E-mahallu News

എസ്.എം.എ ജില്ലാ സമ്മേളനങ്ങള്‍ക്ക് പ്രഖ്യാപനമായി


Published - Jul 23 , 2019 18:02 PM


"SMA Dt Confrence"

ജില്ലാ സമ്മേളനങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം കോഴിക്കോട് സമസ്ത സെന്‍റര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ നിര്‍വഹിച്ചു.

 

കോഴിക്കോട്: സുന്നി മാനേജ്മെന്‍റ് അസോസിയേഷന്‍ (എസ്.എം.എ) സംസ്ഥാന കമ്മിറ്റി ആഗസ്റ്റ്-സപ്തംബര്‍ മാസങ്ങളില്‍ ജില്ലാ സമ്മേളനങ്ങള്‍ നടത്തുന്നു. മഹല്ല്, മദ്റസ സ്ഥാപനങ്ങളെ നിയമവിധേയമായി പ്രവര്‍ത്തിപ്പിച്ച് സാര്‍വത്രികമായ പുരോഗതിയിലേക്ക് എത്തിക്കുക. സര്‍ക്കാര്‍, വഖഫ് ബോര്‍ഡ്, കോടതി എന്നിവിടങ്ങളില്‍ നിന്നും മഹല്ല് മദ്റസ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഇടപെടലിനും പരിഹാരത്തിനും വേണ്ടി കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുക. മഹല്ല്, മദ്റസ, സ്ഥാപനം, റീജ്യണല്‍, മേഖല, ജില്ലകളില്‍ ഓഫീസ് സംവിധാനം മുതല്‍ എല്ലായിടത്തും ക്രമവും സുതാര്യതയും ഉറപ്പു വരുത്തുക. ഇ-മഹല്ല്, മദ്റസ പാക്കേജ് പദ്ധതികളുടെ വേഗം കൂട്ടുക. ആദര്‍ശത്തിലൂന്നിയ മഹല്ല്, മദ്റസ സ്ഥാപന നടത്തിപ്പ് സാധിച്ചെടുക്കുക തുടങ്ങിയ വിവിധ ലക്ഷ്യത്തിലൂന്നിയാണ് സമ്മേളനം നടത്തുന്നത്.

സമ്മേളനത്തിന്‍റെ മുന്നോടിയായി മഹല്ല് മദ്റസ സ്ഥാപനങ്ങളില്‍: ഗൃഹ സന്ദര്‍ശനം, ലഘുലേഖ വിതരണം, എക്സിക്യൂട്ടീവ് മീറ്റ്, റീജ്യണല്‍ തലത്തില്‍ സമ്പൂര്‍ണ റീജ്യണല്‍ കൗണ്‍സില്‍ ക്യാമ്പ്, മേഖല    തലത്തില്‍ മേഖലാ കൗണ്‍സില്‍ സംഗമം, പ്രചാരണ യാത്ര, ജില്ലാതലത്തില്‍ സ്പെഷ്യല്‍ എക്സിക്യൂട്ടീവ് ക്യാമ്പ്, വിവിധ ട്രൈനിംഗ്, റജിസ്ട്രേഷന്‍, ജില്ലാ കൗണ്‍സില്‍ സംഗമം,, മുതവല്ലി സമ്മേളനം തുടങ്ങിയ പരിപാടികള്‍ നടക്കും.

ജില്ലാ സമ്മേളനങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം കോഴിക്കോട് സമസ്ത സെന്‍റര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ നിര്‍വഹിച്ചു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. സമ്മേളന പദ്ധതി ഇ. യഅ്ഖൂബ് ഫൈസി അവതരിപ്പിച്ചു. സുലൈമാന്‍ സഖാഫി കുഞ്ഞുകുളം സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് കെ.കെ. അഹമ്മദ്കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ സമാപന പ്രഭാഷണം നടത്തി. സയ്യിദ് പി.എം.എസ് തങ്ങള്‍ തൃശൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ജീലാനി, എം.എന്‍ സിദ്ധീഖ് ഹാജി, വി.എം. കോയ മാസ്റ്റര്‍ സംസാരിച്ചു.

എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ഈസ്റ്റ്, മലപ്പുറം വെസ്റ്റ്, കോഴിക്കോട്, നീലഗിരി, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എസ്.എം.എ ഭാരവാഹികള്‍ ചടങ്ങില്‍ സംബന്ധിച്ചു. തെക്കന്‍ ജില്ലകളിലെ ഭാരവാഹീ ക്യാമ്പ് ജൂലൈ 30 ചൊവ്വാഴ്ച ആലപ്പുഴയില്‍ വെച്ച് നടക്കും.


