Published - Jul 20 , 2018 16:57 PM
ന്യൂനപക്ഷ ക്ഷേമത്തിനുവേണ്ടിയുള്ള പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായി ഇ. യഅ്ഖൂബ് ഫൈസി (കൊടിയത്തൂര്‍) തിരഞ്ഞെടുക്കപ്പെട്ടു. സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സംസ്ഥാന സെക്രട്ടറിയാണ്.
ജില്ലാ കലക്ടര്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) കണ്‍വീനറാണ്. ജില്ലയിലെ എം.എല്‍.എമാരും എം.പിമാരും അംഗങ്ങളായ കമ്മിറ്റിയില്‍ സിറ്റി പോലീസ് കമ്മീഷണര്‍, റൂറല്‍ ജില്ലാ പോലീസ് മേധാവി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍, ജില്ലാ വ്യവസായ ഓഫീസര്‍, സഹകരണ സംഘം ജോയന്റ് രജിസ്ട്രാര്‍ എന്നിവര്‍ക്ക് പുറമെ തിരുവമ്പാടി പഞ്ചായത്ത് അംഗം പി.പി. അഗസ്റ്റിന്, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.പി മുഹമ്മദ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.ജി ജോര്‍ജ് എന്നിവരും സി. പോക്കര് എളേറ്റില്‍, ഒ.പി റഷീദ് കൊടുവള്ളി എന്നിവരും അംഗങ്ങളാണ്.
ന്യൂനപക്ഷ ക്ഷേമത്തിനായുള്ള പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം ലഭിക്കണമെങ്കില്‍ ജില്ലാതല സമിതിയുടെ പരിശോധനക്കും അംഗീകാരത്തിനും വിധേയമാക്കണം.