Published - Dec 11 , 2018 10:36 AM
കോഴിക്കോട്: ആനന്ദകരമായ മദ്റസാ വിദ്യാഭ്യാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് തിരഞ്ഞെടുത്ത 25 സ്ഥലങ്ങളില്‍ സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) മദ്റസാ കെട്ടിടം നിര്‍മ്മിച്ചു നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (2018 ഫെബ്രുവരി 9) മഞ്ചേരിയില്‍ നടക്കും. വൈകുന്നേരം 3 മണിക്ക് സെഞ്ച്വറി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. കെ.കെ. അഹമ്മദ്കുട്ടി മുസ്ലിയാരുടെ അധ്യക്ഷതയില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും.
പദ്ധതി കീനോട്ട് പ്രൊഫ. കെ.എം.എ റഹീം അവതരിപ്പിക്കും. പദ്ധതി പ്രഖ്യാപനവും കെട്ടിട ഡമോ പ്രസന്റേഷനും സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി നിര്‍വഹിക്കും. പദ്ധതി ഫണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ സ്വീകരിക്കും. ആര്.കെ ജലാലുദ്ദീന്‍ ഹാജി തൃശൂര്‍, സി.കെ ഉസ്മാന് ഹാജി വയനാട്, സീനത്ത് അബ്ദുറഹ്മാന് ഹാജി, ഒ.എം.എ റഷീദ് സംബന്ധിക്കും.
കേരള ന്യൂനപക്ഷ കമ്മീഷന് അംഗം അഡ്വ. ടി.വി. മുഹമ്മദ് ഫൈസല്‍, കേരള വഖഫ് ബോര്‍ഡ് അംഗം അഡ്വ. ശറഫുദ്ദീന്‍, കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന് ഫൈസി, എസ്.ജെ.എം സെക്രട്ടറി തെന്നല അബൂ ഹനീഫല്‍ ഫൈസി, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ശരീഫ് നിസാമി പയ്യനാട് പ്രസംഗിക്കും.
സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് പി.എം.എസ് തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ഹബീബ്കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് ഹൈദ്രൂസ് മുത്തുകോയ തങ്ങള്‍ എളങ്കൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി താനൂര്‍, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, പി.കെ അബ്ദുറഹ്മാന് മാസ്റ്റര്‍, ഇ. യഅ്ഖൂബ് ഫൈസി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, മുസ്തഫ കോഡൂര്‍, അബ്ദുല്ലത്വീഫ് മഖ്ദൂമി സംബന്ധിക്കും. കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി സ്വാഗതവും അബ്ദുറശീദ് സഖാഫി പത്തപ്പിരിയം നന്ദിയും പറയും.