E-mahallu News

വഖഫ് സമ്മേളനം  ഫെബ്രു. 9ന് കോഴിക്കോട്ട്


Published - Jan 02 , 2020 10:55 AM


"wsfk"

കോഴിക്കോട്: കേരളത്തിലെ വഖഫ് സംരക്ഷണത്തിനായി നൈതികമായ ഇടപെടലിന് മഹല്ല് മദ്റസ സ്ഥാപന കമ്മിറ്റികളെ പരിശീലിപ്പിക്കാനും സജ്ജരാക്കാനുമായി 2019 ഫെബ്രുവരി 9ന് വൈകു. 3 മണിക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ വഖഫ് സമ്മേളനം നടത്തുന്നു. 'വഖഫ്, സംരക്ഷണം, നൈതികത' എന്ന പ്രമേയത്തിലാണ് വഖഫ് സമ്മേളനം. 

വഖഫ് സ്ഥാപനങ്ങളുടെയും സ്വത്തുക്കളുടെയും പരിപാലനം ഏല്‍പ്പിക്കപ്പെട്ടവര്‍ നിരവധി പ്രശ്നങ്ങളും പ്രയാസങ്ങളും നേരിടേണ്ടി വരികയാണ്. വഖഫ് ഡോക്യുമെന്‍റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് സ്വത്ത് സംരക്ഷിക്കുകയാണ് പ്രധാന ചുമതല. വഖഫിന്‍റെ നിശ്ചയങ്ങളും നിര്‍ദ്ദേശങ്ങളും ആധാരത്തില്‍ പ്രതിപാദിക്കുന്നതിന് വിരുദ്ധമായ രൂപത്തില്‍ കൈകാര്യം ചെയ്യാനും വഖഫിന്‍റെ മതപരമായ കാര്യങ്ങളിലും കീഴ്വഴക്കങ്ങളിലും ഇടപെടുത്താനും ചില ബാഹ്യശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തനിമയാര്‍ന്ന ഭരണനിര്‍വഹണവും ധനവിനിയോഗവും നടത്താതിരുന്നതിനാല്‍ ധാരാളം വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടു കിടക്കുകയാണ്.

ഗവണ്‍മെന്‍റ് ഗ്രാന്‍റ്, സോഷ്യല്‍ വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നുള്ള ഗ്രാന്‍റ്, തര്‍ക്കമുള്ള വഖഫ് സ്വത്തുക്കളില്‍ നിന്നുള്ള വരുമാനം, വഖ്ഫുകള്‍ നല്‍കുന്ന വാര്‍ഷിക വിഹിതം തുടങ്ങിയ കോടിക്കണക്കിന് വരുമാനം ലഭിക്കുന്ന സംസ്ഥാന വഖഫ് ബോര്‍ഡ് ആ തുക ഈ സമുദായത്തിനുവേണ്ടി പൂര്‍ണമായും ചെലവഴിക്കുന്നില്ല. നിലവിലെ വഖഫ് ബോര്‍ഡിന്‍റെ അക്ഷന്തവ്യമായ ഇടപെടല്‍ വഖഫിന്‍റെ നാശത്തിലേക്ക് നീക്കും.

വഖഫ് ബോര്‍ഡിലെ പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്ന് സമുദായത്തിലെ സമര്‍ത്ഥരായ യുവാക്കള്‍ക്ക് അവസരം നല്‍കണം. തുടങ്ങി വഖഫ് സ്ഥാപനങ്ങള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങളും ആവശ്യങ്ങളും സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് വഖഫ് സമ്മേളനത്തിന്‍റെ ഉദ്ദേശ്യം.

