ഇ-മഹല് ലേഖനം

പ്രൊഫ. കെ.എം.എ റഹീം


Published - Jun 17 , 2017 14:35 PMജിസ്റ്റര്‍ ചെയ്ത പ്രഥമ സമസ്ത മുശാവറയുടെ വൈസ് പ്രസിഡന്‍റ് അബ്ദുല്‍ ഖാദിര്‍ ഫള്ഫരിയുടെ മകന്‍ കുന്നുമ്മല്‍ മഠത്തൊടി മുഹമ്മദ് യൂസുഫ് എന്ന ബാപ്പു ഹാജിയുടെയും കുന്നുമ്മല്‍ മഠത്തൊടി കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മയുടെയും മകനായി കൂട്ടിലങ്ങാടി വില്ലേജിലെ പടിഞ്ഞാറ്റുംമുറിയില്‍ 1959-ല്‍ ജനിച്ചു. പടിഞ്ഞാറ്റുംമുറി എ.എല്‍.പി സ്കൂള്‍, അല്‍ മദ്റസത്തുത്തര്‍ബിയ്യ, ഇരുമ്പുഴി ജി.എം.യു.പി സ്കൂള്‍, ജലാലിയ്യ മദ്റസ എന്നിവിടങ്ങളില്‍ പ്രാഥമിക പഠനം. ഗവ: മോഡല്‍ ഹൈസ്കൂളില്‍ നിന്ന് 1975-ല്‍ എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കി. പി.ഡി.സി.യും എക്കണോമിക്സില്‍ ബി.എ ഡിഗ്രിയും മലപ്പുറം ഗവ: കോളേജില്‍ നിന്നും, എക്കണോമിക്സില്‍ പി.ജി പൊന്നാനി എം.ഇ.എസ് കോളേജില്‍ നിന്നും, എം.ഫില്‍ കോഴിക്കോട് സര്‍വകലാശാലയില്‍ നിന്നും നേടി. 

1983-ല്‍ മഞ്ചേരി കോ-ഓപ്റേറ്റീവ് കോളേജില്‍ സാമ്പത്തിക ശാസ്ത്ര അദ്ധ്യാപകനായി. 1985 മുതല്‍ എം.ഇ.എസ് സര്‍വ്വീസില്‍ പ്രൊഫസറായി സേവനം അനുഷ്ടിച്ച് മമ്പാട് എം.ഇ.എസ് കോളേജില്‍ നിന്നും വിരമിച്ചു.

1972- ല്‍ ഇരുമ്പുഴി ശാഖാ എസ്.എസ്.എഫ് സെക്രട്ടറിയായി സംഘടനാ രംഗത്ത് പ്രവേശിച്ചു. 1973-ലെ രൂപീകരണ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. 1978 എസ്.എസ്.എഫ് സംസ്ഥാന ഡെപ്യൂട്ടി സെക്രട്ടറിയായും 1981 മുതല്‍ 1988 വരെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും 1989 മുതല്‍ 2005 വരെ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1989 മുതല്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്‍റെയും 2004 മുതല്‍ എസ്.എം.എയുടെയും സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുന്നു.
എസ്.എസ്.എഫ് സ്റ്റുഡന്‍റ്സ് സെന്‍റര്‍, ഇരിങ്ങല്ലൂര്‍ മജ്മഅ്, അരീക്കോട് മജ്മഅ്, കൊളത്തൂര്‍ ഇര്‍ശാദിയ്യ, വാദീസലാം എന്നീ സ്ഥാപനങ്ങളുടെ സ്ഥാപക സെക്രട്ടറിയായിരുന്നു, മഞ്ചേരി ജാമിഅ ഹികമിയ്യയുടെ സെക്രട്ടറിയും ഹികമിയ്യ ആര്‍ട്സ് & സയന്‍സ് കോളേജിന്‍റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു വരുന്നു. ഡല്‍ഹി ആസ്ഥാനമായി പ്രവ്ത്തിക്കുന്ന ഇന്‍റര്‍നാഷണല്‍ പബ്ലിഷിംങ്ങ് ഹൗസിന്‍റെ 2014-ലെ "ബെസ്റ്റ് സിറ്റീസണ്‍ ഓഫ് ഇന്ത്യ അവാര്‍ഡ്" നേടിയിട്ടുണ്ട്. പല രാജ്യങ്ങളിലായി നിരവധി ജേശിയ-അന്തര്‍ദേശീയ സെമിനാറുകളില്‍ വിഷയാവതരണം നടത്തിയിട്ടുണ്ട്. 1995-2000 കാലത്ത് കേരള വഖഫ് ബോര്‍ഡ് അംഗമായും, അറബിക് ടെക്സ്റ്റ് ബുക്ക് സ്ക്രൂട്ടിണി കമ്മിറ്റി മെമ്പറായും, പുസ്തക പരിശോധനക്കുള്ള ഹൈപവര്‍ എക്സ്പേര്‍ട്ട് കമ്മിറ്റി അംഗമായും സംസ്ഥാന ഗ്രാന്‍റ്സ്-ഇന്‍-എയ്ഡ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 
 


ഹോമിലേക്ക് തിരികെ