Published - Sep 13 , 2017 13:07 PM
പ്രമാണങ്ങള്‍, രേഖകള്‍, രജിസ്റ്ററുകള്‍, ഫയലുകള്‍, ഫോറങ്ങള്‍, ഭരണഘടന, വഖഫ് രജിസ്ട്രേഷന്, റിട്ടേണ്‍ ഫയലിംഗ്, എക്കൗണ്ട് കീപ്പിംഗ്, സര്‍ക്കാര്‍ അംഗീകാരങ്ങള്‍, സഹായങ്ങള്‍ എന്നിവയില്‍ കൃത്യമായ ഇടപെടല്‍ നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്ന പരിപാടിയാണ് സോഷ്യല്‍ ഓഡിറ്റ്.
കോഴിക്കോട്: എസ്.എം.എയില്‍ രജിസ്റ്റര്‍ ചെയ്ത മഹല്ലുകളിലും മദ്റസ, ശരീഅത്-ദഅ്വാ കോളേജ് തുടങ്ങിയ മത സ്ഥാപനങ്ങളിലും സോഷ്യല്‍ ഓഡിറ്റ് നടത്താന്‍ സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
പ്രമാണങ്ങള്‍, രേഖകള്‍, രജിസ്റ്ററുകള്‍, ഫയലുകള്‍, ഫോറങ്ങള്‍, ഭരണഘടന, വഖഫ് രജിസ്ട്രേഷന്, റിട്ടേണ്‍ ഫയലിംഗ്, എക്കൗണ്ട് കീപ്പിംഗ്, സര്‍ക്കാര്‍ അംഗീകാരങ്ങള്‍, സഹായങ്ങള്‍ എന്നിവയില്‍ കൃത്യമായ ഇടപെടല്‍ നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്ന പരിപാടിയാണ് സോഷ്യല്‍ ഓഡിറ്റ്. മഹല്ല് സഞ്ചാരം എന്ന പേരില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സോഷ്യല്‍ ഓഡിറ്റ് ജില്ലാ-മേഖലാ കമ്മിറ്റികളുടെ മേല്‍നോട്ടത്തില്‍ റീജ്യണല്‍ കമ്മിറ്റിയാണ് നടപ്പിലാക്കുക.
കോഴിക്കോട് സമസ്ത സെന്ററില്‍ ചേര്‍ന്ന എസ്.എം.എ ജില്ലാ ജനറല്‍ സെക്രട്ടറിമാരുടെയും സംഘടനാകാര്യ സെക്രട്ടറിമാരുടെയും സംയുക്ത മീറ്റ് -പ്രസന്റേഷന് 2017- മഹല്ല് സഞ്ചാരം പരിപാടികള്‍ക്ക് അന്തിമ രൂപം നല്കി.
ഡോ. എം. അബ്ദുല്‍ അസീസ് ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് കെ.കെ. അഹമ്മദ്കുട്ടി മുസ്ലിയാര് കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ സഖാഫി കുഞ്ഞുകുളം സ്വാഗതം പറഞ്ഞു, ഇ. യഅ്ഖൂബ് ഫൈസി വിഷയാവതരണം നടത്തി. എ.കെ.സി മുഹമ്മദ് ഫൈസി (കോഴിക്കോട്), അബ്ദുറശീദ് സഖാഫി പത്തപ്പിരിയം, അബ്ദുല്‍ ലത്തീഫ് മഖ്ദൂമി (മലപ്പുറം ഈസ്റ്റ്), സുലൈമാന്‍ കരിവെള്ളൂര്‍ (കാസര്‍കോട്), എം. അബ്ദുറഹ്മാന് കല്ലായി, വി.വി. അബൂബക്കര്‍ സഖാഫി (കണ്ണൂര്‍), എം.ഇ. അബ്ദുല്‍ ഗഫൂര്‍ സഖാഫി, ശമീര്‍ തോമാട്ടുചാല്‍ (വയനാട്), സുലൈമാന്‍ ഇന്ത്യനൂര്‍ (മലപ്പുറം വെസ്റ്റ്), പി.പി. മുഹമ്മദ്കുട്ടി മാസ്റ്റര്‍, അലിയാര് മാസ്റ്റര്‍ (പാലക്കാട്), അബ്ദുല്‍ ഗഫൂര്‍ മൂന്നുപീടിക, മുസ്തഫ സഖാഫി (തൃശൂര്‍), എം.എം. സുലൈമാന്‍, അബ്ദുറഹീം മിസ്ബാഹി (എറണാകുളം), ജഅ്ഫര്‍ കുഞ്ഞാശാന്‍ (ആലപ്പുഴ), അബ്ദു ആലസംപാട്ടില്‍, ശാഫി മഹ്ളരി (കോട്ടയം), എ.കെ. മുഈനുദ്ദീന്, അബ്ദുസ്സമദ് അശ്റഫി (കൊല്ലം), അബ്ദുല്‍ കരീം സഖാഫി (ഇടുക്കി), എം. അബുല്‍ ഹസന് (തിരുവനന്തപുരം), കെ.എ. ശറഫുദ്ദീന്‍ മാസ്റ്റര്‍, മുഹമ്മദ് നിയാഫ് മുസ്ലിയാര് (നീലഗിരി) ചര്‍ച്ചയില്‍ പങ്കെടുത്തു.
ആനന്ദകരമായ മദ്റസാ വിദ്യാഭ്യാസം രണ്ടാംഘട്ടം പരിപാടിയുടെ ജില്ലാ-മേഖലാ ഫോക്കസ് ഗ്രൂപ്പിന് (എഫ്.ജി) പ്രസന്റേഷന് 2017 അംഗീകാരം നല്കി. മുഴുവന്‍ മദ്റസകളിലും നടപ്പിലാക്കുന്ന പാരന്റ്സ് അസംബ്ലി സംബന്ധമായ മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ വിതരണം നടത്തി.