സേവനങ്ങൾ

ഞങ്ങളുടെ സേവനങ്ങൾ

സ്ഥിരം ക്ഷേമ പെന്ഷന്

60 വയസ്സ് തികഞ്ഞ് ജോലി അവസാനിപ്പിച്ച മദ്റസാധ്യാപകര്, മസ്ജിദ് ജീവനക്കാര് തുടങ്ങിയ ഉസ്താദുമാര്ക്ക് സ്ഥിരം ക്ഷേമപെന്ഷന് നല്കിവരുന്നു.

മദ്റസ നിര്മ്മാണ സഹായം

മദ്റസ കെട്ടിടം നിര്മ്മിക്കുന്നതിനും പുനര്നിര്മ്മാണം നടത്തുന്നതിനും ഫര്ണിച്ചറുകള് വാങ്ങുന്നതിനും എസ്.എം.എ സംസ്ഥാന ക്ഷേമ ബോര്ഡ് വിവിധ പദ്ധതികള്ക്കു കീഴില് ധനസഹായം നല്കി വരുന്നു.

ക്ഷേമനിധി

എസ്.എം.എ സംസ്ഥാന ക്ഷേമബോര്ഡിനു കീഴില് സര്വീസ്രജിസ്റ്റര് എടുത്ത മസ്ജിദ് ജീവനക്കാരായ ഉസ്താദുമാര്ക്ക് ക്ഷേമനിധി ഏര്പ്പെടുത്തി. ക്ഷേമനിധിയില് നിന്ന് വിവിധ ധന സഹായങ്ങള് നല്കുന്നു.

എംപ്ലോയ്മെന്റ് ബ്യൂറോ

മഹല്ല് മസ്ജിദുകളിലും മദ്റസകളിലും ആവശ്യമുള്ള ഇമാം, ഖത്വീബ്, മുദരിസ്, മുഅദ്ദിന്, മുഅല്ലിം തുടങ്ങിയ ജീവനക്കാരെ നല്കുകയും; ജോലി ആവശ്യമുള്ള ഉസ്താദുമാര്ക്ക് അനുയോജ്യമായ അവസരങ്ങള് അറിയിച്ചു കൊടുക്കുകയും ചെയ്യുന്ന സംവിധാനം.

മസ്ജിദ് എംപ്ലോയീസ് സര്വീസ് രജിസ്റ്റര്

മസ്ജിദുകളില് സേവനം ചെയ്യുന്ന ഇമാം, ഖത്വീബ്, മുദരിസ്, മുഅദ്ദിന് തുടങ്ങിയ ഉസ്താദുമാരുടെയും, ശരീഅത്ത്കോളജ്, ദഅ്വകോളജ്, അറബിക് കോളജ് എന്നിവിടങ്ങളിലെ മുദരിസുമാരുടെയും സേവനകാലം രേഖപ്പെടുത്തി സൂക്ഷിക്കാനുള്ള സര്വീസ് ബുക്കാണ് മസ്ജിദ് എംപ്ലോയീസ് സര്വ്വീസ് രജിസ്റ്റര്.

ഇന്ഫര്മേഷന് ബ്യൂറോ

കേരളാസ്റ്റേറ്റ് വഖഫ് ബോര്ഡ്, രജിസ്ട്രേഷന് വകുപ്പ് തുടങ്ങിയ സര്ക്കാര് കാര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള് മഹല്ലുകളെയും സ്ഥാപനങ്ങളെയും അറിയിക്കാനും ആവശ്യമായ നടപടിക്രമങ്ങള്ക്കും സ്റ്റേറ്റ്-ജില്ലാ ഓഫീസുകളില് സംവിധാനം. വഖഫ് രജിസ്ട്രേഷന്, റിട്ടേണ് സമര്പ്പിക്കല്, ആധാരങ്ങള് കൂട്ടിച്ചേര്ക്കല്, കേസുകള് സംബന്ധമായും; സൊസൈറ്റി ആക്ട് പ്രകാരം കമ്മിറ്റി രജിസ്റ്റര് ചെയ്യല്, പുതുക്കല്, പുതുക്കാന് വൈകിയാല് ചെയ്യേണ്ടത്, ട്രസ്റ്റ് ആക്ട് പ്രകാരം രജിസ്റ്റര് ചെയ്യല്, ഭരണഘടന നിര്മ്മിക്കല് സംബന്ധമായും മറ്റുമുള്ള സഹായങ്ങള് എസ്.എം.എ ഓഫീസുകള് കേന്ദ്രീകരിച്ച് ചെയ്തുവരുന്നു.

മസ്ലഹത്ത് സമിതി

കുടുംബജീവിതത്തില് പാളിച്ചകളും സ്വരച്ചേര്ച്ച ഇല്ലായ്മകളും സാധാരണമാണ്. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. തര്ക്കങ്ങളുണ്ടാകാം. തര്ക്കം മൂത്ത് വാശിയും വൈരാഗ്യവും വരെ ഉത്ഭവിക്കാം. ഇതൊന്നും വഴിപിരിയുന്നതിനുള്ള ന്യായങ്ങളല്ല. പ്രശ്നങ്ങള് പരിഹരിക്കാന് ഓരോ ഘടകങ്ങളിലും നിയമജ്ഞര്, പണ്ഡിതര്, പൗരപ്രമുഖര് എന്നിവരെ ഉള്ക്കൊള്ളിച്ച് മസ്ലഹത്ത് സമിതികള് പ്രവര്ത്തിക്കുന്നു.

മൈനോറിറ്റി വെല്ഫയര്

ഇന്ത്യന് ഭരണഘടന പ്രകാരം ന്യൂനപക്ഷങ്ങള്ക്കു ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും അധികാരികളുടെ മുമ്പില് വിഷയങ്ങള് അവതരിപ്പിച്ച് അര്ഹതപ്പെട്ടത് സമുദായത്തിന് നേടിക്കൊടുക്കാനും ശ്രമങ്ങള് നടത്തുന്നു. സര്ക്കാര് സഹായങ്ങളും അറിയിപ്പുകളും ന്യൂനപക്ഷങ്ങളെ അറിയിക്കാനും നേടിക്കൊടുക്കാനുമുള്ള പ്രവര്ത്തനങ്ങള് നടത്തുന്നു. ഇതിനുവേണ്ടി എസ്.എം.എ സ്റ്റേറ്റ്-ജില്ലാ തലങ്ങളില് മൈനോറിറ്റി വെല്ഫയര് അസോസിയേഷന് കമ്മിറ്റികള് പ്രവര്ത്തിക്കുന്നു.