പദ്ധതികള്

നിലവിലുള്ള പദ്ധതികള്

ഇസ്ലാമിക സാമൂഹിക ഘടനയില് അടിസ്ഥാന ഘടകമായ മുസ്ലിം മഹല്ല് ജമാഅത്ത്, മുസ്ലിംകളുടെ സാമൂഹ്യ ബാധ്യതകള് നിര്വ്വഹിക്കാനുള്ള സംവിധാനമാണ്. ജുമുഅ ജമാഅത്തുകള് നിലനിര്ത്തല്, ഇസ്ലാമിക നിയമ -നീതി നിര്വ്വഹണം, നന്മയുടെ പ്രചാരണം, തിന്മയുടെ വിപാടനം, മയ്യിത്ത് പരിപാലനം, അഗതി-അനാഥ സംരക്ഷണം, സ്ഥാപന സംരക്ഷണം, മസ്ലഹത്ത് പ്രവര്ത്തനം, വിദ്യാഭ്യാസ-സാമ്പത്തിക-തൊഴില്പരമായ പ്രവര്ത്തനം തുടങ്ങിയവയില് മാതൃകാപരമായ നേതൃത്വം വഹിക്കാന് വേണ്ടി മഹല്ലു കമ്മിറ്റികള്ക്ക് പരിശീലനവും ഗ്രാന്റും നല്കുന്നു

ജനപങ്കാളിത്തത്തോടെ നടത്തുന്ന മഹല്ല് ജമാഅത്ത് പ്രവര്ത്തനവും കൈകാര്യങ്ങളും സുതാര്യമാക്കുവാന് വേണ്ടി കേരളത്തിലെ എല്ലാ മുസ്ലിം മഹല്ലുകളെയും കമ്പ്യൂട്ടര്വത്കരിക്കുകയും ഒരു നെറ്റ്വര്ക്കിനു കീഴില് കൊണ്ടുവരികയും ചെയ്ത് ഭരണസംവിധാനങ്ങളും ആശയവിനിമയവും ഏകോപിപ്പിക്കുന്ന അതിനൂതന പദ്ധതിയാണ് ഇ മഹല്ല്. ഇന്ത്യയില് ആദ്യമായാണ് ഇത്തരമൊരു പദ്ധതി. മഹല്ലിലെ മുസ്ലിംകളുടെ മുഴുവന് വിവരങ്ങളും സോഫ്റ്റ്വെയറില് ശേഖരിച്ച് സൂക്ഷിക്കുകയും പ്രബോധന/സേവനപ്രവര്ത്തനങ്ങള്ക്ക് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. മസ്ജിദ്, മദ്റസ തുടങ്ങിയ സ്ഥാപനങ്ങളുടെ നടത്തിപ്പും റിക്കാര്ഡുകള്, എക്കൗണ്ടുകള് തുടങ്ങിയവയുടെ സൂക്ഷിപ്പും കമ്പ്യൂട്ടറൈസ് ചെയ്ത് സംസ്ഥാനമൊട്ടുക്കുമുള്ള മഹല്ലുകളെ ഒരു നെറ്റ്വര്ക്കിനു കീഴില് കൊണ്ടുവരാന് സാധിച്ചാല് മഹല്ല് ഏകീകരണം സഫലമാകും. മഹല്ല് ശാക്തീകരണവും മഹല്ല് ഏകീകരണവും ഫലപ്രദമായി നടപ്പിലാക്കുകയെന്നതാണ് ഇ മഹല്ലിന്റെ മഹത്തായ ലക്ഷ്യം. മഹല്ല് ഭരണത്തിന്റെ സര്വ്വതിനെയും ഉള്പ്പെടുത്തിയ സമ്പൂര്ണ സോഫ്റ്റ്വെയര് ആണ് ഇ മഹല്ല് പദ്ധതിയില് ഉപയോഗിക്കുന്നത്. മഹല്ലിലെ ജനങ്ങളെക്കുറിച്ച് ഇനം തിരിച്ചുള്ള വിവര ശേഖരണ സൗകര്യം ഈ സോഫ്റ്റ്വെയറിനെ വ്യത്യസ്തമാക്കുന്നു. മഹല്ലിലെ സ്ഥിതിവിവരങ്ങള് യഥാവിധി അറിയാമെന്നതിനാല് യഥാര്ത്ഥ കണക്കെടുപ്പിനും വിശ്വാസികളുടെ മനമറിഞ്ഞുള്ള പ്രബോധനത്തിനും ഇതുപകരിക്കുമെന്നതില് സംശയമില്ല

