Published - Dec 07 , 2017 15:33 PM
ആന്തമാന്‍: സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ മദ്റസകളുടെയും മാനേജ്മെന്റ് അദ്ധ്യാപക ശാക്തീകരണത്തിനും വേണ്ടി ആന്തമാന്‍ ദ്വീപിലെത്തിയ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, സുന്നി മാനേജ്മെന്റ് അസോസിയേഷന് സെക്രട്ടറി ഇ. യഅ്ഖൂബ് ഫൈസി എന്നിവര്‍ക്ക് ആന്തമാന്‍ പോര്‍ട്ട് ബ്ലെയര്‍ എയര്‍പ്പോര്‍ട്ടില്‍ ആന്തമാന്‍ സുന്നി നേതാക്കളായ അലി സഖാഫി, മുസ്തഫ സഖാഫി, സ്വാലിഹ് സഖാഫി അന്നശ്ശേരി, ഖാലിദ് ഉഗ്രബെഞ്ച, മുഹമ്മദ് ഹാജി, മുസ്തഫ ഹാജി എന്നിവര്‍ ചേര്‍ന്ന് ഹൃദ്യമായ സ്വീകരണം നല്കി.