Published - Nov 27 , 2017 15:48 PM
എടപ്പാള്‍: മഹല്ലുകള്‍ കേന്ദ്രീകരിച്ച് നേരത്തെ നിലനിന്നിരുന്ന പള്ളിദര്‍സ് മാതൃകയില്‍ സമുദായത്തിന്റെ പുരോഗതിക്കുവേണ്ടി പുതിയ പഠന സംവിധാനങ്ങള്‍ ആരംഭിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി പറഞ്ഞു. മതപഠനം അന്യം നിന്ന് പോകരുത്. നമ്മുടെ മദ്റസകള്‍ ആധുനികവത്കരിക്കാന്‍ എസ്.എം.എ കൊണ്ടുവന്ന ആനന്ദകരമായ മദ്റസാ വിദ്യാഭ്യാസം പദ്ധതി എല്ലാ മദ്റസയിലും നടപ്പിലാക്കണം. എസ്.എം.എ സംസ്ഥാന പഠന ശിബിരത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ഖലീല്‍ തങ്ങള്‍.
എടപ്പാള്‍ വിവ പാലസില്‍ നടന്ന ചടങ്ങില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. കെ.കെ. അഹമ്മദ്കുട്ടി മുസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. ഇ. യഅ്ഖൂബ് ഫൈസി സ്വാഗതം പറഞ്ഞു.
'നമ്മുടെ പോളിസി' സെഷനില്‍ പ്രൊഫ. കെ.എം.എ റഹീം, സയ്യിദ് അബ്ദുല്‍ വാഹിദ്, 'നമ്മുടെ പ്രോഗ്രാം' സുലൈമാന്‍ സഖാഫി കുഞ്ഞുകുളം അവതരിപ്പിച്ചു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പി.എം.എസ് തങ്ങള്‍ തൃശൂര്‍, പി.കെ. മുഹമ്മദ് ബാദ്ഷാ സഖാഫി, പി.എ. അബ്ദുറഹ്മാന്, വാരിയത്ത് മുഹമ്മദലി പ്രസംഗിച്ചു.