Published - Jan 02 , 2020 10:54 AM
സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സംസ്ഥാന സംസ്ഥാന പ്രസിഡണ്ട് കെ.കെ. അഹമ്മദ്കുട്ടി മുസ്ലിയാര് കട്ടിപ്പാറ, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.എം.എ റഹീം, ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ എന്നിവര്‍ ഈദാശംസകള്‍ നേര്‍ന്നു.
റമളാനിലൂടെ ജനങ്ങള്‍ക്കിടയില്‍ നാമ്പെടുക്കുന്ന സാമൂഹിക പ്രതിബദ്ധത ഉപകാരപ്പെടുന്ന തലത്തിലേക്ക് ഉയര്‍ത്തണം. റമളാന്‍ മഹത്വത്തിന്റെ പൊന്‍തൂവലാണ് പെരുന്നാള്‍. മസ്ജിദ് ഖത്വീബുമാര്‍ പെരുന്നാള്‍ ദിനത്തിലെ സന്ദേശത്തില്‍ ആരോഗ്യ ബോധവത്കരണവും മനുഷ്യ സേവനവും മുഖ്യമായി പ്രതിപാദിക്കുകയും പകര്‍ച്ചവ്യാധികള്‍ വരാതിരിക്കാന്‍ പ്രാര്‍ത്ഥന നടത്തുകയും വേണം.