ഇ-മഹല് വാർത്തകൾ

ജുവനൈല്‍ ജസ്റ്റിസ് ആക്ട്: ജാഗ്രതാ സദസ്സുകള്‍ നടത്തുന്നു.


Published - Mar 03 , 2018 11:44 AM


"jjactsma"

കോഴിക്കോട്: കേന്ദ്ര ഗവണ്‍മെന്‍റ് പാസാക്കിയ ജുവനൈല്‍ ജസ്റ്റിസ് ആക്ട് കേരളത്തിലെ മത ധര്‍മ്മ സ്ഥാപനങ്ങളില്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങളുമായി സംസ്ഥാന സാമൂഹിക നീതി വകുപ്പ് മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ റസിഡന്‍ഷ്യല്‍ സ്വഭാവമുള്ള സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ നിയമ സഹായവും ബോധനവും നല്‍കുന്നതിന് സംസ്ഥാനത്ത് 5 കേന്ദ്രങ്ങളില്‍ ബോധവത്കരണ ജാഗ്രതാ സദസ്സുകള്‍ സംഘടിപ്പിക്കാന്‍ സുന്നി മാനേജ്മെന്‍റ് അസോസിയേഷന്‍ (എസ്.എം.എ) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

കുട്ടികളുടെ ആവശ്യങ്ങള്‍, രജിസ്ട്രേഷന്‍ നിയമങ്ങള്‍, സ്റ്റാഫ് പാറ്റേണ്‍, കെട്ടിട സൗകര്യങ്ങള്‍, താമസ സൗകര്യങ്ങളുടെ മാനദണ്ഡം, ശുചീകരണം, ദിനചര്യ, പോഷകാഹാരം, ഭക്ഷണ സമയം, വൈദ്യ പരിചരണം, മാനസികാരോഗ്യം, വിദ്യാഭ്യാസം, വിനോദ സൗകര്യം, നിരോധിക്കപ്പെട്ടവയുടെ ജാഗ്രത, രജിസ്റ്ററുകളുടെ പരിപാലനം, ജുവനൈല്‍ ജസ്റ്റിസ് ഫണ്ട്, സര്‍ക്കാര്‍ കാര്യങ്ങള്‍ തുടങ്ങി അനവധി വിഷയങ്ങള്‍ ജുവനൈസ് ജസ്റ്റിസ് ആക്ടിലും നിലവിലുള്ള റൂള്‍സിലും വിശദീകരിക്കുന്നുണ്ട്. ഇതുപ്രകാരം 18 വയസ്സിന് താഴെയുള്ള കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്ന അനാഥ അഗതി മന്ദിരങ്ങളടക്കമുള്ള എല്ലാ മത-ധര്‍മ്മ സ്ഥാപനങ്ങളും ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

ആക്ടില്‍ വരുന്ന നമ്മുടെ സ്ഥാപനങ്ങളെ ബാധിക്കുന്ന കാര്യങ്ങളെ കുറിച്ച് പഠിക്കാനും രജിസ്ട്രേഷന്‍ സംബന്ധമായ വിശദീകരണത്തിനും പരിഹാരം നിര്‍ദ്ദേശിക്കാനുമാണ് ജാഗ്രതാ സദസ്സുകള്‍ സംഘടിപ്പിക്കുന്നത്. പയ്യന്നൂര്‍ അല്‍ഫലാഹ് (കണ്ണൂര്‍, കാസര്‍കോട്), കോഴിക്കോട് സമസ്ത സെന്‍റര്‍ (കോഴിക്കോട്, വയനാട്), മലപ്പുറം വാദിസലാം (മലപ്പുറം ഈസ്റ്റ്, മലപ്പുറം വെസ്റ്റ്), അണക്കപ്പാറ മര്‍കസ് (പാലക്കാട്, തൃശൂര്‍), കായംകുളം മജ്ലിസ് (മറ്റു ജില്ലകള്‍) എന്നീ അഞ്ച് കേന്ദ്രങ്ങളില്‍ നടക്കുന്ന ജാഗ്രതാ സദസ്സുകളില്‍ അതാത് ജില്ലകളിലെ സ്ഥാപന സെക്രട്ടറി, മാനേജര്‍, ചീഫ് എക്കൗണ്ടന്‍റ് എന്നിവരാണ് പങ്കെടുക്കേണ്ടത്.

കേന്ദ്ര നിയമത്തില്‍ അനുശാസിക്കുന്ന അഡോപ്ഷന്‍, സ്റ്റാഫ് പാറ്റേണ്‍, കെട്ടിട സൗകര്യങ്ങള്‍ എന്നിവയിലെ നിയമങ്ങളില്‍ കേരളത്തിന്‍റെ ചുറ്റുപാടില്‍ നിന്നു കൊണ്ടുള്ള ലഘൂകരണം വരുത്തുകയും സ്ഥാപന അധികാരികളുടെ അഭിപ്രായം സ്വരൂപിക്കുകയും വേണമെന്ന് എസ്.എം.എ നേരത്തെ സര്‍ക്കാറിനോടാവശ്യപ്പെട്ടിരുന്നു. കേരളത്തിലെ സാഹചര്യത്തില്‍ റഗുലേഷന്‍ ഉണ്ടാക്കി സ്ഥാപന മേധാവികളെ കൂടി ബോധ്യപ്പെടുത്തി സാവകാശം നല്‍കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഇതുസംബന്ധമായി മുഖ്യമന്ത്രിയെയും വകുപ്പു മന്ത്രി അടക്കമുള്ളവരെയും സന്ദര്‍ശിക്കാനും എസ്.എം.എ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.

