Published - Jul 21 , 2018 19:00 PM
മലപ്പുറം: സാമുദായിക മുന്നേറ്റത്തിനും പുരോഗതിക്കും മഹല്ല് ജമാഅത്തുകളും മദ്റസ, സ്ഥാപനങ്ങളും ക്രമീകരിച്ച് ഭരണ സംവിധാനങ്ങള്‍ മാറ്റിയെടുക്കാന്‍ സുന്നി മാനേജ്മെന്റ് അസോസിയേഷന് സംസ്ഥാന കൗണ്‍സില്‍ കേമ്പ് (ലീഡേഴ്സ് മൊറാലിയ) പദ്ധതികള്‍ ആവിഷ്കരിച്ചു.
വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം സോഷ്യല്‍ ഓഡിറ്റ്, മഹല്ല് സഞ്ചാരം രണ്ടാം ഘട്ടം, ആനന്ദകരമായ മദ്റസാ വിദ്യാഭ്യാസം രണ്ടാം ഘട്ട പദ്ധതികള്‍, ഇ മഹല്ല് ലോഞ്ചിംഗ്, ഖത്വീബ് സമ്മേളനം, നോണ്‍ ടീച്ചേഴ്സ് സ്റ്റാഫ് കോ ഓര്‍ഡിനേഷന്‍ എന്നീ ആറുമാസ പദ്ധതികള്‍ക്ക് രൂപം നല്കി.
കൗണ്‍സില്‍ കേമ്പില്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ അഹമ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ അദ്ധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം നിര്‍വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് എന്നിവര്‍ കേമ്പ് നിയന്ത്രിച്ചു.
വാര്‍ഷിക റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി ഇ. യഅ്ഖൂബ് ഫൈസി അവതരിപ്പിച്ചു. പ്രവര്‍ത്തന പദ്ധതി സംസ്ഥാന സെക്രട്ടറി സുലൈമാന്‍ സഖാഫി കുഞ്ഞുകുളവും വരവ് ചെലവ് കണക്കുകള്‍ സംസ്ഥാന സെക്രട്ടറി പി.കെ അബ്ദുറഹ്മാന് മാസ്റ്ററും അവതരിപ്പിച്ചു. സയ്യിദ് പി.എം.എസ് തങ്ങള്‍ കേമ്പ് അമീറായി.
സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.എം.എ റഹീം സ്വാഗതവും അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം നന്ദിയും പറഞ്ഞു.