Published - Jan 11 , 2019 18:21 PM
കോഴിക്കോട്: മഹല്ല് ജമാഅത്തുകളെയും മദ്റസ സ്ഥാപനങ്ങളെയും അണിനിരത്തി തിന്മകള്ക്കെതിരെ പൊരുതാന്‍ പ്രാപ്തമാക്കുന്നതിനു വേണ്ടി സംസ്ഥാനത്തെ തിരഞ്ഞെടുത്ത മേഖലകളില്‍ മഹല്ല് ഏകതാ സമ്മേളനങ്ങള്‍ നടത്താന്‍ പ്രസിഡണ്ട് കെ.കെ. അഹമ്മദ്കുട്ടി മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
ഈ മാസം 23 മുതല്‍ സമ്മേളനം ആരംഭിക്കും. കെട്ടുറപ്പുള്ള സ്ഥാപനങ്ങള്‍ വളര്‍ന്നു വരുന്നതിനായി മഹല്ല് ജമാഅത്ത്, മദ്റസ, സ്ഥാപനങ്ങളെ തരംതിരിച്ച് നിശ്ചിത സിജി ഗ്രൂപ്പുകള്‍ വഴി സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കുന്നതിന്റെ മുന്നോടിയാണ് മഹല്ല് ഏകതാ സമ്മേളനം. മഹല്ല്, മസ്ജിദ്, മദ്റസ, സ്ഥാപന എക്സിക്യൂട്ടീവ്, റീജ്യണല്‍ വര്‍ക്കിംഗ്കമ്മിറ്റി, മേഖലാ കൗണ്‍സിലര്‍മാര്‍ എന്നിവരാണ് സമ്മേളന പ്രതിനിധികള്‍.
സമ്മേളനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മലപ്പുറം വെസ്റ്റ് ജില്ലയിലെ കോട്ടക്കല്‍, മലപ്പുറം ഈസ്റ്റ് ജില്ലയിലെ എടക്കര മേഖലകളില്‍ മാര്‍ച്ച് 23 വെള്ളിയാഴ്ച 2 മണിക്ക് നടക്കും. ജില്ലാതല ഉദ്ഘാടനങ്ങളുടെ തിയ്യതി: മാര്‍ച്ച് 28 കോഴിക്കോട് സൗത്ത്, മാര്‍ച്ച് 29 പാലക്കാട് അലനല്ലൂര്‍, മാര്‍ച്ച് 31 തൃശൂര്‍ ചേലക്കര, ഏപ്രില്‍ 4 കണ്ണൂര്‍ പാനൂര്‍, ഏപ്രില്‍ 6 ഇടുക്കി തൊടുപുഴ, ഏപ്രില്‍ 7 എറണാകുളം ആലുവ, ഏപ്രില്‍ 8 കാസര്‍കോട് തൃക്കരിപ്പൂര്‍, ആലപ്പുഴ അരൂര്‍, ഏപ്രില്‍ 9 കോട്ടയം, ഏപ്രില്‍ 10 കൊല്ലം കരുനാഗപ്പള്ളി, ഏപ്രില്‍ 11 തിരുവനന്തപുരം കല്ലമ്പലം, ഏപ്രില്‍ 15 വയനാട് സുല്‍ത്താന്‍ ബത്തേരി.
മഹല്ല് ഏകതാ സമ്മേളന തിയ്യതി, മേഖല ക്രമത്തില്‍: മാര്‍ച്ച് 24: നിലമ്പൂര്‍, വണ്ടൂര്‍, കുറ്റിപ്പുറം, തിരൂര്‍, 25: മഞ്ചേരി, മലപ്പുറം, എടപ്പാള്‍, പൊന്നാനി, 26: കൊണ്ടോട്ടി, താനൂര്‍, തിരൂരങ്ങാടി, 27: എടവണ്ണപ്പാറ, അരീക്കോട്, വേങ്ങര, തേഞ്ഞിപ്പലം, 28: കോഴിക്കോട് സൗത്ത്, കൊളത്തൂര്‍, പെരിന്തല്‍മണ്ണ, 29: നടുവണ്ണൂര്‍, പേരാമ്പ്ര, അലനല്ലൂര്‍, മണ്ണാര്‍ക്കാട്, 30: കോഴിക്കോട് നോര്‍ത്ത്, പുളിക്കല്‍, 31: നരിക്കുനി, കൊടുവള്ളി, ചേലക്കര, കുന്നംകുളം, ഏപ്രില്‍ 01: ഫറോക്ക്, താമരശ്ശേരി, ബാലുശ്ശേരി, കരിമ്പ, പാലക്കാട്, 02: കുന്നമംഗലം, മുക്കം, ആലത്തൂര്‍, 03: വടകര, കുറ്റ്യാടി, നാദാപുരം, ചാവക്കാട്, 04: പാനൂര്‍, തലശ്ശേരി, കൈപമംഗലം, കൊടുങ്ങല്ലൂര്‍, 05: കൂത്തുപറമ്പ്, മട്ടന്നൂര്‍, തൃശൂര്‍, 06: തളിപ്പറമ്പ്, 07: മാടായി, കണ്ണൂര്‍, നെടുമ്പാശ്ശേരി, എറണാകുളം, കൊച്ചി, 08: പയ്യന്നൂര്‍, ആലപ്പുഴ, 09: കാഞ്ഞങ്ങാട്, കാസര്‍കോട്, കായംകുളം, കോട്ടയം, 10: ബദിയടുക്ക, കുമ്പള, കൊല്ലം, 11: ഉപ്പള, തിരുവനന്തപുരം, 12: തൃത്താല, പട്ടാമ്പി, 15: ഒറ്റപ്പാലം, മേപ്പാടി, 16: കല്‍പ്പറ്റ, വെള്ളമുണ്ട, മാനന്തവാടി, 17: ഗൂഡല്ലൂര്‍.
വിവിധ സമ്മേളനങ്ങളില്‍ സയ്യിദ് പി.എം.എസ് തങ്ങള്‍, സയ്യിദ് കൊയിലാട്ട് തങ്ങള്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി, പ്രൊഫ. കെ.എം.എ റഹീം, ഇ. യഅ്ഖൂബ് ഫൈസി, പി.കെ. മുഹമ്മദ് ബാദ്ഷാ സഖാഫി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, പി.കെ അബ്ദുറഹ്മാന് മാസ്റ്റര്‍, അബ്ദുറശീദ് സഖാഫി പത്തപ്പിരിയം, വഹാബ് സഖാഫി മമ്പാട്, ശിഹാബുദ്ദീന് നഈമി ചീരക്കുഴി, സുലൈമാന്‍ കരിവെള്ളൂര്‍, കബീര്‍ മാസ്റ്റര്‍ എളേറ്റില്‍, ഇ.വി അബ്ദുറഹ്മാന്, ശമീര്‍ പുല്ലൂര്‍ നേതൃത്വം നല്‍കും.
സമ്മേളന പോസ്റ്റര്‍, ബാനര്‍ പ്രിന്റിംഗിനുള്ള മാതൃക www.emahallu.com എന്ന സൈറ്റില്‍ ലഭ്യമാണ്.