കോഴിക്കോട് സമസ്തസെന്‍റര്‍ ഹാളില്‍ സുന്നി മാനേജ്മെന്‍റ് അസോസിയേഷന്‍ (എസ്.എം.എ) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാന ആസൂത്രണ സംഗമം വഖഫ് സമ്മേളനത്തിന് രൂപം നല്‍കി. കോഴിക്കോട്, മലപ്പുറം ഈസ്റ്റ്-വെസ്റ്റ് ജില്ലകളിലെ വിവിധ മേഖലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സംബന്ധിച്ച സംഗമത്തില്‍ സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.എം.എ റഹീം ഉദ്ഘാടനം ചെയ്തു. പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ് സ്വാഗതവും സുലൈമാന്‍ സഖാഫി കുഞ്ഞുകുളം നന്ദിയും പറഞ്ഞു. കെ.കെ. അഹമ്മദ്കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ മുഖ്യപ്രഭാഷണം നടത്തി. ഇ. യഅ്ഖൂബ് ഫൈസി വിഷയമവതരിപ്പിച്ചു. എന്‍. അലി അബ്ദുല്ല, ടി.കെ അബ്ദുറഹ്മാന്‍ ബാഖവി, അബൂബക്കര്‍ ശര്‍വാനി, അബ്ദുല്‍ റശീദ് സഖാഫി പത്തപ്പിരിയം, സുലൈമാന്‍ ഇന്ത്യനൂര്‍, കെ.എം അബ്ദുല്‍ ഹമീദ് എന്നിവര്‍ പ്രസംഗിച്ചു. 


