Published - Nov 13 , 2020 11:30 AM
കോഴിക്കോട് | കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഓഫീസ് അസിസ്റ്റന്റ് മുഹമ്മദ് സ്വാദിഖ് (40) നിര്യാതനായി. കോഴിക്കോട് കുറ്റിക്കാട്ടൂർ കാട്ടുകുളങ്ങര മൊയ്ദീൻ കുട്ടിയുടെ മകനാണ്. എസ് വൈ എസ് കാട്ടുകുളങ്ങര യൂനിറ്റ് ജനറൽ സെക്രട്ടറിയും മെഡിക്കൽ കോളജ് സർക്കിൾ പ്രവർത്തക സമിതി അംഗവുമാണ്. 22 വർഷമായി കോഴിക്കോട് സമസ്ത സെന്ററിലെ ജീവനക്കാരനാണ്.