കോഴിക്കോട് സമസ്ത സെന്‍ററില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് കെ.കെ. അഹമ്മദ്കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.എം.എ റഹീം  ഉദ്ഘാടനം ചെയ്തു. ഇ. യഅ്ഖൂബ് ഫൈസി സ്വാഗതവും ഡോ. പി.എ. മുഹമ്മദ്കുഞ്ഞി സഖാഫി നന്ദിയും പറഞ്ഞു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, പ്രൊഫ. എ.കെ. അബ്ദുല്‍ ഹമീദ്, പി.കെ. അബ്ദുറഹ്മാന്‍ മാസ്റ്റര്‍, അബൂബക്കര്‍ ശര്‍വാനി, പി.ടി.സി. മുഹമ്മദലി മാസ്റ്റര്‍, ചെറുവേരി മുഹമ്മദ് സഖാഫി,  അഡ്വ. എം. മുഹമ്മദ് ശുഐബ്, സുലൈമാന്‍ കരിവെള്ളൂര്‍ (കാസര്‍കോട്), അബ്ദുറഹ്മാന്‍ കല്ലായി (കണ്ണൂര്‍), എം.ഇ അബ്ദുല്‍ ഗഫൂര്‍ സഖാഫി (വയനാട്), എ.കെ.സി മുഹമ്മദ് ഫൈസി (കോഴിക്കോട്), സുലൈമാന്‍ ഇന്ത്യനൂര്‍ (മലപ്പുറം വെസ്റ്റ്), എം.എ അബ്ദുല്‍ ലത്തീഫ് മഖ്ദൂമി (മലപ്പുറം ഈസ്റ്റ്), പി.പി. മുഹമ്മദ് കുട്ടി മാസ്റ്റര്‍ (പാലക്കാട്), സൂര്യ ശംസുദ്ദീന്‍ (ആലപ്പുഴ), ഹാഫിള് സാദിഖ് മിസ്ബാഹി (പത്തനംതിട്ട), എ.കെ. മുഈനുദ്ദീന്‍ (കൊല്ലം), എം.കെ മുഹ്യിദ്ദീന്‍ കുട്ടി മുസ്ലിയാര്‍ (തൃശൂര്‍), മഹ്മൂദ് മഖ്ദൂമി ബാംഗ്ലൂര്‍ സംബന്ധിച്ചു.