Back to Home


NEWS LINKS

ദുരന്ത നിവാരണം: മദ്റസകളും പരിസരവും ശുചീകരിക്കുക എസ്.എം.എ - 28/11/19
പ്രളയ ദുരന്തം: മതസ്ഥാപനങ്ങള്‍ക്ക് എസ്.എം.എ ധനസഹായം നല്‍കി - 21/08/19
എസ്.എം.എ ജില്ലാ സമ്മേളനങ്ങള്‍ക്ക് പ്രഖ്യാപനമായി - 23/07/19
എസ്.എം.എ ഈദ് സന്ദേശം - 04/06/19
ഇ യഹ്‌ഖൂബ് ഫൈസിയുടെ ഭാര്യ മാതാവ് മരണപ്പെട്ടു. - 09/05/19
'ഹിന്ദ്സഫര്‍' സമാപന സമ്മേളനം വിജയിപ്പിക്കുക: എസ്.എം.എ - 06/02/19
വഖഫ് സമ്മേളനം  ഫെബ്രു. 9ന് കോഴിക്കോട്ട് - 25/01/19
വഖഫ് ട്രൈബ്യൂണല്‍: സര്‍ക്കാറിനെതിരെ സമരം ചെയ്യുമെന്ന ചേളാരി സമസ്തയുടെ നിലപാട് അപഹാസ്യം - 17/01/19
ദുരിത ബാധിതരെ അകമഴിഞ്ഞ് സഹായിക്കുക എസ്.എം.എ - 11/01/19
തിന്മകള്‍ക്കെതിരെ പൊരുതാന്‍ മഹല്ല് ഏകതാ സമ്മേളനം നടത്തുന്നു - 11/01/19
സോഷ്യല്‍ ഓഡിറ്റ്: ജില്ലാ സിജി കോണ്‍ഫറന്‍സ് നടത്തുന്നു - 11/01/19
വഖഫ് നിയമനം പി.എസ്.സിക്കു വിടുന്നത് സംവരണ നഷ്ടം ഉണ്ടാകരുത്: എസ്.എം.എ - 11/01/19
മസ്ജിദ് സമ്മേളനം ലോഗോ പ്രകാശനം ചെയ്തു - 11/01/19
"മഹല്ല് ഉണരുന്നു' 345 കേന്ദ്രങ്ങളില്‍ എസ്എംഎ 'മസ്ജിദ് സമ്മേളനം' നടത്തുന്നു - 18/12/18
എസ്.എം.എ ക്ഷേമ പെന്‍ഷന്‍: പുതിയ അപേക്ഷകരുടെ സിറ്റിംഗ് 14ന് - 18/12/18
20 പേര്‍ക്ക് കൂടി എസ്.എം.എ ക്ഷേമ പെന്‍ഷന്‍ - 11/12/18
ആനന്ദകരമായ മദ്റസാ വിദ്യാഭ്യാസം: മദ്റസ നിര്‍മ്മാണ പദ്ധതി സംസ്ഥാന ഉദ്ഘാടനം മഞ്ചേരിയില്‍ - 11/12/18
മാര്‍ച്ച് 2 ന് എസ്.എം.എ 'മദ്റസാ ദിനം' ആചരിക്കുന്നു - 11/12/18
അംഗീകാരം ലഭിച്ചിട്ടില്ലാത്ത സ്കൂളുകള്‍: സ്കൂള്‍ മാനേജ്മെന്‍റ് മീറ്റ് ജുലൈ 28ന് (ശനി) കോഴിക്കോട്ട് - 11/12/18
മഹല്ലുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നു - 11/12/18
മദ്രസാധ്യാപക ക്ഷേമനിധി. സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു - 11/12/18
പ്രൊഫ. എൻ.പി മഹ്മൂദ് നിര്യാതനായി - 11/12/18
SSLC +2 പരീക്ഷയെഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും വിജയാശംസകൾ. - 11/12/18
വിജിലന്‍സ് അന്വേഷണം: വഖ്ഫ് ബോര്‍ഡ് ഹരജി ഹൈക്കോടതി തള്ളി - 06/12/18
ഇ മഹല്ല് പദ്ധതി: എസ്.എം.എ  എക്സിക്യൂട്ടീവ് സംഗമങ്ങള്‍ നടത്തുന്നു - 07/11/18
കേരള മദ്രസാധ്യാപക ക്ഷേമനിധി അംശദായം മാർച്ച് 10നകം അടയ്ക്കണം - 27/07/18
എസ്.എം.എ കര്‍ണാടക സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു - 27/07/18
സ്കൂളുകളുടെ അംഗീകാരം:  മൈനോറിറ്റി വെല്‍ഫയര്‍ അസോസിയേഷന്‍ നിയമ പോരാട്ടത്തിലേക്ക് - 27/07/18
