Published - Aug 03 , 2017 10:36 AM
കോഴിക്കോട്: സര്‍വീസില്‍ നിന്നും വിരമിച്ച മദ്റസാ മുഅല്ലിം, മസ്ജിദ് ഇമാം, ഖത്വീബ്, മുഅദ്ദിന്, മുദരിസ്, മുഫത്തിശ് എന്നിവര്‍ക്ക് സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സംസ്ഥാന ക്ഷേമ ബോര്‍ഡ് നല്കി വരുന്ന സ്ഥിരം ക്ഷേമ പെന്ഷന് പദ്ധതിയിലേക്ക് പുതുതായി അപേക്ഷ സമര്‍പ്പിച്ചവരുടെ തെളിവെടുപ്പ് (ജൂലൈ 29 ശനി) ഉച്ചക്കു ശേഷം 3 മണിക്ക് കോഴിക്കോട് സമസ്ത സെന്ററിലെ എസ്.എം.എ. ഓഫീസില്‍ നടക്കും.
അപേക്ഷകര്‍ ബന്ധപ്പെട്ട രേഖകളുമായി നേരില്‍ ഹാജരാകേണ്ടതാണ്. രോഗം കാരണം വരാന്‍ കഴിയാത്തവര്‍ അടുത്ത് ബന്ധമുള്ള മറ്റൊരാളെ പറഞ്ഞയക്കുക.
60 വയസ്സ് തികഞ്ഞ് സേവനത്തില്‍ നിന്ന് വിരമിച്ച ഉസ്താദുമാരാണ് പെന്ഷന് അപേക്ഷിക്കേണ്ടത്. എസ്.എം.എ.യില്‍ രജിസ്റ്റര്‍ ചെയ്ത മഹല്ല്, മാനേജിംഗ് കമ്മിറ്റികളുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ 10 വര്‍ഷത്തെ സര്‍വീസുണ്ടായിരിക്കണം. അപേക്ഷാഫോറം www.emahallu.com എന്ന സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.