Published - Dec 11 , 2018 10:35 AM
കോഴിക്കോട്: അംഗീകാരം ലഭിച്ചിട്ടില്ലാത്ത സ്കൂളുകള്‍ക്ക് അംഗീകാരത്തിന് അപേക്ഷിക്കാന്‍ ഒരു മാസം കോടതി അനുവദിച്ച സ്ഥിതിക്ക് സ്കൂളുകള്‍ക്ക് അംഗീകാരം നേടിയെടുക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് 2018 ജൂലൈ 28 ശനി രാവിലെ 11 മണിക്ക് കോഴിക്കോട് സമസ്ത സെന്റര്‍ ഓഡിറ്റോറിയത്തില്‍ സ്കൂള്‍ മാനേജ്മെന്റ് മീറ്റ് നടക്കുന്നു. എസ്.എം.എ, ഐ.എ.എം.ഇ സംയുക്തമായി വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ അംഗീകാരമില്ലാത്ത സ്കൂളുകളുടെ പ്രിന്സിപ്പാല്/മാനേജര്‍, സെക്രട്ടറി എന്നിവരാണ് സംബന്ധിക്കേണ്ടത്.
സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങളുടെ അധ്യക്ഷതയില്‍ പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യും. മുന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അഡ്വ. രവീന്ദ്രന് കല്‍പ്പറ്റ വിഷയാവതരണം നടത്തും. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, പി.കെ അബ്ദുറഹ്മാന് മാസ്റ്റര്‍, ഇ. യഅ്ഖൂബ് ഫൈസി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, വി.പി.എം ഇസ്ഹാഖ് സംബന്ധിക്കും.