മഹല്ല് ജമാഅത്തുകള് ഉപയോഗിക്കുന്ന രേഖകളും റിക്കാര്ഡുകളും ഏകീകരിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില് നികാഹ് രജിസ്റ്റര്, എക്കൗണ്ട് ബുക്ക് തുടങ്ങിയവ മഹല്ലുകള്ക്കും മദ്റസകള്ക്കും സൗജന്യമായി നല്കിക്കഴിഞ്ഞു. മഹല്ല് അംഗത്വഫോറം, സര്വ്വേ ഫോറം, വിവാഹ സര്ട്ടിഫിക്കറ്റ്, വിവാഹാന്വേഷണ ഫോറം തുടങ്ങിയ ഫോറങ്ങളും മറ്റു അപേക്ഷകളുടെയും രേഖകളുടെയും മാതൃകകളും സംസ്ഥാന ഓഫീസില് നിന്ന് മഹല്ലുകള്ക്ക് നല്കുന്നു

അറിവുകളുടെയും അനുഭവങ്ങളുടെയും സൗകര്യങ്ങളുടെയും അനന്തസാധ്യതകള് തുറന്നിട്ടിരിക്കുന്ന പുതിയ ലോകത്ത് ഉചിതമായ പഠനാന്തരീക്ഷവും നിലവാരവും കാത്തുസൂക്ഷിക്കാനാവശ്യമായ പരിശോധനയും പരിശീലനവുമാണ് മദ്റസാ ഗ്രേഡിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്

മനുഷ്യ കുടുംബത്തിന്റെ ആരംഭം, വിവാഹം, ജീവിതത്തുടക്കം, കൂട്ടുജീവിതം, കുടുംബ നേതൃത്വം, പരസ്പര സ്നേഹം, സമത്വം, പുതിയ ലോകത്തെ കുടുംബാവസ്ഥ ഇങ്ങനെ സന്തുഷ്ട കുടുംബമാകാന് ആവശ്യമായ കാര്യങ്ങളെക്കുറിച്ച് മഹല്ലു വാസികള്ക്ക് നൂതന സാങ്കേതിക മാര്ഗങ്ങളുപയോഗിച്ച് നല്കുന്ന ബോധവത്കരണ പരിപാടി

വിശേഷ ബുദ്ധി കൊണ്ട് മാനവകുലത്തെ സ്രഷ്ടാവായ അല്ലാഹു ആദരിച്ചിരിക്കുന്നു. മനുഷ്യന്റെ ശക്തി ബൗദ്ധികമാണ്. മനുഷ്യന്റെ അന്വേഷണത്വരയും കൂട്ടായ്മയും പ്രയത്നവും ഇന്ന് സൈബര് യുഗത്തില് ലോകത്തെ എത്തിച്ചിരിക്കുന്നു. ചിന്തിക്കുന്ന മനുഷ്യര്ക്ക് ധിഷണാപരമായ ഉപദേശം നല്കി അവരെ സ്രഷ്ടാവിന്റെ സ്മരണയിലും ഇലാഹീ നിയമങ്ങളുടെ അനുസരണയിലും നിലനിര്ത്താനുതകുന്ന ക്ലാസുകളാണ് ഫജ്ര് ക്ലാസില് ക്രമപ്പെടുത്തിയിരിക്കുന്നത്

കുറ്റകൃത്യങ്ങള് പെരുകുകയാണ്. അക്രമവും കൊലപാതകവും കൊള്ളയും സംബന്ധിച്ച അശുഭ വാര്ത്തകളാണ് മീഡിയകളില് നിറയുന്നത്. എവിടെ നിന്നാണ് ഈ കുറ്റവാളികള് വരുന്നത്? നമ്മുടെ മഹല്ലുകളില് നിന്ന്. കുറ്റവാളി എന്നു മുദ്രകുത്തി ഇവരെ അകറ്റി നിര്ത്തുന്നതിനു പകരം ഇത്തരക്കാരെ നേര്വഴിക്കു കൊണ്ടുവരുന്നതില് മഹല്ല് ജമാഅത്തുകള്ക്കും നാട്ടിലെ മത-സാമൂഹിക സംഘടനകള്ക്കും വലിയ പങ്ക് വഹിക്കാനുണ്ട്. തിന്മകള് പുറത്തറിയുന്നതിന് മുമ്പ് തന്നെ അവയുടെ ഉറവിടവും സാഹചര്യവും കണ്ടെത്തി അരുതായ്മകളെ തടയിടുകയെന്ന സാമൂഹിക ഉത്തരവാദിത്തം നിര്വഹിക്കാന് കൂട്ടായ ശ്രമമാണ് ഉണ്ടാവേണ്ടത്. ഇതിന് മഹല്ല് ഖത്വീബിന്റെ നേതൃത്വത്തില് തിന്മകള്ക്കെതിരെയുള്ള ജാഗ്രതാ സ്ക്വാഡ് രൂപീകരിക്കുകയും അവര്ക്ക് നേതൃത്വം നല്കുകയും ചെയ്യണം