സാമുദായിക മുന്നേറ്റത്തിന് മഹല്ല് സ്ഥാപനങ്ങള്‍ ക്രമീകരിക്കുന്നു എസ് എം എ - 21/07/18
പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായി ഇ. യഅ്ഖൂബ് ഫൈസിയെ തെരഞ്ഞെടുത്തു. - 20/07/18
എസ്.എം.എ ലീഡേഴ്സ് മൊറാലിയ (ജൂലൈെ 21 ശനി) മലപ്പുറത്ത് - 20/07/18
ജുവനൈല്‍ ജസ്റ്റിസ് ആക്ട്:  കേരളത്തിനായി എത്രയും വേഗം റൂള്‍സ് രൂപപ്പെടുത്തുക - 03/03/18
ജുവനൈല്‍ ജസ്റ്റിസ് ആക്ട്: ജാഗ്രതാ സദസ്സുകള്‍ നടത്തുന്നു. - 03/03/18
സോഷ്യല്‍ ഓഡിറ്റ്: റീജ്യണല്‍ സിജി രൂപവത്കരണം തുടങ്ങി - 03/03/18
മസ്ജിദ് ജീവനക്കാര്‍ക്കു വേണ്ടി ക്ഷേമനിധി ആരംഭിക്കുന്നു - 03/03/18
ആനന്ദകരമായ മദ്റസാ വിദ്യാഭ്യാസം: മദ്റസ നിര്‍മ്മാണ പദ്ധതി ഉദ്ഘാടനം ചെയ്തു - 10/02/18
ന്യൂനപക്ഷ കമ്മീഷന്‍ സെമിനാറില്‍ സംബന്ധിക്കുക: എസ്.എം.എ - 08/02/18
മഹല്ല് സഞ്ചാരം: സോഷ്യല്‍ ഓഡിറ്റ് മാന്വല്‍ പുറത്തിറക്കി - 17/01/18
എസ്.എം.എ പെന്‍ഷന്‍ 29 പേര്‍ക്ക് കൂടി - 09/01/18
സുന്നി നേതാക്കള്‍ക്ക് ആന്തമാനില്‍ സ്വീകരണം നല്‍കി - 07/12/17
മഹല്ലുകള്‍ കേന്ദ്രീകരിച്ച് പുതിയ പഠന രീതികള്‍ ആരംഭിക്കണം: എസ്.എം.എ - 27/11/17
ഇ.ടി. ബഷീറിന്‍റെയും മജീദിന്‍റെയും പ്രസ്താവന ഇസ്ലാമിക പാരമ്പര്യത്തിനെതിര്: എസ്.എം.എ - 27/11/17
ഇ മഹല്ല് പ്രസന്‍റേഷന്‍: എസ്.എം.എ  ജില്ലാ പഠന  ശിബിരങ്ങള്‍ നടത്തുന്ന - 19/10/17
സോഷ്യല്‍ ഓഡിറ്റ്: എസ്.എം.എ മഹല്ല് സഞ്ചാരം നടത്തുന്നു - 19/10/17
ആനന്ദകരമായ മദ്റസാ വിദ്യാഭ്യാസം: ഫോക്കസ് ഗ്രൂപ്പ് ട്രൈനിംഗ് 23ന് - 29/09/17
എസ്.എം.എ മഹല്ലുകളില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തുന്നു - 13/09/17
എസ്.എം.എ. പെന്‍ഷന്‍: പുതിയ അപേക്ഷകരുടെ സിറ്റിംഗ് ജൂലൈ 29 ശനിയാഴ്ച - 03/08/17
എസ് എം എ സംസ്ഥാന പഠന ശിബിരം 11 ന് എടപ്പാളില്‍ - 12/07/17
എസ് എം എ സംസ്ഥാന എക്സിക്യൂട്ടീവ് കേമ്പ് ജുലൈ 11 ചൊവ്വാഴ്ച - 10/07/17
അംഗീകാരം ലഭിച്ചിട്ടില്ലാത്ത സ്കൂളുകള്‍: അടിയന്തര യോഗം 8ന് കോഴിക്കോട്ട് - 08/07/17
ആത്മവിശുദ്ധി നാടിനുപയോഗപ്പെടുത്തുക: എസ്.എം.എ - 04/07/17
എസ്.എം.എ. പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു - 30/06/17
കെ.കെ ഉസ്താദ്, റഹീം സാഹിബ്, അലി ബാഫഖി തങ്ങൾ എസ്.എം.എ സംസ്ഥാന സാരഥികൾ - 24/06/17
വഖഫ് ബോര്‍ഡ്: കണക്ക് സമര്‍പ്പിക്കണം - 19/06/17
മഹല്ല്, മാനേജ്മെന്‍റ് ശാക്തീകരണത്തിന് നൂതന പദ്ധതികളുമായി എസ്.എം.എ - 17/06/17