ഇ-മഹല് ലേഖനം

ഇ മഹല്ല് പ്രൊജക്ട്: മഹല്ല് ജമാഅത്ത് ഏകീകരണം സാധ്യമാക്കുന്നു


Published - Jun 17 , 2017 14:55 PMകെ.കെ. അഹമ്മദ്കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ


മഹല്ല് ജമാഅത്തുകളെ ഇസ്ലാമിക പാരമ്പര്യത്തിന്‍റെ അടിസ്ഥാന ഘടകങ്ങളാക്കി മാറ്റിയെടുത്ത് പണ്ഡിത നേതൃത്വത്തിന് കീഴിലായി പുതിയ വെളിച്ചം സൃഷ്ടിച്ച് ഫലപ്രദമായ ആശയ വിനിമയത്തിനും ഭരണഘടനാപരമായ സംരക്ഷണത്തിനും ഇ മഹല്ല് അവസരമൊരുക്കുന്നു.

ഹല്ല് ജമാഅത്തുകള്‍, ദഅ്വ-ശരീഅത്ത് കോളേജുകള്‍, മസ്ജിദ് -മദ്റസക ള്‍, ഓര്‍ഫനേജുകള്‍, ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ തുടങ്ങിയ മതസ്ഥാപനങ്ങളുടെ മാനേജിംഗ് കമ്മിറ്റികളുടെ സംയു ക്ത വേദിയാണ് സുന്നി മാനേജ്മെന്‍റ് അസോസിയേഷന്‍ (എസ്.എം.എ)

മഹല്ലു ജമാഅത്തുകളെയും മസ്ജിദ്, മദ്റസ, സ്കൂള്‍, ഓര്‍ഫനേജ് തുടങ്ങിയ സ്ഥാപന മാനേജ്മെന്‍റുകളെയും ഇസ്ലാ മിക പാരമ്പര്യത്തിന്‍റെ അടിസ്ഥാനഘടകങ്ങളാക്കി മാറ്റിയെടുത്ത്, പണ്ഡിത നേതൃത്വത്തിന്‍റെ കീഴിലായി പുതിയ തെളിച്ചം സൃഷ്ടിച്ചെടുക്കുക, മഹല്ല് കമ്മിറ്റികള്‍ തമ്മില്‍ ആശയവിനിമയത്തിനും സഹകരണത്തിനും ഫലപ്രദമായ ശാശ്വത സംവിധാനത്തിന് അവസരം സൃഷ്ടി ക്കുക, വ്യവസ്ഥാപിതമായ പ്രവര്‍ത്തന പദ്ധതികള്‍ നടപ്പിലാക്കി ഇസ്ലാമിക പ്രബോധനം മഹല്ലുതലങ്ങളില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുക, മസ്ജിദുക ളിലും മദ്റസകളിലും മതസ്ഥാപനങ്ങളിലും അഹ്ലുസ്സുന്നത്തി വല്‍ ജമാഅ ത്തിന്‍റെ ആശയാദര്‍ശങ്ങള്‍ക്കും കര്‍മ്മങ്ങ ള്‍ക്കും ഭരണഘടനാപരമായ സംരക്ഷ ണം ഉറപ്പുവരുത്താന്‍ ആവശ്യമായ നിയമോപദേശം നല്‍കുകയും നേതൃത്വം നല്‍കുകയും ചെയ്യുക, പൊതുസ്വത്ത് കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട സംഗതികളില്‍ കൈകാര്യകര്‍ത്താക്കള്‍ക്ക് അറിവും അവബോധവും ട്രൈനിംഗും നല്‍കുക, മാനേജിംഗ് കമ്മിറ്റികള്‍ക്ക് സ്ഥാപന ഭരണം, സുരക്ഷ തുടങ്ങിയവ യില്‍ ആവശ്യമായ പരിശീലനം നല്‍കുക, വഖഫ് മുതലുകള്‍ അന്യാധീനപ്പെടാതെ സംരക്ഷിക്കുവാനുള്ള നിയമപരിരക്ഷ ഉറപ്പുവരുത്തുക, സര്‍ക്കാറിന്‍റെ ധനസഹായങ്ങളും മറ്റും അര്‍ഹര്‍ക്ക് ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ മഹത്തായ ലക്ഷ്യങ്ങളാണ് എസ്.എം.എ.യെ നയിക്കുന്നത്.

എസ്.എം.എ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഇ മഹല്ല് പദ്ധതിയിലൂടെ മഹല്ല് ജമാഅത്തുകള്‍ക്ക് ആധുനിക മുഖം കൈവരികയാണ്. മഹല്ല് ശാക്തീകരണത്തിന്‍റെയും മഹല്ല് ഏകീകരണത്തിന്‍റെയും വഴിയില്‍ ശക്തമായ കാല്‍വെപ്പാണിത്.

