Published - Oct 19 , 2017 11:20 AM
വിശ്വാസ്യത, സുതാര്യത, പങ്കാളിത്തം തുടങ്ങിയ അടിസ്ഥാന അവകാശങ്ങള്‍ ആസൂത്രണത്തിലും നിര്‍വഹണത്തിലും ഉറപ്പിക്കുക, സാമൂഹിക ലക്ഷ്യങ്ങള്‍ക്കായി വിഭവങ്ങള്‍ ഉപയോഗിക്കപ്പെട്ടത് പരിശോധിക്കുക. ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കനുസരിച്ച് എത്രത്തോളം മഹല്ല്, സ്ഥാപനം വളര്‍ന്നിട്ടുണ്ടെന്ന് കണ്ടുപിടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടത്തപ്പെടുന്ന സോഷ്യല്‍ ഓഡിറ്റിന്റെ ഭാഗമായാണ് മഹല്ല് സഞ്ചാരം നടത്തുന്നത്.
കോഴിക്കോട്: മഹല്ല്, സ്ഥാപന കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സാമൂഹ്യ ലക്ഷ്യങ്ങള്‍ക്കായി മഹല്ല്, സ്ഥാപനങ്ങളെ ഉയര്‍ത്തുന്നതിനും വേണ്ടി റീജ്യണല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മഹല്ല് സഞ്ചാരം നടത്താന്‍ സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. കോഴിക്കോട് സമസ്ത സെന്ററില്‍ ചേര്‍ന്ന ജില്ലാ ജനറല്‍ സെക്രട്ടറിമാരുടെയും ജില്ലാ സ്ഥാപന-വഖഫ് കാര്യസെക്രട്ടറിമാരുടെയും സംയുക്ത യോഗം മഹല്ല് സഞ്ചാര പരിപാടികള്‍ക്ക് അന്തിമ രൂപം നല്കി.
വിശ്വാസ്യത, സുതാര്യത, പങ്കാളിത്തം തുടങ്ങിയ അടിസ്ഥാന അവകാശങ്ങള്‍ ആസൂത്രണത്തിലും നിര്‍വഹണത്തിലും ഉറപ്പിക്കുക, സാമൂഹിക ലക്ഷ്യങ്ങള്‍ക്കായി വിഭവങ്ങള്‍ ഉപയോഗിക്കപ്പെട്ടത് പരിശോധിക്കുക. ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കനുസരിച്ച് എത്രത്തോളം മഹല്ല്, സ്ഥാപനം വളര്‍ന്നിട്ടുണ്ടെന്ന് കണ്ടുപിടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടത്തപ്പെടുന്ന സോഷ്യല്‍ ഓഡിറ്റിന്റെ ഭാഗമായാണ് മഹല്ല് സഞ്ചാരം നടത്തുന്നത്.
മഹല്ല് സഞ്ചാരം കൃത്യമായി പൂര്‍ത്തിയാക്കാന്‍ വേണ്ടി എല്ലാ റീജ്യണലുകളിലും അഞ്ചംഗ സിജി (ക്രിയേറ്റീവ് ഗ്രൂപ്പ്) രൂപീകരിക്കും. സിജി രൂപീകരണത്തിന് മേഖലാ ഭാരവാഹികള്‍ നേതൃത്വം നല്‍കും.
എസ്.എം.എ റീജ്യണല്‍ സെക്രട്ടറി, ഒഫീഷ്യല്‍ അസിസ്റ്റന്റ്, വിദ്യാഭ്യാസ പ്രവര്ത്തകന്, സാമൂഹ്യ പ്രവര്ത്തകന്, പണ്ഡിതന് തുടങ്ങിയ വിവിധ മേഖലകളിലുള്ളവരാണ് സിജി (ക്രിയേറ്റീവ് ഗ്രൂപ്പ്) അംഗങ്ങള്‍. സംസ്ഥാന കമ്മിറ്റി പുറത്തിറക്കുന്ന സോഷ്യല്‍ ഓഡിറ്റിന്റെയും മഹല്ല് സഞ്ചാരത്തിന്റെയും ലക്ഷ്യങ്ങളും നടപടി ക്രമങ്ങളും വിശദീകരിക്കുന്ന മാന്വല്‍ അനുസരിച്ച് സിജി മെമ്പര്‍മാര്‍ക്കുള്ള ട്രൈനിംഗ് മേഖലാ തലത്തില്‍ നല്‍കുന്നതാണ്. മഹല്ല്, സ്ഥാപനങ്ങള്‍ക്കുള്ള മഹല്ല് സഞ്ചാരത്തിന്റെ പോസ്റ്റര്‍ യോഗത്തില്‍ വെച്ച് വിതരണം ചെയ്തു.
എസ്.എം.എ സംസ്ഥാന സ്ഥാപന-വഖഫ് കാര്യ വൈസ് പ്രസിഡണ്ട് സയ്യിദ് പി.എം.എസ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡോ. പി.എ. മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.എം.എ റഹീം വിഷയാവതരണം നടത്തി. സംസ്ഥാന സ്ഥാപന-വഖഫ് കാര്യ സെക്രട്ടറി പ്രൊഫ. എ.കെ. അബ്ദുല്‍ ഹമീദ് സ്വാഗതവും ഇ. യഅ്ഖൂബ് ഫൈസി നന്ദിയും പറഞ്ഞു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, കെ.കെ. മുഹമ്മദലി ഫൈസി, എ.കെ.സി. മുഹമ്മദ് ഫൈസി സംബന്ധിച്ചു.