Published - Dec 18 , 2018 15:13 PM
കോഴിക്കോട്: മദ്റസാ മുഅല്ലിംകള്‍, മസ്ജിദ് ഇമാം, ഖത്വീബ്, മുദരിസ്, മുഅദ്ദിന് തുടങ്ങിയവര്‍ക്ക് സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സംസ്ഥാന ക്ഷേമ ബോര്‍ഡ് നല്കി വരുന്ന സ്ഥിരം ക്ഷേമ പെന്‍ഷനു വേണ്ടി പുതുതായി അപേക്ഷ സമര്‍പ്പിച്ചവരുടെ തെളിവെടുപ്പ് 2018 ഡിസംബര്‍ 14 (വെള്ളി) 3 മണിക്ക് കോഴിക്കോട് സമസ്ത സെന്ററിലെ എസ്.എം.എ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെച്ച് നടക്കുന്നതാണ്.
അപേക്ഷകര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം (പൂര്‍ണമായി പൂരിപ്പിച്ച നിശ്ചിത അപേക്ഷാ ഫോറം, സര്‍വീസ് നിര്‍ത്തിയെന്ന് വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍നിന്നും മാര്‍ക്ക് ചെയ്ത എം.എസ്.ആര് ഒറിജിനല്‍, 2 ഫോട്ടോ, മസ്ജിദ് ജീവനക്കാരാണെങ്കില്‍ ചുരുങ്ങിയത് 10 വര്‍ഷത്തെ സര്‍വീസ് തെളിയിക്കുന്നതിനുള്ള കമ്മിറ്റികളുടെ കത്ത്, അവസാനം ജോലി ചെയ്ത കമ്മിറ്റിയുടെ എസ്.എം.എ. രജി.നമ്പര്‍ രേഖപ്പെടുത്തിയ കത്ത്) കൃത്യസമയം എത്തിച്ചേരുക. അനാരോഗ്യം മൂലം വരാന്‍ സാധിക്കാത്തവര്‍ ബന്ധമുള്ള മറ്റൊരാളെ കത്തുമായി സിറ്റിംഗില്‍ പങ്കെടുപ്പിക്കേണ്ടതാണ്.
ഈ വര്‍ഷത്തെ അവസാന ഗഡു ഇതിനകം വാങ്ങിയിട്ടില്ലാത്തവര്‍ ഈ മാസം 29ന് മുമ്പ് പെന്ഷന് ബുക്കുമായി ഓഫീസില്‍ വന്ന് തുക കൈപ്പറ്റേണ്ടതാണെന്ന് എസ്.എം.എ സെന്‍ട്രല്‍ ഓഫീസില്‍ നിന്നും അറിയിച്ചു.