E-mahallu News

സോഷ്യല്‍ ഓഡിറ്റ്: റീജ്യണല്‍ സിജി രൂപവത്കരണം തുടങ്ങി


Published - Mar 03 , 2018 11:44 AM


"sarsrtsma"

കോഴിക്കോട്: മഹല്ലുകളിലും മദ്റസകളിലും മസ്ജിദുകളിലും മത സ്ഥാപനങ്ങളിലും സുന്നി മാനേജ്മെന്‍റ് അസോസിയേഷന്‍ (എസ്.എം.എ) സെന്‍ട്രല്‍ കമ്മിറ്റി നടപ്പില്‍ വരുത്തുന്ന സോഷ്യല്‍ ഓഡിറ്റ് (മഹല്ല് സഞ്ചാരം) പ്രക്രിയക്കുവേണ്ടി റീജ്യണല്‍ തലത്തില്‍ അഞ്ചംഗ സിജി (ക്രിയേറ്റീവ് ഗ്രൂപ്പ്) രൂപീകരണം ആരംഭിച്ചു. എസ്.എം.എ റീജ്യണല്‍ സെക്രട്ടറി ചെയര്‍മാനും ഒഫീഷ്യല്‍ അസിസ്റ്റന്‍റ് കണ്‍വീനറും വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍, പണ്ഡിതന്‍ എന്നിവര്‍ അംഗങ്ങളുമായാണ് സിജി രൂപവത്കരിക്കുന്നത്.

മഹല്ല്, സ്ഥാപന കമ്മിറ്റികള്‍ നടപ്പിലാക്കിയ പദ്ധതികളുടെ പ്രകടനങ്ങള്‍ വിലയിരുത്തുന്നതിന്നും, അംഗങ്ങള്‍ക്ക് അവയെ വിലയിരുത്താനുള്ള അവസരം നല്‍കുന്നതിനുള്ള സംവിധാനവും ഉള്‍ക്കൊള്ളുന്ന രീതിശാസ്ത്രമാണ് സോഷ്യല്‍ ഓഡിറ്റ്. സംഘത്തിന്‍റെ സാമൂഹികവും ധാര്‍മ്മികവുമായ പ്രകടനങ്ങളെ അളക്കുകയും മനസ്സിലാക്കുകയും അറിയിക്കുകയും ആത്യന്തികമായി മെച്ചപ്പെടുത്തുകയും ചെയ്യുന്ന മാര്‍ഗമാണിത്.  

ആസൂത്രണത്തിലും നടപ്പാക്കലിലുമുള്ള വിശ്വാസ്യത, സുതാര്യത, പങ്കാളിത്തം, ഉത്തരവാദിത്വം, കൂടിയാലോചന തുടങ്ങിയ ജനാധിപത്യത്തിന്‍റെ അടിസ്ഥാന അവകാശങ്ങള്‍ മഹല്ല്, സ്ഥാപനവത്കരിക്കുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. സാമൂഹിക ലക്ഷ്യങ്ങള്‍ക്കായി വിഭവങ്ങള്‍ എങ്ങനെ ഉപയോഗിക്കപ്പെട്ടു എന്നതാണ് സോഷ്യല്‍ ഓഡിറ്റിന്‍റെ മറ്റൊരു പരിഗണന. തെറ്റുകളും കുറ്റങ്ങളും കണ്ടുപിടിക്കുകയല്ല, മറിച്ച് യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കുന്ന ഒരു പ്രക്രിയയാണിത്. ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കനുസരിച്ച് മഹല്ല്, സ്ഥാപനം എത്രത്തോളം വളര്‍ന്നിട്ടുണ്ടെന്ന് കണ്ടുപിടിക്കുന്നതിനും സ്ഥാപനത്തിന്‍റെ സാമ്പത്തികേതര ലക്ഷ്യങ്ങളെ കൃത്യവും ചിട്ടയോടുകൂടിയുള്ള വിശകലനവും വഴി കണ്ടെത്തുന്നതിനും സോഷ്യല്‍ ഓഡിറ്റ് സഹായിക്കും.

സോഷ്യല്‍ ഓഡിറ്റ് പ്രചാരണത്തിന്‍റെ പോസ്റ്റര്‍ വിതരണം നടത്തി. സിജി അംഗങ്ങള്‍ക്കുള്ള പരിശീലനം സിജി സെന്‍ട്രല്‍ ബോര്‍ഡ് ജില്ലാ തലത്തില്‍ നല്‍കും. പരിശീലനത്തില്‍ പങ്കെടുത്ത സിജി അംഗങ്ങള്‍ക്ക് എസ്.എം.എ സെന്‍ട്രല്‍ കമ്മിറ്റി പുറത്തിറക്കുന്ന സോഷ്യല്‍ ഓഡിറ്റ് മാന്വല്‍ നല്‍കും. മാന്വല്‍ അനുസരിച്ചാണ് സിജി സോഷ്യല്‍ ഓഡിറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. 
റീജ്യണല്‍ തല സിജി രൂപവത്കരണത്തിന് എസ്.എം.എ മേഖലാ കമ്മിറ്റികള്‍ നേതൃത്വം നല്‍കും.


