Published - Dec 23 , 2019 15:56 PM
ദേശീയ ജനസംഖ്യാ രജിസ്റ്ററിലേക്കുള്ള കണക്കെടുപ്പിനുള്ള നടപടികള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ച കേരള സര്‍ക്കാര്‍ നടപടിയില്‍ സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സെന്‍ട്രല്‍ കമ്മിറ്റി യോഗം സന്തുഷ്ടി രേഖപ്പെടുത്തി. ജനസംഖ്യാ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനുവേണ്ടി ഉപയോഗപ്പെടുത്തുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ അടിയന്തര ഇടപെടല്‍. പുതുക്കിയ ദേശീയ പൗരത്വം നിയമം ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ പൗരത്വ പട്ടികയിലേക്കും ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങളിലുണ്ടായ ആശങ്ക അകറ്റാന്‍ സ്വീകരിച്ച കേരള സര്‍ക്കാര്‍ നടപടി ആശാവഹമാണ്.
മാധ്യമപ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും പ്രതിഷേധിക്കുന്ന പൊതുജനങ്ങളെയും തെരുവില്‍ തല്ലിച്ചതച്ച് ഭീകര താണ്ഡവമാടുന്ന പോലീസ് നടപടികള്‍ ദൂരവ്യാപകമായ പ്രത്യാഘാതം വിളിച്ചുവരുത്തും.
പുതുതായി കേരള വഖഫ് ബോര്‍ഡിലേക്ക് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യപ്പെട്ട പ്രൊഫ. കെ.എം.എ റഹീമിന് യോഗത്തില്‍ സ്വീകരണം നല്കി.
കോഴിക്കോട് സമസ്ത സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് കെ.കെ. അഹമ്മദ്കുട്ടി മുസ്ലിയാര് അധ്യക്ഷത വഹിച്ചു. ഇ. യഅ്ഖൂബ് ഫൈസി സ്വാഗതം പറഞ്ഞു. പ്രൊഫ. കെ.എം.എ റഹീം ഉദ്ഘാടനം ചെയ്തു.
സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തനൂര്‍, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, എം.എന്‍ സിദ്ധീഖ് ഹാജി, വി.പി.എം ഫൈസി വില്യാപ്പള്ളി, വി.എം കോയ മാസ്റ്റര്‍, വണ്ടൂര്‍ അബ്ദുറഹ്മാന് ഫൈസി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ഡോ. എം. അബ്ദുല്‍ അസീസ് ഫൈസി, ഡോ. പി.എ മുഹമ്മദ് കുഞ്ഞ് സഖാഫി, എ.കെ.സി മുഹമ്മദ് ഫൈസി, എം.എ അബ്ദുല്‍ ലത്തീഫ് മഖ്ദൂമി, കെ.ടി അബ്ദുറഹ്മാന്, ടി.കെ അബ്ദുറഹ്മാന് ബാഖവി, പി.ടി.സി. മുഹമ്മദലി മാസ്റ്റര്‍, പത്തപ്പിരിയം അബ്ദുല്‍ റശീദ് സഖാഫി, അബ്ദുല്‍ റശീദ് ദാരിമി, എം.എം സുലൈമാന്‍, വി.വി അബൂബക്കര്‍, സുലൈമാന്‍ ഇന്ത്യനൂര്‍, എം.കെ അബ്ദുല്‍ ഗഫൂര്‍, പി.പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, എം. അബുല്ഹസന്, കെ.എം മുഹമ്മദ്, സുലൈമാന്‍ കരിവെള്ളൂര്‍ സംബന്ധിച്ചു.