ഇ-മഹല് വാർത്തകൾ

സ്കൂളുകളുടെ അംഗീകാരം:  മൈനോറിറ്റി വെല്‍ഫയര്‍ അസോസിയേഷന്‍ നിയമ പോരാട്ടത്തിലേക്ക്


Published - Jul 08 , 2017 19:03 PM


"samwanp"

കോഴിക്കോട്: അംഗീകാരം ലഭിച്ചിട്ടില്ലാത്ത സ്കൂളുകളുടെ അപേക്ഷകള്‍ പരിശോധിച്ച് നിയമം പാലിക്കുന്ന മുഴുവന്‍ സ്കൂളുകള്‍ക്കും അംഗീകാരം നല്‍കണമെന്ന് മൈനോറിറ്റി വെല്‍ഫയര്‍ അസോസിയേഷന്‍ കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത സ്കൂള്‍ അധികാരികളുടെ സംഗമം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അംഗീകാരം ലഭിക്കാത്ത സ്കൂളുകള്‍ അടച്ചുപൂട്ടുന്നതിന് സര്‍ക്കാര്‍ അതത് എ.ഇ.ഒ മുഖേന നോട്ടീസ് നല്‍കിക്കൊണ്ടിരിക്കുന്ന പശ്ചാതലത്തിലാണ് സ്കൂള്‍ അധികാരികളുടെ സംഗമം സംഘടിപ്പിച്ചത്.

അംഗീകാരത്തിന് അപേക്ഷ സമര്‍പ്പിച്ച സ്കൂളുകള്‍ വിദ്യാഭ്യാസ ചട്ട പ്രകാരം നടത്തിക്കൊണ്ടു പോകുന്നതിന് സഹായകരമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. ഗവണ്‍മെന്‍റ് അനുമതിയിലും മേല്‍നോട്ടത്തിലും അംഗീകാരം നല്‍കി നിയന്ത്രിക്കുന്നതിന് പകരം അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിക്കുന്നത് കേരളത്തിലെ ഇന്നത്തെ സാഹചര്യത്തില്‍ അഭികാമ്യമല്ല. കേരളത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം നല്‍കാന്‍ പോന്ന ചുറ്റുപാടുകള്‍ ഗവണ്‍മെന്‍റ് സെക്ടറില്‍ സ്വന്തമായി ഇല്ലെന്നിരിക്കെ ബദല്‍ സംവിധാനത്തെ അംഗീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

സ്കൂള്‍ അടച്ചുപൂട്ടണമെന്നുള്ള സര്‍ക്കാര്‍ തീരുമാനത്തെ നിയമപരമായി നേരിടാന്‍, സംഗമം തീരുമാനിക്കുകയും, ആവശ്യമായ നടപടികള്‍ക്കും പരിപാടികള്‍ക്കും രൂപം നല്‍കുകയും ചെയ്തു. നിയമത്തിന്‍റെ വഴിയില്‍ സ്കൂളുകള്‍ സംരക്ഷിക്കുമെന്ന് സ്ഥാപന മേധാവികള്‍ പ്രതിജ്ഞയെടുത്തു.

കോഴിക്കോട്ട് നടന്ന പരിപാടി എം.എന്‍ സിദ്ധീഖ് ഹാജിയുടെ അധ്യക്ഷതയില്‍ പ്രൊഫ. എ.കെ. അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. മുന്‍ ജില്ലാ വിദ്യാഭ്യാസ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് അഡ്വ. രവീന്ദ്രന്‍ കല്‍പ്പറ്റ വിഷയാവതരണം നടത്തി. എസ്.എം.എ സംസ്ഥാന സെക്രട്ടറി ഇ. യഅ്ഖൂബ് ഫൈസി സ്വാഗതവും ഐ.എ.എം.ഇ ഡയറക്ടര്‍ സി.പി. അശ്റഫ് നന്ദിയും പറഞ്ഞു.  പ്രൊഫ. കോയട്ടി, വി.എം. കോയ മാസ്റ്റര്‍, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, അബ്ദുറഹ്മാന്‍ മാസ്റ്റര്‍ ഓമശ്ശേരി, കെ.ടി. അബ്ദുറഹ്മാന്‍ പ്രസംഗിച്ചു.


