Published - Feb 05 , 2020 14:02 PM
കോഴിക്കോട്: 2020 ഫെബ്രുവരി 7 വെള്ളിയാഴ്ച സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) 'മദ്റസാദിനം' ആചരിക്കുന്നു.
മദ്റസാമുഅല്ലിം, മസ്ജിദ് ഇമാം, മുഅദ്ദിന് തുടങ്ങിയ ഉസ്താദുമാര്‍ക്ക് സ്ഥിരം ക്ഷേമ പെന്ഷന്, മദ്റസാ ശാക്തീകരണം, നിയമസഹായം, ഇ-മഹല്ല് പ്രൊജക്ട്, മസ്ജിദ്-സ്ഥാപന ജീവനക്കാര്‍ക്ക് സര്‍വ്വീസ് രജിസ്റ്ററും (എസ്.ആര്) ക്ഷേമനിധിയും, ആനന്ദകരമായ മദ്റസാ വിദ്യാഭ്യാസ പദ്ധതി, മദ്റസാ കെട്ടിടനിര്‍മ്മാണം തുടങ്ങിയ നിരവധി പദ്ധതികളുടെയും പരിപാടികളുടെയും നടത്തിപ്പിനും പ്രചരണത്തിനും വിജയത്തിനും വേണ്ടിയാണ് 'മദ്റസാദിനം' ആചരിക്കുന്നത്.
അന്നേദിവസം ജുമുഅ മസ്ജിദുകളില്‍ മദ്റസാദിനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി ഖതീബ് പ്രഭാഷണം നടത്തി സംഭാവന സ്വീകരിക്കണം. മദ്റസാദിനത്തിന്റെ സന്ദേശമടങ്ങിയ സംഭാവനാ കവര്‍ മാനേജ്മെന്റ് പ്രതിനിധികള്‍ വീടുകളില്‍ എത്തിക്കുകയും സംഭാവന നിക്ഷേപിച്ച ശേഷം തിരിച്ചുവാങ്ങുകയും ചെയ്യണം.
മദ്റസാദിനം വന്‍ വിജയമാക്കാന്‍ ജില്ലാ-മേഖലാ-റീജ്യണ്‍ ഘടകങ്ങളോടും മഹല്ല് ജമാഅത്ത്, മസ്ജിദ്, മദ്റസ, സ്ഥാപന ഭാരവാഹികളോടും എസ്.എം.എ സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.