Published - Dec 18 , 2018 15:17 PM
റിമംബര്‍ ദി പാസ്റ്റ്, സൗഹൃദക്കൂട്ടം, ആദരം, സ്റ്റാഫ് ഗാതറിംഗ്, ഇ മഹല്ല് ഇന്സ്റ്റാളേഷന് മസ്ജിദ് സമ്മേളനത്തിന്റെ ഭാഗമായി നടത്തും.
കോഴിക്കോട്: പൗരാണിക മുസ്ലിം പാരമ്പര്യത്തില്‍ നിര്‍ത്തി പുതിയ കാലത്തേക്ക് മസ്ജിദുകളെയും മഹല്ല് സ്ഥാപനങ്ങളെയും നവീകരിച്ച് വഴി നടത്താന്‍ ലക്ഷ്യമിട്ട് സംസ്ഥാനത്തെ 345 റീജ്യണല്‍ കേന്ദ്രങ്ങളില്‍ 'മസ്ജിദ് സമ്മേളനങ്ങള്‍' നടത്താന്‍ സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് സമ്മേളനം. സമ്മേളനത്തിന്റെ മുന്നോടിയായി മേഖലാ എക്കൗണ്ട് ഫയലിംഗ് വര്‍ക്ക്ഷോപ്പ്, ജില്ലാ ഖതീബ് സംഗമങ്ങള്‍, എക്സിക്യൂട്ടീവ് ക്യാമ്പുകള്‍ ഇതിനകം നടത്തിക്കഴിഞ്ഞു.
റിമംബര്‍ ദി പാസ്റ്റ്, സൗഹൃദക്കൂട്ടം, ആദരം, സ്റ്റാഫ് ഗാതറിംഗ്, ഇ മഹല്ല് ഇന്സ്റ്റാളേഷന് മസ്ജിദ് സമ്മേളനത്തിന്റെ ഭാഗമായി നടത്തും.
സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ കെ.കെ അഹമ്മദ്കുട്ടി മുസ്ലിയാര്, പ്രൊഫ. കെ.എം.എ റഹീം, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, പി.കെ അബ്ദുറഹ്മാന് മാസ്റ്റര്‍, ഇ. യഅ്ഖൂബ് ഫൈസി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, വി.എം കോയ മാസ്റ്റര്‍ സംബന്ധിച്ചു.