Back to Home


NEWS LINKS

മദ്റസാദിനം 7 ന് - 05/02/20
എസ്.എം.എ അംഗത്വ കാമ്പയിന്‍ 31ന് തുടങ്ങും - 28/01/20
എസ്.എം.എ ക്രിയേഷന്‍ 2020 ക്യാമ്പ് സമാപിച്ചു - 07/01/20
ഇ മഹല്ല് പദ്ധതി: എസ്.എം.എ  എക്സിക്യൂട്ടീവ് സംഗമങ്ങള്‍ നടത്തുന്നു - 02/01/20
വിജിലന്‍സ് അന്വേഷണം: വഖ്ഫ് ബോര്‍ഡ് ഹരജി ഹൈക്കോടതി തള്ളി - 02/01/20
"മഹല്ല് ഉണരുന്നു' 345 കേന്ദ്രങ്ങളില്‍ എസ്എംഎ 'മസ്ജിദ് സമ്മേളനം' നടത്തുന്നു - 02/01/20
മസ്ജിദ് സമ്മേളനം ലോഗോ പ്രകാശനം ചെയ്തു - 02/01/20
വഖഫ് സമ്മേളനം  ഫെബ്രു. 9ന് കോഴിക്കോട്ട് - 02/01/20
വഖഫ് ട്രൈബ്യൂണല്‍: സര്‍ക്കാറിനെതിരെ സമരം ചെയ്യുമെന്ന ചേളാരി സമസ്തയുടെ നിലപാട് അപഹാസ്യം - 02/01/20
'ഹിന്ദ്സഫര്‍' സമാപന സമ്മേളനം വിജയിപ്പിക്കുക: എസ്.എം.എ - 02/01/20
ഇ യഹ്‌ഖൂബ് ഫൈസിയുടെ ഭാര്യ മാതാവ് മരണപ്പെട്ടു. - 02/01/20
എസ്.എം.എ ഈദ് സന്ദേശം - 02/01/20
എസ്.എം.എ ക്രിയേഷന്‍ 2020 ക്യാമ്പ് ശനിയാഴ്ച കോഴിക്കോട്ട് - 02/01/20
ജനങ്ങളുടെ ആശങ്കയകറ്റാന്‍ ജനസംഖ്യാ രജിസ്റ്റര്‍ നടപടികള്‍ നിര്‍ത്തിവെച്ച കേരള സര്‍ക്കാര്‍ ഉത്തരവ് സ്വാഗതാര്‍ഹം - 23/12/19
ദുരന്ത നിവാരണം: മദ്റസകളും പരിസരവും ശുചീകരിക്കുക എസ്.എം.എ - 28/11/19
പ്രളയ ദുരന്തം: മതസ്ഥാപനങ്ങള്‍ക്ക് എസ്.എം.എ ധനസഹായം നല്‍കി - 21/08/19
എസ്.എം.എ ജില്ലാ സമ്മേളനങ്ങള്‍ക്ക് പ്രഖ്യാപനമായി - 23/07/19
ദുരിത ബാധിതരെ അകമഴിഞ്ഞ് സഹായിക്കുക എസ്.എം.എ - 11/01/19
തിന്മകള്‍ക്കെതിരെ പൊരുതാന്‍ മഹല്ല് ഏകതാ സമ്മേളനം നടത്തുന്നു - 11/01/19
സോഷ്യല്‍ ഓഡിറ്റ്: ജില്ലാ സിജി കോണ്‍ഫറന്‍സ് നടത്തുന്നു - 11/01/19
വഖഫ് നിയമനം പി.എസ്.സിക്കു വിടുന്നത് സംവരണ നഷ്ടം ഉണ്ടാകരുത്: എസ്.എം.എ - 11/01/19
എസ്.എം.എ ക്ഷേമ പെന്‍ഷന്‍: പുതിയ അപേക്ഷകരുടെ സിറ്റിംഗ് 14ന് - 18/12/18
20 പേര്‍ക്ക് കൂടി എസ്.എം.എ ക്ഷേമ പെന്‍ഷന്‍ - 11/12/18
ആനന്ദകരമായ മദ്റസാ വിദ്യാഭ്യാസം: മദ്റസ നിര്‍മ്മാണ പദ്ധതി സംസ്ഥാന ഉദ്ഘാടനം മഞ്ചേരിയില്‍ - 11/12/18
മാര്‍ച്ച് 2 ന് എസ്.എം.എ 'മദ്റസാ ദിനം' ആചരിക്കുന്നു - 11/12/18
അംഗീകാരം ലഭിച്ചിട്ടില്ലാത്ത സ്കൂളുകള്‍: സ്കൂള്‍ മാനേജ്മെന്‍റ് മീറ്റ് ജുലൈ 28ന് (ശനി) കോഴിക്കോട്ട് - 11/12/18
മഹല്ലുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നു - 11/12/18
മദ്രസാധ്യാപക ക്ഷേമനിധി. സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു - 11/12/18
പ്രൊഫ. എൻ.പി മഹ്മൂദ് നിര്യാതനായി - 11/12/18
SSLC +2 പരീക്ഷയെഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും വിജയാശംസകൾ. - 11/12/18
കേരള മദ്രസാധ്യാപക ക്ഷേമനിധി അംശദായം മാർച്ച് 10നകം അടയ്ക്കണം - 27/07/18