മഹല്ല് ഭരണം, സ്ഥാപന സംരക്ഷണം, മഹല്ല് സംസ്കരണം, ജീര്ണതകള്ക്കെതിരായ പോരാട്ടം, മസ്ലഹത്ത് പ്രവര്ത്തനം, വിദ്യാഭ്യാസ-സാമ്പത്തിക-തൊഴില്പരമായ നേതൃത്വം തുടങ്ങിയ നിരവധി ഉത്തരവാദിത്തങ്ങള് കൃത്യമായി നിര്വഹിക്കാനും അതുസംബന്ധമായ പ്രമാണങ്ങളും രേഖകളും സേവനങ്ങളും കണക്കുകളും കൈകാര്യം ചെയ്യാനും മഹല്ല് ജമാഅത്ത് സെക്രട്ടറിമാര്ക്കും മറ്റും പരിശീലനം നല്കുന്നു

മസ്ജിദുകളില് ഇമാമായി ജോലി ചെയ്യുന്ന ഉസ്താദുമാര്ക്ക് സംസ്ഥാന വ്യാപകമായി വിവിധ കേന്ദ്രങ്ങളില് സമയബന്ധിതമായി ഹിസ്ബ് ട്രൈനിംഗ് ഏര്പ്പെടുത്തുന്നു

ആശയബോധനത്തിന്റെ പ്രാധാന്യം അധ്യാപകരെയും രക്ഷിതാക്കളെയും ഓര്മ്മപ്പെടുത്തുവാനും വിദ്യാര്ത്ഥികളെ അതിന് സജ്ജരാക്കാനും ഉദ്ദേശിച്ച് കൊണ്ട്, മദ്റസകളിലെ പഠന നിലവാരം ഉയര്ത്തുന്നതിനുവേണ്ടി, സുന്നി മാനേജ്മെന്റ് അസോസിയേഷന് റിസര്ച്ച് & ട്രൈനിംഗിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതികളിലൊന്നാണ് സ്മാര്ട്ട് സ്കോളര്ഷിപ്പ് പരീക്ഷ. കെ.ജി. മുതല് പ്രൊഫഷണല് തലം വരെ വിദ്യാര്ത്ഥികള് ഇന്ന് നിരവധി മത്സരപ്പരീക്ഷകളെ അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. അത്തരം പരീക്ഷകളില് നിന്നും മുസ്ലിം സമൂഹം അകന്നുനില്ക്കുന്നത്, സമുദായത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് തടസ്സമാകും. അതിന് പരിഹാരമാകുന്നതിന് പ്രവേശന പരീക്ഷകളുടെ മാതൃകയിലാണ് സ്മാര്ട്ട് സ്കോളര്ഷിപ്പ് പരീക്ഷ സംവിധാനം ചെയ്തിട്ടുള്ളത്

മദ്റസാ വിദ്യാഭ്യാസ രംഗത്ത് നേരിടുന്ന പരിമിതികള് പരിഹരിക്കുന്നതിനും കൂടുതല് കുട്ടികളെ മദ്റസകളിലേക്ക് ആകര്ഷിക്കാനും മദ്റസാ വിദ്യാഭ്യാസത്തിന്റെ പുരോഗതിക്കും ശാക്തീകരണത്തിനും ഗുണനിലവാരം വര്ധിപ്പിക്കുന്നതിനുമായി `ആനന്ദകരമായ മദ്റസാ വിദ്യാഭ്യാസം' കാമ്പയിന് നടത്തുന്നു. മുഅല്ലിം അപ്ഡേറ്റിംഗ് ക്യാമ്പ്, സെക്രട്ടറീസ് വര്ക്ക്ഷോപ്പ്, അധ്യാപക സംഗമം, ഉമറാ കോണ്ഫറന്സ്, പാരന്റ് അസംബ്ലി, കളിക്കൂട്ടങ്ങള്, ഖുര്ആന് ഓത്തുപുര, മീലാദ് ക്ലബ്, ഹെല്ത്ത് ക്ലബ്, ടൂര് ക്ലബ്, ചുമര് പത്രം, പ്രോത്സാഹനം, മദ്റസാ വര്ക്ക് ഷീറ്റ്, ഇവാല്വേഷന് ഡയറി, ഇനോവേറ്റീവ് മുഅല്ലിം അവാര്ഡ് തുടങ്ങിയ പരിപാടികള് നടത്തുന്നു

എസ്.എം.എ പ്രസിദ്ധീകരണങ്ങള് `കന്സുല് ഇബാദ' വലിയ മൗലിദ് കിതാബ് `കുടുംബിനി' വനിതാ കോളേജുകളില് സിലബസ് `ഉംറ സിയാറത്ത്' ഉംറക്ക് പോകുന്നവര്ക്ക് യാത്രയിലും ഇബാദത്തുകളിലും കൂടെ കരുതാന് പറ്റിയ ഉത്തമ കൈപ്പുസ്തകം `മയ്യിത്ത് പരിപാലനം ചിത്രസഹിതം' ആവശ്യമുള്ള സന്ദര്ഭങ്ങളില് മനോധൈര്യത്തോടെ മയ്യിത്ത് പരിപാലനം നടത്താന് വേണ്ടി ആര്ക്കും മനസ്സിലാകുന്ന രൂപത്തില് ചിത്രസഹിതം അവതരിപ്പിക്കുന്നു