ്ട് കെ.കെ. അഹമ്മദ്കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.എം.എ റഹീം എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

'മദ്റസാദിന' സംസ്ഥാനതല ഫണ്ടുദ്ഘാടനം കാരന്തൂര്‍ മര്‍കസില്‍ വെച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ എസ്.എം.എ സംസ്ഥാന പ്രസിഡന്‍റ് കെ.കെ. അഹമ്മദ്കുട്ടി മുസ്ലിയാര്‍ക്ക് സംഭാവനക്കവര്‍ നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, പ്രൊഫ. കെ.എം.എ റഹീം, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, സെക്രട്ടറി ഇ. യഅ്ഖൂബ് ഫൈസി സംബന്ധിച്ചു.


ഹോമിലേക്ക് തിരികെ


വാർത്താ ലിങ്കുകൾ

എസ്.എം.എ ക്ഷേമ പെന്‍ഷന്‍: പുതിയ അപേക്ഷകരുടെ സിറ്റിംഗ് 14ന് - 11/12/18
20 പേര്‍ക്ക് കൂടി എസ്.എം.എ ക്ഷേമ പെന്‍ഷന്‍ - 11/12/18
ആനന്ദകരമായ മദ്റസാ വിദ്യാഭ്യാസം: മദ്റസ നിര്‍മ്മാണ പദ്ധതി സംസ്ഥാന ഉദ്ഘാടനം മഞ്ചേരിയില്‍ - 11/12/18
മാര്‍ച്ച് 2 ന് എസ്.എം.എ 'മദ്റസാ ദിനം' ആചരിക്കുന്നു - 11/12/18
അംഗീകാരം ലഭിച്ചിട്ടില്ലാത്ത സ്കൂളുകള്‍: സ്കൂള്‍ മാനേജ്മെന്‍റ് മീറ്റ് ജുലൈ 28ന് (ശനി) കോഴിക്കോട്ട് - 11/12/18
മഹല്ലുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നു - 11/12/18
മദ്രസാധ്യാപക ക്ഷേമനിധി. സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു - 11/12/18
പ്രൊഫ. എൻ.പി മഹ്മൂദ് നിര്യാതനായി - 11/12/18
SSLC +2 പരീക്ഷയെഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും വിജയാശംസകൾ. - 11/12/18
വിജിലന്‍സ് അന്വേഷണം: വഖ്ഫ് ബോര്‍ഡ് ഹരജി ഹൈക്കോടതി തള്ളി - 06/12/18
ഇ മഹല്ല് പദ്ധതി: എസ്.എം.എ  എക്സിക്യൂട്ടീവ് സംഗമങ്ങള്‍ നടത്തുന്നു - 07/11/18
ദുരിത ബാധിതരെ അകമഴിഞ്ഞ് സഹായിക്കുക എസ്.എം.എ - 21/08/18
കേരള മദ്രസാധ്യാപക ക്ഷേമനിധി അംശദായം മാർച്ച് 10നകം അടയ്ക്കണം - 27/07/18
എസ്.എം.എ കര്‍ണാടക സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു - 27/07/18
സ്കൂളുകളുടെ അംഗീകാരം:  മൈനോറിറ്റി വെല്‍ഫയര്‍ അസോസിയേഷന്‍ നിയമ പോരാട്ടത്തിലേക്ക് - 27/07/18
സാമുദായിക മുന്നേറ്റത്തിന് മഹല്ല് സ്ഥാപനങ്ങള്‍ ക്രമീകരിക്കുന്നു എസ് എം എ - 21/07/18
പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായി ഇ. യഅ്ഖൂബ് ഫൈസിയെ തെരഞ്ഞെടുത്തു. - 20/07/18
എസ്.എം.എ ലീഡേഴ്സ് മൊറാലിയ (ജൂലൈെ 21 ശനി) മലപ്പുറത്ത് - 20/07/18
