Published - Jan 02 , 2020 10:53 AM
കോഴിക്കോട്: എസ്.എം.എ ക്രിയേഷന് 2020 ക്യാമ്പ് ജനുവരി 4 ശനി ഉച്ചക്ക് 2 മണി മുതല്‍ കോഴിക്കോട് സമസ്ത സെന്റര്‍ ഹാളില്‍ വെച്ച് നടക്കുന്നു. മഹല്ല് ജമാഅത്തുകളുടെ ശാക്തീകരണവും ഏകീകരണവും ലക്ഷ്യംവെച്ച് നടക്കുന്ന ക്യാമ്പില്‍ എസ്.എം.എ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗങ്ങള്‍, ജില്ലാ ഭാരവാഹികള്‍ എന്നിവരാണ് പ്രതിനിധികള്‍.
വിവിധ സെഷനുകളില്‍ നടക്കുന്ന ക്യാമ്പില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, കെ.കെ. അഹമ്മദ്കുട്ടി മുസ്ലിയാര്, പ്രൊഫ. കെ.എം.എ റഹീം, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ് തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും.
കൂടാതെ സി.എ.എ, എന്‍.ആര്.സി എന്നിവയെ കുറിച്ചു നടക്കുന്ന പഠനത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫാക്കല്‍റ്റി ഓഫ് ലോ മേധാവി ശ്രീ. ആര്.കെ ബിജു, മര്‍കസ് ലോ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ അഡ്വ. സമദ് പുലിക്കാട് സംബന്ധിക്കും.