ഇ-മഹല് വാർത്തകൾ

ആത്മവിശുദ്ധി നാടിനുപയോഗപ്പെടുത്തുക: എസ്.എം.എ


Published - Jul 04 , 2017 16:56 PM


"Eid Message"

ഈദ് സന്ദേശം


കോഴിക്കോട്: സുന്നി മാനേജ്മെന്‍റ് അസോസിയേഷന്‍ (എസ്.എം.എ) സംസ്ഥാന സംസ്ഥാന പ്രസിഡണ്ട് കെ.കെ. അഹമ്മദ്കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, ജനറല്‍ സെക്രട്ടറി  പ്രൊഫ. കെ.എം.എ റഹീം, ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ എന്നിവര്‍ വിശ്വാസികള്‍ക്ക് ഈദാശംസകള്‍ നേര്‍ന്നു. 

വിശ്വാസിയുടെ മഹത്വം കൂടുന്നത് ജീവിതവിശുദ്ധിയുടെ വര്‍ധനവനുസരിച്ചാണ്. ഇത് നേടലാണ് നോമ്പാചരണത്തിന്‍റെ ലക്ഷ്യം. റമളാനിലൂടെ കരഗതമായ ഈ ആത്മീയ മഹത്വത്തിന് പൊന്‍തൂവലുകള്‍ തുന്നിച്ചേര്‍ക്കുകയാണ് പെരുന്നാള്‍. സഹജീവികളോടുണ്ടാകേണ്ട കാരുണ്യത്തിന്‍റെ പരിശീലനമാണ് റമളാനിലൂടെയും ഈദുല്‍ ഫിത്വറിലൂടെയും പ്രകടമാകുന്നത്. മനുഷ്യന്‍ സ്വന്തത്തിലേക്ക് ചുരുങ്ങുന്ന ഇക്കാലത്ത് സാമൂഹിക പ്രതിബദ്ധതയുള്ള ജനവിഭാഗങ്ങളുടെ സൃഷ്ടിപ്പിന് റമളാന്‍ കാരണമാകുന്നുണ്ട്. ഈയൊരു നന്മ സമൂഹത്തില്‍ ഉപകാരപ്പെടുന്ന തരത്തിലേക്ക് കൊണ്ടെത്തിക്കണം.

പകര്‍ച്ചപ്പനികളും മറ്റു വ്യാധികളും പടര്‍ന്നു പിടിക്കുന്നതിനെതിരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജാഗ്രതാ നടപടികളുമായി നാം സഹകരിക്കണം. ഈ മാസം 27, 28, 29 തിയ്യതികളില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന പരിസര ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകണം. ഇതിന്‍റെ ഭാഗമായി മസ്ജിദുകള്‍, മദ്റസകള്‍, ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍, യതീംഖാനകള്‍, അഗതി മന്ദിരങ്ങള്‍, അറബിക് കോളേജുകള്‍, ദഅ്വാ-ശരീഅത്ത് കോളേജുകള്‍, മറ്റു സ്ഥാപനങ്ങള്‍, ഓഫീസുകള്‍ കേന്ദ്രീകരിച്ച് പരിസര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. 

മസ്ജിദ് ഖത്വീബുമാര്‍ പെരുന്നാള്‍ ദിനത്തിലെ സന്ദേശത്തില്‍ ആരോഗ്യ ബോധവത്കരണം മുഖ്യമായി പ്രതിപാദിച്ച് പകര്‍ച്ചവ്യാധികളുടെ വ്യാപനം ഇല്ലാതാകാന്‍ പ്രാര്‍ത്ഥന നടത്തണം. ശുചീകരണ യജ്ഞത്തില്‍ മഹല്ല് ജമാഅത്ത്, മസ്ജിദ്, മദ്റസ, സ്ഥാപന കമ്മിറ്റി ഭാരവാഹികള്‍ മുഖ്യ പങ്കുവഹിക്കണമെന്നും റീജ്യണല്‍, മേഖലാ, ജില്ലാ കമ്മിറ്റികള്‍ നേതൃത്വം നല്‍കണമെന്നും എസ്.എം.എ സംസ്ഥാന കമ്മിറ്റി ഈദ് സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു.


ഹോമിലേക്ക് തിരികെ


വാർത്താ ലിങ്കുകൾ

പ്രളയ ദുരന്തം: മതസ്ഥാപനങ്ങള്‍ക്ക് എസ്.എം.എ ധനസഹായം നല്‍കി - 21/08/19
എസ്.എം.എ ജില്ലാ സമ്മേളനങ്ങള്‍ക്ക് പ്രഖ്യാപനമായി - 23/07/19
എസ്.എം.എ ഈദ് സന്ദേശം - 04/06/19
ഇ യഹ്‌ഖൂബ് ഫൈസിയുടെ ഭാര്യ മാതാവ് മരണപ്പെട്ടു. - 09/05/19
'ഹിന്ദ്സഫര്‍' സമാപന സമ്മേളനം വിജയിപ്പിക്കുക: എസ്.എം.എ - 06/02/19
വഖഫ് സമ്മേളനം  ഫെബ്രു. 9ന് കോഴിക്കോട്ട് - 25/01/19
വഖഫ് ട്രൈബ്യൂണല്‍: സര്‍ക്കാറിനെതിരെ സമരം ചെയ്യുമെന്ന ചേളാരി സമസ്തയുടെ നിലപാട് അപഹാസ്യം - 17/01/19
ദുരിത ബാധിതരെ അകമഴിഞ്ഞ് സഹായിക്കുക എസ്.എം.എ - 11/01/19
തിന്മകള്‍ക്കെതിരെ പൊരുതാന്‍ മഹല്ല് ഏകതാ സമ്മേളനം നടത്തുന്നു - 11/01/19
സോഷ്യല്‍ ഓഡിറ്റ്: ജില്ലാ സിജി കോണ്‍ഫറന്‍സ് നടത്തുന്നു - 11/01/19
വഖഫ് നിയമനം പി.എസ്.സിക്കു വിടുന്നത് സംവരണ നഷ്ടം ഉണ്ടാകരുത്: എസ്.എം.എ - 11/01/19
മസ്ജിദ് സമ്മേളനം ലോഗോ പ്രകാശനം ചെയ്തു - 11/01/19
"