സ്ഥിരം ക്ഷേമ പെന്‍ഷന്‍

നിങ്ങളെ ചെറുപ്പത്തില്‍ അക്ഷരങ്ങള്‍ പഠിപ്പിച്ച ഉസ്താദുമാരെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? അന്യനാട്ടില്‍ വന്ന് അവിടത്തെ പിഞ്ചോമനകള്‍ക്ക് അറിവിന്‍റെയും വിശ്വാസത്തിന്‍റെയും വെളിച്ചം പ്രസരിപ്പിച്ച് കൊടുക്കുന്ന പുഞ്ചിരിയുടെ പര്യായമാണ് ഉസ്താദുമാര്‍... അന്നവരെ നമ്മള്‍ ആദരിക്കുകയും അവര്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്തു. അവരുടെ ആവശ്യങ്ങള്‍ക്ക് നാം ചെവി കൊടുത്തു. ഉസ്താദുമാര്‍ അക്ഷരവും അറിവും പഠിപ്പിച്ച കുട്ടികളൊക്കെ വളര്‍ന്ന് ജീവിതത്തിന്‍റെ വിവിധ മേഖലകളിലേക്ക് തിരിയുമ്പോഴും ആദ്യാക്ഷരവും ചോക്കുമായി മദ്റസകളില്‍ ഈ ഉസ്താദുമാര്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടാകും. അവരുടെ സ്വന്തം മക്കളുടെ ആവശ്യങ്ങള്‍ക്കു ചിറക് മുളപ്പിക്കുന്നതിനു പകരം ഉസ്താദുമാര്‍ അവരുടെ ഊര്‍ജവും സമയവും ചെലവഴിക്കുന്നത് ജോലിചെയ്യുന്ന നാട്ടിലെ കുട്ടികളുടെ കാര്യത്തിനാണ്.

ഒടുക്കം, കാലത്തിന്‍റെ ദ്രുതഗതിയില്‍ ഈ ഉസ്താദുമാരുടെ യൗവനം എരിഞ്ഞുതീരുകയും വാര്‍ധക്യത്തിന്‍റെ രോഗപീഡകളുമായി വീടിന്‍റെ വരാന്തയിലേക്ക് മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്നു. മദ്റസകളിലും പള്ളികളിലും ഒരു പുരുഷായുസ്സ് മുഴുവന്‍ മതവിജ്ഞാനപ്രചാരണത്തിനുവേണ്ടി ചെലവഴിച്ച മഹദ് ജീവിതങ്ങളാണവര്‍. മരുന്നു വാങ്ങാന്‍ പോലും കാശില്ലാതെ ക്ലേശിക്കുന്നവരുണ്ട്.

നമ്മുടെ ഉസ്താദുമാരൊക്കെ ചിലപ്പോള്‍ ഈ ഗണത്തിലുണ്ടാകും. പക്ഷേ അവരെ തിരിച്ചറിയാനോ അന്വേഷിച്ച് കണ്ടെത്തി സഹായിക്കാനോ സാധിച്ചു കൊള്ളണമെന്നില്ല. ഇവിടെയാണ് സുന്നി മാനേജ്മെന്‍റ് അസോസിയേഷന്‍ (എസ്.എം.എ) നടപ്പിലാക്കിയ പെന്‍ഷ ന്‍ പദ്ധതി പ്രസക്തമാകുന്നത്. അറുപത് വയസ്സ് കഴിഞ്ഞ് ജോലിയില്‍ നിന്നും വിരമിച്ച ഉസ്താദുമാര്‍ക്ക് മാസം തോറും എസ്.എം.എ. പെന്‍ഷന്‍ നല്‍കിവരുന്നു. മദ്റസാധ്യാപകര്‍ക്കു മാത്രമല്ല, മുദരിസ്, ഖത്വീബ്, ഇമാം, മുഅദ്ദിന്‍ തുടങ്ങി പള്ളിയും മദ്റസയുമായി ഉപജീവനം കഴിച്ചുവന്നിരുന്ന പണ്ഡിതന്മാരെ മുഴുവനും എസ്.എം.എയുടെ പെന്‍ഷന്‍ പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ പെന്‍ഷന്‍ സാമ്പത്തികാശ്രയമില്ലാതെ വിഷമിക്കുന്ന ഉസ്താദുമാരുടെ അവകാശമാണ്. സ്വന്തം കാശ് കൊണ്ട് ഒരു കുപ്പി മരുന്ന് വാങ്ങാന്‍, ഒരു നേരത്തെ മത്സ്യം വാങ്ങാന്‍ പണ്ഡിതര്‍ക്ക് ഇതുമൂലം അവസരമുണ്ടാകുന്നു. അപ്പോള്‍ അവരുടെ മനസ്സില്‍ വിരിയുന്ന പുഞ്ചിരിയുണ്ടല്ലോ, അതാണ് സഹായിച്ചവര്‍ക്കൊക്കെ ഉപകാരമാകാന്‍ പോകുന്നത്.