ഹോമിലേക്ക് തിരികെ


വാർത്താ ലിങ്കുകൾ

ആനന്ദകരമായ മദ്റസാ വിദ്യാഭ്യാസം: മദ്റസ നിര്‍മ്മാണ പദ്ധതി ഉദ്ഘാടനം ചെയ്തു - 10/02/18
ആനന്ദകരമായ മദ്റസാ വിദ്യാഭ്യാസം: മദ്റസ നിര്‍മ്മാണ പദ്ധതി സംസ്ഥാന ഉദ്ഘാടനം മഞ്ചേരിയില്‍ - 08/02/18
ന്യൂനപക്ഷ കമ്മീഷന്‍ സെമിനാറില്‍ സംബന്ധിക്കുക: എസ്.എം.എ - 08/02/18
സോഷ്യല്‍ ഓഡിറ്റ്: ജില്ലാ സിജി കോണ്‍ഫറന്‍സ് നടത്തുന്നു - 01/02/18
മഹല്ല് സഞ്ചാരം: സോഷ്യല്‍ ഓഡിറ്റ് മാന്വല്‍ പുറത്തിറക്കി - 17/01/18
20 പേര്‍ക്ക് കൂടി എസ്.എം.എ ക്ഷേമ പെന്‍ഷന്‍ - 09/01/18
എസ്.എം.എ പെന്‍ഷന്‍ 29 പേര്‍ക്ക് കൂടി - 09/01/18
വഖഫ് നിയമനം പി.എസ്.സിക്കു വിടുന്നത് സംവരണ നഷ്ടം ഉണ്ടാകരുത്: എസ്.എം.എ - 18/12/17
ജുവനൈല്‍ ജസ്റ്റിസ് ആക്ട്:  കേരളത്തിനായി എത്രയും വേഗം റൂള്‍സ് രൂപപ്പെടുത്തുക - 07/12/17
സുന്നി നേതാക്കള്‍ക്ക് ആന്തമാനില്‍ സ്വീകരണം നല്‍കി - 07/12/17
ജുവനൈല്‍ ജസ്റ്റിസ് ആക്ട്: ജാഗ്രതാ സദസ്സുകള്‍ നടത്തുന്നു. - 27/11/17
മഹല്ലുകള്‍ കേന്ദ്രീകരിച്ച് പുതിയ പഠന രീതികള്‍ ആരംഭിക്കണം: എസ്.എം.എ - 27/11/17
ഇ.ടി. ബഷീറിന്‍റെയും മജീദിന്‍റെയും പ്രസ്താവന ഇസ്ലാമിക പാരമ്പര്യത്തിനെതിര്: എസ്.എം.എ - 27/11/17
സോഷ്യല്‍ ഓഡിറ്റ്: റീജ്യണല്‍ സിജി രൂപവത്കരണം തുടങ്ങി - 21/11/17
എസ്.എം.എ കര്‍ണാടക സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു - 04/11/17
ഇ മഹല്ല് പ്രസന്‍റേഷന്‍: എസ്.എം.എ  ജില്ലാ പഠന  ശിബിരങ്ങള്‍ നടത്തുന്ന - 19/10/17
സോഷ്യല്‍ ഓഡിറ്റ്: എസ്.എം.എ മഹല്ല് സഞ്ചാരം നടത്തുന്നു - 19/10/17
ആനന്ദകരമായ മദ്റസാ വിദ്യാഭ്യാസം: ഫോക്കസ് ഗ്രൂപ്പ് ട്രൈനിംഗ് 23ന് - 29/09/17
മസ്ജിദ് ജീവനക്കാര്‍ക്കു വേണ്ടി ക്ഷേമനിധി ആരംഭിക്കുന്നു - 29/09/17
എസ്.എം.എ മഹല്ലുകളില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തുന്നു - 13/09/17
എസ്.എം.എ. പെന്‍ഷന്‍: പുതിയ അപേക്ഷകരുടെ സിറ്റിംഗ് ജൂലൈ 29 ശനിയാഴ്ച - 03/08/17
എസ് എം എ സംസ്ഥാന പഠന ശിബിരം 11 ന് എടപ്പാളില്‍ - 12/07/17
എസ് എം എ സംസ്ഥാന എക്സിക്യൂട്ടീവ് കേമ്പ് ജുലൈ 11 ചൊവ്വാഴ്ച - 10/07/17
അംഗീകാരം ലഭിച്ചിട്ടില്ലാത്ത സ്കൂളുകള്‍: അടിയന്തര യോഗം 8ന് കോഴിക്കോട്ട് - 08/07/17
സ്കൂളുകളുടെ അംഗീകാരം:  മൈനോറിറ്റി വെല്‍ഫയര്‍ അസോസിയേഷന്‍ നിയമ പോരാട്ടത്തിലേക്ക് - 08/07/17
ആത്മവിശുദ്ധി നാടിനുപയോഗപ്പെടുത്തുക: എസ്.എം.എ - 04/07/17
എസ്.എം.എ. പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു - 30/06/17
കെ.കെ ഉസ്താദ്, റഹീം സാഹിബ്, അലി ബാഫഖി തങ്ങൾ എസ്.എം.എ സംസ്ഥാന സാരഥികൾ - 24/06/17
വഖഫ് ബോര്‍ഡ്: കണക്ക് സമര്‍പ്പിക്കണം - 19/06/17
മഹല്ല്, മാനേജ്മെന്‍റ് ശാക്തീകരണത്തിന് നൂതന പദ്ധതികളുമായി എസ്.എം.എ - 17/06/17