എസ്.എം.എ കര്‍ണാടക സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു - 27/07/18
സ്കൂളുകളുടെ അംഗീകാരം:  മൈനോറിറ്റി വെല്‍ഫയര്‍ അസോസിയേഷന്‍ നിയമ പോരാട്ടത്തിലേക്ക് - 27/07/18
സാമുദായിക മുന്നേറ്റത്തിന് മഹല്ല് സ്ഥാപനങ്ങള്‍ ക്രമീകരിക്കുന്നു എസ് എം എ - 21/07/18
പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായി ഇ. യഅ്ഖൂബ് ഫൈസിയെ തെരഞ്ഞെടുത്തു. - 20/07/18
എസ്.എം.എ ലീഡേഴ്സ് മൊറാലിയ (ജൂലൈെ 21 ശനി) മലപ്പുറത്ത് - 20/07/18
ജുവനൈല്‍ ജസ്റ്റിസ് ആക്ട്:  കേരളത്തിനായി എത്രയും വേഗം റൂള്‍സ് രൂപപ്പെടുത്തുക - 03/03/18
ജുവനൈല്‍ ജസ്റ്റിസ് ആക്ട്: ജാഗ്രതാ സദസ്സുകള്‍ നടത്തുന്നു. - 03/03/18
സോഷ്യല്‍ ഓഡിറ്റ്: റീജ്യണല്‍ സിജി രൂപവത്കരണം തുടങ്ങി - 03/03/18
മസ്ജിദ് ജീവനക്കാര്‍ക്കു വേണ്ടി ക്ഷേമനിധി ആരംഭിക്കുന്നു - 03/03/18
ആനന്ദകരമായ മദ്റസാ വിദ്യാഭ്യാസം: മദ്റസ നിര്‍മ്മാണ പദ്ധതി ഉദ്ഘാടനം ചെയ്തു - 10/02/18
ന്യൂനപക്ഷ കമ്മീഷന്‍ സെമിനാറില്‍ സംബന്ധിക്കുക: എസ്.എം.എ - 08/02/18
മഹല്ല് സഞ്ചാരം: സോഷ്യല്‍ ഓഡിറ്റ് മാന്വല്‍ പുറത്തിറക്കി - 17/01/18
എസ്.എം.എ പെന്‍ഷന്‍ 29 പേര്‍ക്ക് കൂടി - 09/01/18
സുന്നി നേതാക്കള്‍ക്ക് ആന്തമാനില്‍ സ്വീകരണം നല്‍കി - 07/12/17
മഹല്ലുകള്‍ കേന്ദ്രീകരിച്ച് പുതിയ പഠന രീതികള്‍ ആരംഭിക്കണം: എസ്.എം.എ - 27/11/17
ഇ.ടി. ബഷീറിന്‍റെയും മജീദിന്‍റെയും പ്രസ്താവന ഇസ്ലാമിക പാരമ്പര്യത്തിനെതിര്: എസ്.എം.എ - 27/11/17
ഇ മഹല്ല് പ്രസന്‍റേഷന്‍: എസ്.എം.എ  ജില്ലാ പഠന  ശിബിരങ്ങള്‍ നടത്തുന്ന - 19/10/17
സോഷ്യല്‍ ഓഡിറ്റ്: എസ്.എം.എ മഹല്ല് സഞ്ചാരം നടത്തുന്നു - 19/10/17
ആനന്ദകരമായ മദ്റസാ വിദ്യാഭ്യാസം: ഫോക്കസ് ഗ്രൂപ്പ് ട്രൈനിംഗ് 23ന് - 29/09/17
എസ്.എം.എ മഹല്ലുകളില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തുന്നു - 13/09/17
എസ്.എം.എ. പെന്‍ഷന്‍: പുതിയ അപേക്ഷകരുടെ സിറ്റിംഗ് ജൂലൈ 29 ശനിയാഴ്ച - 03/08/17
എസ് എം എ സംസ്ഥാന പഠന ശിബിരം 11 ന് എടപ്പാളില്‍ - 12/07/17
എസ് എം എ സംസ്ഥാന എക്സിക്യൂട്ടീവ് കേമ്പ് ജുലൈ 11 ചൊവ്വാഴ്ച - 10/07/17
അംഗീകാരം ലഭിച്ചിട്ടില്ലാത്ത സ്കൂളുകള്‍: അടിയന്തര യോഗം 8ന് കോഴിക്കോട്ട് - 08/07/17
ആത്മവിശുദ്ധി നാടിനുപയോഗപ്പെടുത്തുക: എസ്.എം.എ - 04/07/17
എസ്.എം.എ. പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു - 30/06/17
കെ.കെ ഉസ്താദ്, റഹീം സാഹിബ്, അലി ബാഫഖി തങ്ങൾ എസ്.എം.എ സംസ്ഥാന സാരഥികൾ - 24/06/17
വഖഫ് ബോര്‍ഡ്: കണക്ക് സമര്‍പ്പിക്കണം - 19/06/17
മഹല്ല്, മാനേജ്മെന്‍റ് ശാക്തീകരണത്തിന് നൂതന പദ്ധതികളുമായി എസ്.എം.എ - 17/06/17