Back to Home


NEWS LINKS

ദുരന്ത നിവാരണം: മദ്റസകളും പരിസരവും ശുചീകരിക്കുക എസ്.എം.എ - 28/11/19
പ്രളയ ദുരന്തം: മതസ്ഥാപനങ്ങള്‍ക്ക് എസ്.എം.എ ധനസഹായം നല്‍കി - 21/08/19
എസ്.എം.എ ജില്ലാ സമ്മേളനങ്ങള്‍ക്ക് പ്രഖ്യാപനമായി - 23/07/19
എസ്.എം.എ ഈദ് സന്ദേശം - 04/06/19
ഇ യഹ്‌ഖൂബ് ഫൈസിയുടെ ഭാര്യ മാതാവ് മരണപ്പെട്ടു. - 09/05/19
'ഹിന്ദ്സഫര്‍' സമാപന സമ്മേളനം വിജയിപ്പിക്കുക: എസ്.എം.എ - 06/02/19
വഖഫ് സമ്മേളനം  ഫെബ്രു. 9ന് കോഴിക്കോട്ട് - 25/01/19
വഖഫ് ട്രൈബ്യൂണല്‍: സര്‍ക്കാറിനെതിരെ സമരം ചെയ്യുമെന്ന ചേളാരി സമസ്തയുടെ നിലപാട് അപഹാസ്യം - 17/01/19
ദുരിത ബാധിതരെ അകമഴിഞ്ഞ് സഹായിക്കുക എസ്.എം.എ - 11/01/19
തിന്മകള്‍ക്കെതിരെ പൊരുതാന്‍ മഹല്ല് ഏകതാ സമ്മേളനം നടത്തുന്നു - 11/01/19
സോഷ്യല്‍ ഓഡിറ്റ്: ജില്ലാ സിജി കോണ്‍ഫറന്‍സ് നടത്തുന്നു - 11/01/19
വഖഫ് നിയമനം പി.എസ്.സിക്കു വിടുന്നത് സംവരണ നഷ്ടം ഉണ്ടാകരുത്: എസ്.എം.എ - 11/01/19
മസ്ജിദ് സമ്മേളനം ലോഗോ പ്രകാശനം ചെയ്തു - 11/01/19
"മഹല്ല് ഉണരുന്നു' 345 കേന്ദ്രങ്ങളില്‍ എസ്എംഎ 'മസ്ജിദ് സമ്മേളനം' നടത്തുന്നു - 18/12/18
എസ്.എം.എ ക്ഷേമ പെന്‍ഷന്‍: പുതിയ അപേക്ഷകരുടെ സിറ്റിംഗ് 14ന് - 18/12/18
20 പേര്‍ക്ക് കൂടി എസ്.എം.എ ക്ഷേമ പെന്‍ഷന്‍ - 11/12/18
ആനന്ദകരമായ മദ്റസാ വിദ്യാഭ്യാസം: മദ്റസ നിര്‍മ്മാണ പദ്ധതി സംസ്ഥാന ഉദ്ഘാടനം മഞ്ചേരിയില്‍ - 11/12/18
മാര്‍ച്ച് 2 ന് എസ്.എം.എ 'മദ്റസാ ദിനം' ആചരിക്കുന്നു - 11/12/18
അംഗീകാരം ലഭിച്ചിട്ടില്ലാത്ത സ്കൂളുകള്‍: സ്കൂള്‍ മാനേജ്മെന്‍റ് മീറ്റ് ജുലൈ 28ന് (ശനി) കോഴിക്കോട്ട് - 11/12/18
മഹല്ലുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നു - 11/12/18
മദ്രസാധ്യാപക ക്ഷേമനിധി. സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു - 11/12/18
പ്രൊഫ. എൻ.പി മഹ്മൂദ് നിര്യാതനായി - 11/12/18
SSLC +2 പരീക്ഷയെഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും വിജയാശംസകൾ. - 11/12/18
വിജിലന്‍സ് അന്വേഷണം: വഖ്ഫ് ബോര്‍ഡ് ഹരജി ഹൈക്കോടതി തള്ളി - 06/12/18
ഇ മഹല്ല് പദ്ധതി: എസ്.എം.എ  എക്സിക്യൂട്ടീവ് സംഗമങ്ങള്‍ നടത്തുന്നു - 07/11/18
കേരള മദ്രസാധ്യാപക ക്ഷേമനിധി അംശദായം മാർച്ച് 10നകം അടയ്ക്കണം - 27/07/18
എസ്.എം.എ കര്‍ണാടക സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു - 27/07/18
സ്കൂളുകളുടെ അംഗീകാരം:  മൈനോറിറ്റി വെല്‍ഫയര്‍ അസോസിയേഷന്‍ നിയമ പോരാട്ടത്തിലേക്ക് - 27/07/18