ഹോമിലേക്ക് തിരികെ


വാർത്താ ലിങ്കുകൾ

അംഗീകാരം ലഭിച്ചിട്ടില്ലാത്ത സ്കൂളുകള്‍: സ്കൂള്‍ മാനേജ്മെന്‍റ് മീറ്റ് ജുലൈ 28ന് (ശനി) കോഴിക്കോട്ട് - 27/07/18
SSLC +2 പരീക്ഷയെഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും വിജയാശംസകൾ. - 27/07/18
കേരള മദ്രസാധ്യാപക ക്ഷേമനിധി അംശദായം മാർച്ച് 10നകം അടയ്ക്കണം - 27/07/18
എസ്.എം.എ കര്‍ണാടക സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു - 27/07/18
സ്കൂളുകളുടെ അംഗീകാരം:  മൈനോറിറ്റി വെല്‍ഫയര്‍ അസോസിയേഷന്‍ നിയമ പോരാട്ടത്തിലേക്ക് - 27/07/18
സാമുദായിക മുന്നേറ്റത്തിന് മഹല്ല് സ്ഥാപനങ്ങള്‍ ക്രമീകരിക്കുന്നു എസ് എം എ - 21/07/18
പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായി ഇ. യഅ്ഖൂബ് ഫൈസിയെ തെരഞ്ഞെടുത്തു. - 20/07/18
എസ്.എം.എ ലീഡേഴ്സ് മൊറാലിയ (ജൂലൈെ 21 ശനി) മലപ്പുറത്ത് - 20/07/18
മദ്രസാധ്യാപക ക്ഷേമനിധി. സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു - 25/05/18
മഹല്ലുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നു - 21/05/18
പ്രൊഫ. എൻ.പി മഹ്മൂദ് നിര്യാതനായി - 18/05/18
തിന്മകള്‍ക്കെതിരെ പൊരുതാന്‍ മഹല്ല് ഏകതാ സമ്മേളനം നടത്തുന്നു - 21/03/18
ജുവനൈല്‍ ജസ്റ്റിസ് ആക്ട്:  കേരളത്തിനായി എത്രയും വേഗം റൂള്‍സ് രൂപപ്പെടുത്തുക - 03/03/18
ജുവനൈല്‍ ജസ്റ്റിസ് ആക്ട്: ജാഗ്രതാ സദസ്സുകള്‍ നടത്തുന്നു. - 03/03/18
സോഷ്യല്‍ ഓഡിറ്റ്: റീജ്യണല്‍ സിജി രൂപവത്കരണം തുടങ്ങി - 03/03/18
മസ്ജിദ് ജീവനക്കാര്‍ക്കു വേണ്ടി ക്ഷേമനിധി ആരംഭിക്കുന്നു - 03/03/18
മാര്‍ച്ച് 2 ന് എസ്.എം.എ 'മദ്റസാ ദിനം' ആചരിക്കുന്നു - 27/02/18
ആനന്ദകരമായ മദ്റസാ വിദ്യാഭ്യാസം: മദ്റസ നിര്‍മ്മാണ പദ്ധതി ഉദ്ഘാടനം ചെയ്തു - 10/02/18
ആനന്ദകരമായ മദ്റസാ വിദ്യാഭ്യാസം: മദ്റസ നിര്‍മ്മാണ പദ്ധതി സംസ്ഥാന ഉദ്ഘാടനം മഞ്ചേരിയില്‍ - 08/02/18
ന്യൂനപക്ഷ കമ്മീഷന്‍ സെമിനാറില്‍ സംബന്ധിക്കുക: എസ്.എം.എ - 08/02/18
സോഷ്യല്‍ ഓഡിറ്റ്: ജില്ലാ സിജി കോണ്‍ഫറന്‍സ് നടത്തുന്നു - 01/02/18
മഹല്ല് സഞ്ചാരം: സോഷ്യല്‍ ഓഡിറ്റ് മാന്വല്‍ പുറത്തിറക്കി - 17/01/18
20 പേര്‍ക്ക് കൂടി എസ്.എം.എ ക്ഷേമ പെന്‍ഷന്‍ - 09/01/18
എസ്.എം.എ പെന്‍ഷന്‍ 29 പേര്‍ക്ക് കൂടി - 09/01/18
വഖഫ് നിയമനം പി.എസ്.സിക്കു വിടുന്നത് സംവരണ നഷ്ടം ഉണ്ടാകരുത്: എസ്.എം.എ - 18/12/17
സുന്നി നേതാക്കള്‍ക്ക് ആന്തമാനില്‍ സ്വീകരണം നല്‍കി - 07/12/17
മഹല്ലുകള്‍ കേന്ദ്രീകരിച്ച് പുതിയ പഠന രീതികള്‍ ആരംഭിക്കണം: എസ്.എം.എ - 27/11/17
ഇ.ടി. ബഷീറിന്‍റെയും മജീദിന്‍റെയും പ്രസ്താവന ഇസ്ലാമിക പാരമ്പര്യത്തിനെതിര്: എസ്.എം.എ - 27/11/17
ഇ മഹല്ല് പ്രസന്‍റേഷന്‍: എസ്.എം.എ  ജില്ലാ പഠന  ശിബിരങ്ങള്‍ നടത്തുന്ന - 19/10/17
സോഷ്യല്‍ ഓഡിറ്റ്: എസ്.എം.എ മഹല്ല് സഞ്ചാരം നടത്തുന്നു - 19/10/17
ആനന്ദകരമായ മദ്റസാ വിദ്യാഭ്യാസം: ഫോക്കസ് ഗ്രൂപ്പ് ട്രൈനിംഗ് 23ന് - 29/09/17
എസ്.എം.എ മഹല്ലുകളില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തുന്നു - 13/09/17
എസ്.എം.എ. പെന്‍ഷന്‍: പുതിയ അപേക്ഷകരുടെ സിറ്റിംഗ് ജൂലൈ 29 ശനിയാഴ്ച - 03/08/17
എസ് എം എ സംസ്ഥാന പഠന ശിബിരം 11 ന് എടപ്പാളില്‍ - 12/07/17
എസ് എം എ സംസ്ഥാന എക്സിക്യൂട്ടീവ് കേമ്പ് ജുലൈ 11 ചൊവ്വാഴ്ച - 10/07/17
അംഗീകാരം ലഭിച്ചിട്ടില്ലാത്ത സ്കൂളുകള്‍: അടിയന്തര യോഗം 8ന് കോഴിക്കോട്ട് - 08/07/17
ആത്മവിശുദ്ധി നാടിനുപയോഗപ്പെടുത്തുക: എസ്.എം.എ - 04/07/17
എസ്.എം.എ. പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു - 30/06/17
കെ.കെ ഉസ്താദ്, റഹീം സാഹിബ്, അലി ബാഫഖി തങ്ങൾ എസ്.എം.എ സംസ്ഥാന സാരഥികൾ - 24/06/17
വഖഫ് ബോര്‍ഡ്: കണക്ക് സമര്‍പ്പിക്കണം - 19/06/17
മഹല്ല്, മാനേജ്മെന്‍റ് ശാക്തീകരണത്തിന് നൂതന പദ്ധതികളുമായി എസ്.എം.എ - 17/06/17