Published - Jul 27 , 2018 11:22 AM
മംഗലാപുരം: മഹല്ല്-മാനേജ്മെന്റ് ശാക്തീകരണ വഴിയില്‍ കേരളത്തില്‍ നടക്കുന്ന നവജാഗരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഊര്‍ജം സ്വീകരിച്ച് എസ്.എം.എ കര്‍ണാടക സംസ്ഥാന ഘടകം നിലവില്‍ വന്നു. മെമ്പര്‍ഷിപ്പടിസ്ഥാനത്തില്‍ റീജ്യണല്‍, മേഖല, ജില്ലാ കമ്മിറ്റി പുനഃസംഘടനക്കു ശേഷം ഓരോ ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ പങ്കെടുത്ത സംസ്ഥാന ക്യാമ്പില്‍ വെച്ചാണ് 40 അംഗ സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുത്തത്. ജില്ല- റീജ്യണല്‍ തലങ്ങളില്‍ നേരത്തെ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സംസ്ഥാന തലത്തില്‍ കമ്മിറ്റി നിലവില്‍ വരുന്നത് ഇതാദ്യമാണ്.
ഭാരവാഹികള്‍: സയ്യിദ് ജലാലുദ്ദീന്‍ അല്‍ഹാദി തങ്ങള്‍ ഉജിരെ (പ്രസിഡണ്ട്), അബ്ദുറഹ്മാന് മദനി ജെപ്പു (ജനറല്‍ സെക്രട്ടറി), യൂസുഫ് ഹാജി ചിക്കമഗളൂര്‍ (ട്രഷറര്‍), ആത്തൂര്‍ സഅദ് മുസ്ലിയാര് (വര്‍കിംഗ് പ്രസിഡണ്ട്), കെ.കെ.എം. കാമില്‍ സഖാഫി (വര്‍കിംഗ് സെക്രട്ടറി), വൈസ് പ്രസിഡണ്ടുമാര്‍: മുഹ്യിദ്ദീന് ഹാജി ഉടുപ്പി (സംഘടനാ കാര്യം), നാസിര്‍ ചിക്കമഗളൂര്‍ (ക്ഷേമ കാര്യം), അബ്ദുല്‍ ഖാദിര്‍ ഹാജി പുത്തൂര്‍ (സ്ഥാപന-വഖഫ് കാര്യം), ഒ.കെ. സഈദ് മുസ്ലിയാര് ഉപ്പിനങ്ങാടി (ട്രൈനിംഗ്), സെക്രട്ടറിമാര്‍: എം. ബി. സ്വാദിഖ് മലബെട്ടുപുത്തൂര് (സംഘടനാ കാര്യം), അശ്റഫ് സഖാഫി മൂടടുക്ക (ക്ഷേമ കാര്യം), ഖത്തര്‍ ബാവഹാജി മംഗലാപുരം (സ്ഥാപന-വഖഫ് കാര്യം), ഇബ്രാഹിം കടത്തൂര്ശീമൊഗ (ട്രൈനിംഗ്); അബ്ദുല്‍ഹമീദ് ഹാജി കൊടുങ്കൈപുത്തൂര് (പബ്ലിക് റിലേഷന്‍സ്).
മംഗലാപുരം സൂര്യ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കൗണ്‍സില്‍ മീറ്റില്‍ സയ്യിദ് ജലാലുദ്ദീന്‍ അല്‍ഹാദി മല്ജഹ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. എസ്.എം.എ. കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷന്‍ സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ പ്രാര്‍ഥന നടത്തി. കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.എം.എ റഹീം സാഹിബ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി സംഘടാകാര്യ സെക്രട്ടറി ഇ. യഅ്ഖൂബ് ഫൈസി വിഷയമവതരിപ്പിച്ചു.
എസ്.ജെ.എം. കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ ആത്തൂര്‍ സഅദ് മുസ്ലിയാര്, എസ്.ഇ.ഡി.സി. അധ്യക്ഷന്‍ കെ.കെ.എം. കാമില്‍ സഖാഫി പ്രസംഗിച്ചു. അബ്ദുറഹ്മാന് മദനി ജെപ്പു സ്വാഗതവും അശ്റഫ് സഖാഫി നന്ദിയും പറഞ്ഞു.