തിന്മകള്‍ക്കെതിരെ പൊരുതാന്‍ മഹല്ല് ഏകതാ സമ്മേളനം നടത്തുന്നു - 21/03/18
ജുവനൈല്‍ ജസ്റ്റിസ് ആക്ട്:  കേരളത്തിനായി എത്രയും വേഗം റൂള്‍സ് രൂപപ്പെടുത്തുക - 03/03/18
ജുവനൈല്‍ ജസ്റ്റിസ് ആക്ട്: ജാഗ്രതാ സദസ്സുകള്‍ നടത്തുന്നു. - 03/03/18
സോഷ്യല്‍ ഓഡിറ്റ്: റീജ്യണല്‍ സിജി രൂപവത്കരണം തുടങ്ങി - 03/03/18
മസ്ജിദ് ജീവനക്കാര്‍ക്കു വേണ്ടി ക്ഷേമനിധി ആരംഭിക്കുന്നു - 03/03/18
ആനന്ദകരമായ മദ്റസാ വിദ്യാഭ്യാസം: മദ്റസ നിര്‍മ്മാണ പദ്ധതി ഉദ്ഘാടനം ചെയ്തു - 10/02/18
ന്യൂനപക്ഷ കമ്മീഷന്‍ സെമിനാറില്‍ സംബന്ധിക്കുക: എസ്.എം.എ - 08/02/18
സോഷ്യല്‍ ഓഡിറ്റ്: ജില്ലാ സിജി കോണ്‍ഫറന്‍സ് നടത്തുന്നു - 01/02/18
മഹല്ല് സഞ്ചാരം: സോഷ്യല്‍ ഓഡിറ്റ് മാന്വല്‍ പുറത്തിറക്കി - 17/01/18
എസ്.എം.എ പെന്‍ഷന്‍ 29 പേര്‍ക്ക് കൂടി - 09/01/18
വഖഫ് നിയമനം പി.എസ്.സിക്കു വിടുന്നത് സംവരണ നഷ്ടം ഉണ്ടാകരുത്: എസ്.എം.എ - 18/12/17
സുന്നി നേതാക്കള്‍ക്ക് ആന്തമാനില്‍ സ്വീകരണം നല്‍കി - 07/12/17
മഹല്ലുകള്‍ കേന്ദ്രീകരിച്ച് പുതിയ പഠന രീതികള്‍ ആരംഭിക്കണം: എസ്.എം.എ - 27/11/17
ഇ.ടി. ബഷീറിന്‍റെയും മജീദിന്‍റെയും പ്രസ്താവന ഇസ്ലാമിക പാരമ്പര്യത്തിനെതിര്: എസ്.എം.എ - 27/11/17
ഇ മഹല്ല് പ്രസന്‍റേഷന്‍: എസ്.എം.എ  ജില്ലാ പഠന  ശിബിരങ്ങള്‍ നടത്തുന്ന - 19/10/17
സോഷ്യല്‍ ഓഡിറ്റ്: എസ്.എം.എ മഹല്ല് സഞ്ചാരം നടത്തുന്നു - 19/10/17
ആനന്ദകരമായ മദ്റസാ വിദ്യാഭ്യാസം: ഫോക്കസ് ഗ്രൂപ്പ് ട്രൈനിംഗ് 23ന് - 29/09/17
എസ്.എം.എ മഹല്ലുകളില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തുന്നു - 13/09/17
എസ്.എം.എ. പെന്‍ഷന്‍: പുതിയ അപേക്ഷകരുടെ സിറ്റിംഗ് ജൂലൈ 29 ശനിയാഴ്ച - 03/08/17
എസ് എം എ സംസ്ഥാന പഠന ശിബിരം 11 ന് എടപ്പാളില്‍ - 12/07/17
എസ് എം എ സംസ്ഥാന എക്സിക്യൂട്ടീവ് കേമ്പ് ജുലൈ 11 ചൊവ്വാഴ്ച - 10/07/17
അംഗീകാരം ലഭിച്ചിട്ടില്ലാത്ത സ്കൂളുകള്‍: അടിയന്തര യോഗം 8ന് കോഴിക്കോട്ട് - 08/07/17
ആത്മവിശുദ്ധി നാടിനുപയോഗപ്പെടുത്തുക: എസ്.എം.എ - 04/07/17
എസ്.എം.എ. പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു - 30/06/17
കെ.കെ ഉസ്താദ്, റഹീം സാഹിബ്, അലി ബാഫഖി തങ്ങൾ എസ്.എം.എ സംസ്ഥാന സാരഥികൾ - 24/06/17
വഖഫ് ബോര്‍ഡ്: കണക്ക് സമര്‍പ്പിക്കണം - 19/06/17
മഹല്ല്, മാനേജ്മെന്‍റ് ശാക്തീകരണത്തിന് നൂതന പദ്ധതികളുമായി എസ്.എം.എ - 17/06/17