സാമുദായിക മുന്നേറ്റത്തിന് മഹല്ല് സ്ഥാപനങ്ങള്‍ ക്രമീകരിക്കുന്നു എസ് എം എ - 21/07/18
പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായി ഇ. യഅ്ഖൂബ് ഫൈസിയെ തെരഞ്ഞെടുത്തു. - 20/07/18
എസ്.എം.എ ലീഡേഴ്സ് മൊറാലിയ (ജൂലൈെ 21 ശനി) മലപ്പുറത്ത് - 20/07/18
ജുവനൈല്‍ ജസ്റ്റിസ് ആക്ട്:  കേരളത്തിനായി എത്രയും വേഗം റൂള്‍സ് രൂപപ്പെടുത്തുക - 03/03/18
ജുവനൈല്‍ ജസ്റ്റിസ് ആക്ട്: ജാഗ്രതാ സദസ്സുകള്‍ നടത്തുന്നു. - 03/03/18
സോഷ്യല്‍ ഓഡിറ്റ്: റീജ്യണല്‍ സിജി രൂപവത്കരണം തുടങ്ങി - 03/03/18
മസ്ജിദ് ജീവനക്കാര്‍ക്കു വേണ്ടി ക്ഷേമനിധി ആരംഭിക്കുന്നു - 03/03/18
ആനന്ദകരമായ മദ്റസാ വിദ്യാഭ്യാസം: മദ്റസ നിര്‍മ്മാണ പദ്ധതി ഉദ്ഘാടനം ചെയ്തു - 10/02/18
ന്യൂനപക്ഷ കമ്മീഷന്‍ സെമിനാറില്‍ സംബന്ധിക്കുക: എസ്.എം.എ - 08/02/18
മഹല്ല് സഞ്ചാരം: സോഷ്യല്‍ ഓഡിറ്റ് മാന്വല്‍ പുറത്തിറക്കി - 17/01/18
എസ്.എം.എ പെന്‍ഷന്‍ 29 പേര്‍ക്ക് കൂടി - 09/01/18
സുന്നി നേതാക്കള്‍ക്ക് ആന്തമാനില്‍ സ്വീകരണം നല്‍കി - 07/12/17
മഹല്ലുകള്‍ കേന്ദ്രീകരിച്ച് പുതിയ പഠന രീതികള്‍ ആരംഭിക്കണം: എസ്.എം.എ - 27/11/17
ഇ.ടി. ബഷീറിന്‍റെയും മജീദിന്‍റെയും പ്രസ്താവന ഇസ്ലാമിക പാരമ്പര്യത്തിനെതിര്: എസ്.എം.എ - 27/11/17
ഇ മഹല്ല് പ്രസന്‍റേഷന്‍: എസ്.എം.എ  ജില്ലാ പഠന  ശിബിരങ്ങള്‍ നടത്തുന്ന - 19/10/17
സോഷ്യല്‍ ഓഡിറ്റ്: എസ്.എം.എ മഹല്ല് സഞ്ചാരം നടത്തുന്നു - 19/10/17
ആനന്ദകരമായ മദ്റസാ വിദ്യാഭ്യാസം: ഫോക്കസ് ഗ്രൂപ്പ് ട്രൈനിംഗ് 23ന് - 29/09/17
എസ്.എം.എ മഹല്ലുകളില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തുന്നു - 13/09/17
എസ്.എം.എ. പെന്‍ഷന്‍: പുതിയ അപേക്ഷകരുടെ സിറ്റിംഗ് ജൂലൈ 29 ശനിയാഴ്ച - 03/08/17
എസ് എം എ സംസ്ഥാന പഠന ശിബിരം 11 ന് എടപ്പാളില്‍ - 12/07/17
എസ് എം എ സംസ്ഥാന എക്സിക്യൂട്ടീവ് കേമ്പ് ജുലൈ 11 ചൊവ്വാഴ്ച - 10/07/17
അംഗീകാരം ലഭിച്ചിട്ടില്ലാത്ത സ്കൂളുകള്‍: അടിയന്തര യോഗം 8ന് കോഴിക്കോട്ട് - 08/07/17
ആത്മവിശുദ്ധി നാടിനുപയോഗപ്പെടുത്തുക: എസ്.എം.എ - 04/07/17
എസ്.എം.എ. പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു - 30/06/17
കെ.കെ ഉസ്താദ്, റഹീം സാഹിബ്, അലി ബാഫഖി തങ്ങൾ എസ്.എം.എ സംസ്ഥാന സാരഥികൾ - 24/06/17
വഖഫ് ബോര്‍ഡ്: കണക്ക് സമര്‍പ്പിക്കണം - 19/06/17
മഹല്ല്, മാനേജ്മെന്‍റ് ശാക്തീകരണത്തിന് നൂതന പദ്ധതികളുമായി എസ്.എം.എ - 17/06/17