മസ്ജിദ് എംപ്ലോയീസ് സര്‍വീസ് രജിസ്റ്റര്‍

സുന്നി മാനേജ്മെന്‍റ് അസോസിയേഷന്‍ (എസ്.എം.എ) അംഗീകാരമുള്ള മസ്ജിദുകളില്‍ സേവനം ചെയ്യുന്ന ഇമാം, ഖത്വീബ്, മുഅദ്ദിന്‍, ശരീഅത്ത് കോളേജ് മുദരിസ് എന്നിവര്‍ക്കും അറബിക് കോളേജ്-ദഅ്വാ കോളേജ് തുടങ്ങിയവയിലെ മതാധ്യാപകര്‍ക്കും എസ്.എം.എ സംസ്ഥാനക്ഷേമബോര്‍ഡ് നല്‍കുന്ന ആധികാരിക സേവനപുസ്തകമാണ് സര്‍വ്വീസ് രജിസ്റ്റര്‍. 

അപേക്ഷകര്‍ സുന്നി മാനേജ്മെന്‍റ് അസ്സോസിയേഷന്‍റെ അംഗീകാരമുള്ള മഹല്ല്/ മസ്ജിദ്/ദഅ്വാ കോളേജ്/അറബിക്കോളേജ്, ശരീഅത്ത് കോളേജ് എന്നിവയില്‍ ജോലിചെയ്യുന്ന 60 വയസ്സിന് താഴെയുള്ളവരായിരിക്കണം. മസ്ജിദില്‍ ജോലി ചെയ്യുന്നതോടൊപ്പം മദ്റസകളില്‍ ജോലിചെയ്യുന്നവര്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്‍റെ എം.എസ്.ആര്‍ എടുത്തിട്ടുണ്ടെങ്കിലും ഇതിന് അപേക്ഷിക്കാം.

എസ്.എം.എ സംസ്ഥാനക്ഷേമ ബോര്‍ഡ് നല്‍കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് നല്‍കുക. ഫീസ് 100 രൂപ. അപേക്ഷാ ഫോറത്തില്‍, അപേക്ഷകന് മെമ്പര്‍ഷിപ്പുള്ള നാട്ടിലെ എസ്.വൈ.എസ് യൂണിറ്റ് കമ്മിറ്റിയുടെയും എസ്.എം.എ റീജ്യണല്‍ കമ്മിറ്റിയുടെയും പേരും ഒപ്പും സീലും പതിക്കേണ്ടതാണ്. ജോലി ചെയ്യുന്ന മഹല്ല്/ മസ്ജിദ്/ദഅ്വാകോളജ്/ശരീഅത്ത് കോളജ്/അറബിക്കോളജിന്‍റെ മാനേജിംഗ് കമ്മിറ്റി, ജോലിയില്‍ ചേര്‍ന്ന തിയ്യതിയും തസ്തികയും ശമ്പളവും അപേക്ഷയില്‍ രേഖപ്പെടുത്തണം. 

ദഅ്വാകോളേജ് അധ്യാപകര്‍ ജാമിഅതുല്‍ഹിന്ദ് അല്‍ ഇസ്ലാമിയ്യയില്‍ അഫിയിലേറ്റ് ചെയ്ത സ്ഥാപനങ്ങളില്‍ നിന്നുള്ളവരായിരിക്കണം.

സര്‍വ്വീസ് രജിസ്റ്റര്‍ എടുത്തവര്‍ക്കുള്ള സഹായ പദ്ധതിയാണ് ക്ഷേമനിധി. 100 രൂപ അംഗത്വ ഫീസ് ക്ഷേമനിധി ഫോറം നല്‍കുന്നതിനോടൊപ്പം നല്‍കണം. എല്ലാ വര്‍ഷവും ഒരു ദിവസത്തെ വേതനം ക്ഷേമനിധിയില്‍ നിക്ഷേപിക്കണം. 

ക്ഷേമനിധിയില്‍ അംഗത്വമെടുത്ത്  2 വര്‍ഷം പൂര്‍ത്തീകരിച്ചാല്‍ സഹായാപേക്ഷ നല്‍കാവുന്നതാണ്.


ഹോമിലേക്ക് തിരികെ