Published - Jul 12 , 2017 15:59 PM
കോഴിക്കോട്: സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സംസ്ഥാന പഠന ശിബിരം ജൂലൈ 11 ചൊവ്വാഴ്ച രാവിലെ 9 മണി മുതല്‍ മലപ്പുറം ജില്ലയിലെ എടപ്പാള്‍ നടുവട്ടം വിവ പാലസില്‍ വെച്ച് നടക്കും. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ജില്ലാ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍ എന്നിവരാണ് പ്രതിനിധികള്‍. സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച വാര്‍ഷിക പദ്ധതികളുടെ തുടര്‍ പഠനവും സമഗ്ര പരിശീലനവുമാണ് ക്യാമ്പിന്റെ ലക്ഷ്യം.
സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ക്യാമ്പ് ആരംഭിക്കും. പ്രസിഡണ്ട് കെ.കെ. അഹമ്മദ്കുട്ടി മുസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര് പഠന ശിബിരം ഉദ്ഘാടനം ചെയ്യും. സംഘടനാകാര്യ സെക്രട്ടറി ഇ. യഅ്ഖൂബ് ഫൈസി സ്വാഗതം ആശംസിക്കും.
11.00 മണിക്ക് തുടങ്ങുന്ന 'നമ്മുടെ പോളിസി' സെഷനില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.എം.എ റഹീം, അക്കാദമിക് & കോര്‍പ്പറേറ്റ് ട്രൈനര്‍ നിഷാദ് പട്ടയില്‍ വിഷയമവതരിപ്പിക്കും.
2.00 മണിക്ക് നടക്കുന്ന 'നമ്മുടെ പ്രോഗ്രാം' സെഷന് ട്രൈനിംഗ് കാര്യ സെക്രട്ടറി സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ക്ഷേമകാര്യ സെക്രട്ടറി കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി, സ്ഥാപന വഖഫ് കാര്യ സെക്രട്ടറി പ്രൊഫ. എ.കെ. അബ്ദുല്‍ ഹമീദ്, പബ്ലിക് റിലേഷന്‍സ് സെക്രട്ടറി പി.കെ. അബ്ദുറഹ്മാന് മാസ്റ്റര്‍ നേതൃത്വം നല്‍കും.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജന.സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പി.എം.എസ് തങ്ങള്‍ തൃശൂര്‍, പി.കെ. മുഹമ്മദ് ബാദ്ഷാ സഖാഫി സംബന്ധിക്കും.