Published - Sep 29 , 2017 10:52 AM
ആനന്ദകരമായ മദ്റസാ വിദ്യാഭ്യാസം പദ്ധതി നടത്തിപ്പ്, പാരന്റ്സ് അസംബ്ലി, മദ്റസ: വീടും പരിസരവും ചര്‍ച്ച, ആധുനിക മദ്റസ പ്രബന്ധ വായന, മദ്റസാ ഗ്രേഡിംഗ് മുന്നൊരുക്കം സംബന്ധമായ വിഷയങ്ങളിലാണ് ട്രൈനിംഗ്.
കോഴിക്കോട്: സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) നടത്തുന്ന ആനന്ദകരമായ മദ്റസാ വിദ്യാഭ്യാസം രണ്ടാംഘട്ടം പരിപാടികളുടെ നടത്തിപ്പിനായി രൂപീകരിച്ച ജില്ലാ ഫോക്കസ് ഗ്രൂപ്പ് (എഫ്.ജി) അംഗങ്ങള്‍ക്കുള്ള ട്രൈനിംഗ് പ്രോഗ്രാം ഈ മാസം 23ന് (ശനി) രാവിലെ 10 മുതല്‍ 1 മണി വരെ കോഴിക്കോട് സമസ്ത സെന്റര്‍ ഹാളില്‍ നടക്കും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ഈസ്റ്റ്, മലപ്പുറം വെസ്റ്റ്, പാലക്കാട്, തൃശൂര്‍, നീലഗിരി ജില്ലകളിലെ ജില്ലാ ഫോക്കസ് ഗ്രൂപ്പ് അംഗങ്ങള്‍ക്കാണ് കോഴിക്കോട്ട് ട്രൈനിംഗ് സംഘടിപ്പിച്ചിട്ടുള്ളത്.
എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ജില്ലാ-മേഖലാ ഫോക്കസ് ഗ്രൂപ്പ് അംഗങ്ങള്‍ക്കുള്ള സംയുക്ത ട്രൈനിംഗ് പ്രോഗ്രാം ഒക്ടോബര്‍ 2ന് (തിങ്കള്‍) ഉച്ചക്ക് 2 മുതല്‍ വൈകുന്നേരം 5 മണി വരെ കായംകുളം മജ്ലിസില്‍ വെച്ച് നടക്കും.
പ്രൊഫ. മുഹമ്മദ് ശരീഫ് കൊടുവള്ളി, പ്രൊഫ. കെ.എം.എ റഹീം, ഇ. യഅ്ഖൂബ് ഫൈസി തുടങ്ങിയവര്‍ ട്രൈനിംഗ് പ്രോഗ്രാമിന് നേതൃത്വം നല്‍കും. ആനന്ദകരമായ മദ്റസാ വിദ്യാഭ്യാസം പദ്ധതി നടത്തിപ്പ്, പാരന്റ്സ് അസംബ്ലി, മദ്റസ: വീടും പരിസരവും ചര്‍ച്ച, ആധുനിക മദ്റസ പ്രബന്ധ വായന, മദ്റസാ ഗ്രേഡിംഗ് മുന്നൊരുക്കം സംബന്ധമായ വിഷയങ്ങളിലാണ് ട്രൈനിംഗ്.
അടുത്ത മാസം ജില്ലാ കേന്ദ്രങ്ങളില്‍ വെച്ച് നടക്കുന്ന മേഖലാ ഫോക്കസ് ഗ്രൂപ്പ് അംഗങ്ങള്‍ക്കുള്ള ട്രൈനിംഗ് പ്രോഗ്രാമിന് ജില്ലാ എഫ്.ജി അംഗങ്ങള്‍ നേതൃത്വം നല്‍കും.