Published - Aug 21 , 2019 13:06 PM
കോഴിക്കോട്: പ്രളയ ദുരന്തം നേരിട്ട നിലമ്പൂര്‍, എടക്കര മേഖലകളിലെ കവളപ്പാറ, ശാന്തിഗ്രാം പ്രദേശങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച മദ്റസകള്‍ക്കും മസ്ജിദുകള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സെന്‍ട്രല്‍ കമ്മിറ്റി ധനസഹായങ്ങള്‍ വിതരണം ചെയ്തു. നേരത്തെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സംസ്ഥാന നേതാക്കള്‍ സഹായ വാഗ്ദാനം നല്‍കിയിരുന്നു. മലബാറില്‍ നിരവധി മതസ്ഥാപനങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ഫര്‍ണിച്ചറുകളും മറ്റും നശിക്കുകയും ചെയ്തിട്ടുണ്ട്. എസ്.എം.എ നേതാക്കളായ പ്രൊഫ. കെ.എം.എ റഹീം, ഇ. യഅ്ഖൂബ് ഫൈസി, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, പത്തപ്പിരിയം അബ്ദുറശീദ് സഖാഫി, അസീസ് ഹാജി പുളിക്കല്‍, കെ.ടി അബ്ദുറഹ്മാന് തുടങ്ങിയവര്‍ സംബന്ധിച്ചു.