Published - Jan 09 , 2018 17:48 PM
കോഴിക്കോട്: സര്‍വീസില്‍ നിന്നും വിരമിച്ച മദ്റസാ മുഅല്ലിം, മസ്ജിദ് ഇമാം, ഖത്വീബ്, മുഅദ്ദിന്, മുദരിസ്, മുഫത്തിശ് എന്നിവര്‍ക്ക് സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സംസ്ഥാന ക്ഷേമ ബോര്‍ഡ് നല്കി വരുന്ന സ്ഥിരം ക്ഷേമ പെന്ഷന് പദ്ധതിയിലേക്ക് പുതുതായി അപേക്ഷ സമര്‍പ്പിച്ചവരില്‍ നിന്ന് 29 പേര്‍ക്ക് പെന്ഷന് അനുവദിച്ചു.
പേരുവിവരങ്ങള്‍: മുഹമ്മദ് ഫൈസി എം. പെരിമ്പലം, അബ്ദുറഹ്മാന് മുസ്ലിയാര് പാറന്നൂര്‍, സയ്യിദ് കോയക്കുട്ടി തങ്ങള്‍ ചെറുശ്ശോല, അഹമ്മദ്കുട്ടി മുസ്ലിയാര് നീലേശ്വരം, ഹൈദ്രു മുസ്ലിയാര് പന്നിക്കോട്, ഉസ്മാന് മുസ്ലിയാര് മങ്കയം, അബ്ദുല്‍ ഖാദര്‍ മുസ്ലിയാര് കാക്കൂര്‍, ലാല്‍ സൈതു മുസ്ലിയാര് പെരുവള്ളൂര്‍, അസൈനാര്‍ മുസ്ലിയാര് ചുണ്ടേല്‍, ഷൗക്കത്തലി മുസ്ലിയാര് കെ.എം കാരക്കുന്ന്, കുഞ്ഞി മുഹമ്മദ് ഫൈസി ആമയൂര്‍, മുഹമ്മദ്കുട്ടി മുസ്ലിയാര് എരഞ്ഞിമാവ്, ബീരാന് മുസ്ലിയാര് മുത്തന്നൂര്‍, കുഞ്ഞി മുഹമ്മദ് ഫൈസി ക്ലാരി, മൂസ മുസ്ലിയാര് മുണ്ടപ്പൊട്ടി നിലമ്പൂര്‍, അബ്ദുറഹ്മാന് മുസ്ലിയാര് പാതിരിപള്ളിയാളി, മുഹമ്മദ് മുസ്ലിയാര് ആലുങ്ങല്‍, ഹസ്സന് മുസ്ലിയാര് തെച്യാട്ടില്, ടി.കെ. അലിയ്യു മുസ്ലിയാര് കരേക്കാട്, അബ്ദുറഹ്മാന് മുസ്ലിയാര് നീരുറ്റിക്കല്, അഹമ്മദ് മുസ്ലിയാര് പി.എം ചെട്ട്യാര്‍മാട്, കെ.വി. ഉണ്ണി മുഹമ്മദ് വെള്ളേരി, എന്‍. കുഞ്ഞീതു മുസ്ലിയാര് കരേക്കാട്, ഉമ്മര്‍ മുസ്ലിയാര് പി.ടി. അച്ചൂര്, ഹംസ മുസ്ലിയാര് കോട്ടപ്പറമ്പ്, അബ്ദുറസാഖ് സി. വാണിയന്നൂര്‍, നവാസ് സഖാഫി കെ. പൂക്കോട്ടുമണ്ണ, മുഹമ്മദ് മുസ്ലിയാര് കെ.വി കണ്ണമംഗലം, ഹസൈനാര്‍ മദനി പി.എ. പേരബെ ദക്ഷിണ കന്നട.
കോഴിക്കോട് സമസ്ത സെന്ററില്‍ നടന്ന ക്ഷേമ ബോര്‍ഡ് സിറ്റിംഗിന് സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്കി.
60 വയസ്സ് തികഞ്ഞ് സേവനത്തില്‍ നിന്ന് വിരമിച്ച ഉസ്താദുമാര്‍ക്ക് പെന്ഷന് അപേക്ഷിക്കാവുന്നതാണ്. എസ്.എം.എ.യില്‍ രജിസ്റ്റര്‍ ചെയ്ത മഹല്ല്, മാനേജിംഗ് കമ്മിറ്റികളുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ 10 വര്‍ഷത്തെ സര്‍വീസുണ്ടായിരിക്കണം. പൂര്‍ണമായി പൂരിപ്പിച്ച ഫോറവും അനുബന്ധ രേഖകളും എസ്.എം.എ സംസ്ഥാന കമ്മിറ്റി ഓഫീസ്, സമസ്ത സെന്റര്‍, കോഴിക്കോട്-6 എന്ന വിലാസത്തില്‍ എത്തിക്കുക.
അപേക്ഷാഫോറം www.emahallu.com എന്ന സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.