ഇ-മഹല്ല്

ഇ മഹല്ല്‌

image

ജനങ്ങളില്‍ നിന്ന്‌ പണം പിരിച്ച്‌ അവരുടെ പങ്കാളിത്തത്തോടെയാണ്‌ മഹല്ല്‌ ജമാഅത്ത്‌ പ്രവര്‍ത്തനം നടക്കുന്നത്‌. അതുകൊണ്ട്‌ മുഴുവന്‍ കൈകാര്യങ്ങളും സുതാര്യമാകണം. കേരളത്തിലെ എല്ലാ മുസ്‌ലിം മഹല്ലുകളെയും കമ്പ്യൂട്ടര്‍വത്‌കരിക്കുകയും ഒരു നെറ്റ്‌വര്‍ക്കിനു കീഴില്‍ കൊണ്ടുവരികയും ചെയ്‌ത്‌ ഭരണസംവിധാനങ്ങളും ആശയവിനിമയവും പ്രബോധന സാധ്യതകളെയും ഏകോപിപ്പിക്കുന്ന അതിനൂതന പദ്ധതിയാണ്‌ ഇ മഹല്ല്‌. ഇന്ത്യയില്‍ ആദ്യമായാണ്‌ ഇത്തരമൊരു പദ്ധതി. മസ്‌ജിദ്‌, മദ്‌റസ തുടങ്ങിയ സ്ഥാപനങ്ങളുടെ നടത്തിപ്പും റിക്കാര്‍ഡുകള്‍, എക്കൗണ്ടുകള്‍ തുടങ്ങിയവയുടെ സൂക്ഷിപ്പും കമ്പ്യൂട്ടറൈസ്‌ ചെയ്‌ത്‌ സംസ്ഥാനമൊട്ടുക്കുമുള്ള മഹല്ലുകളെ ഒരു നെറ്റ്‌വര്‍ക്കിനു കീഴില്‍ കൊണ്ടുവരാന്‍ സാധിച്ചാല്‍ മഹല്ല്‌ ഏകീകരണം സഫലമാകും.

മഹല്ല്‌ ശാക്തീകരണവും മഹല്ല്‌ ഏകീകരണവും ഫലപ്രദമായി നടപ്പിലാക്കുകയെന്നതാണ്‌ ഇ മഹല്ലിന്റെ മഹത്തായ ലക്ഷ്യം. നന്മകളുടെ വ്യാപനവും തിന്മകളുടെ വിപാടനവുമാണ്‌ മഹല്ല്‌ ശാക്തീകരണമെങ്കില്‍ സുശക്തമായ പണ്‌ഡിതനേതൃത്വത്തിന്‌ കീഴില്‍ പരസ്‌പരം ആശയവിനിമയത്തിനും ഡാറ്റാ കൈമാറ്റത്തിനും അന്വേഷണങ്ങള്‍ക്കും എളുപ്പ വഴി തുറക്കുകയാണ്‌ മഹല്ല്‌ ഏകീകരണത്തിലൂടെ, ഇ മഹല്ല്‌ നടപ്പിലാക്കുന്നതിലൂടെ.

വിപണിയില്‍ ഇന്ന്‌ ലഭ്യമായ കേവലം ഡോക്യുമെന്റേഷന്‍ സോഫ്‌റ്റ്‌വെയറിനു പകരം മഹല്ല്‌ ഭരണത്തിന്റെ സര്‍വ്വതിനെയും ഉള്‍പ്പെടുത്തി സമ്പൂര്‍ണ സോഫ്‌റ്റ്‌വെയര്‍ ആണ്‌ ഇ മഹല്ല്‌ പദ്ധതിയില്‍ ഉപയോഗിക്കുന്നത്‌. മഹല്ലിലെ ജനങ്ങളെക്കുറിച്ച്‌ ഇനം തിരിച്ചുള്ള വിവര ശേഖരണ സൗകര്യം ഈ സോഫ്‌റ്റ്‌വെയറിനെ വ്യത്യസ്‌തമാക്കുന്നു. മഹല്ലിലെ സ്ഥിതിവിവരങ്ങള്‍ യഥാവിധി അറിയാമെന്നതിനാല്‍ വിശകലനം ചെയ്യാനും യഥാര്‍ത്ഥ കണക്കെടുപ്പിനും അതുവഴി വിശ്വാസികളുടെ മനമറിഞ്ഞുള്ള പ്രബോധനത്തിനും ഇതുപകരിക്കുമെന്നതില്‍ സംശയമില്ല. മഹല്ലുവാസികളുടെ സാമൂഹികവും സാമ്പത്തികവുമായ സ്ഥിതി-അസമത്വങ്ങള്‍ വിശകലനം ചെയ്യാനും അതിനനുസൃതമായി പ്രബോധന നയരൂപീകരണത്തിനും സാധിക്കുകയും സമൂഹത്തിന്റെ മൊത്തത്തിലുള്ള ഉന്നമനം പ്രാവര്‍ത്തികമാക്കാന്‍ വഴിയൊരുക്കുകയും ചെയ്യും.വിവരങ്ങള് ഇനം തിരിച്ച്

മഹല്ല് വാസികളുടെ വിവരങ്ങള് കൃത്യമായി ഇനം തിരിക്കുന്നു. (വിദ്യാഭ്യാസം, തൊഴില്, മറ്റു ഇടപെടുന്ന മേഖലകള് അനുസരിച്ച്) പ്രബോധന സൗകര്യവും സാന്ത്വന മാര്ഗവും എളുപ്പമാക്കുന്നു. വിധവകള്, 18 തികഞ്ഞവര്, 60 കഴിഞ്ഞവര്, വികലാംഗര്, രോഗികള്, പാവപ്പെട്ടവര്, ഇടത്തരക്കാര്, സമ്പന്നര്, ഭൂമിയില്ലാത്തവര്, വീടില്ലാത്തവര്, കുടിവെള്ള സൗകര്യമില്ലാത്തവര്, ശൗച്യാലയമില്ലാത്തവര്, പഠിക്കുന്നവര്, പഠിക്കാത്തവര്, ഉന്നത വിദ്യാഭ്യാസമുള്ളവര്, യോഗ്യത ഉണ്ടായിട്ടും തുടര്ന്നു പഠിക്കാത്തവര്, അധ്യാപകര്, ഉദ്യോഗസ്ഥര്, ഡ്രൈവര്മാര്, കൂലിപ്പണിക്കാര്, മറ്റു തൊഴിലില് ഏര്പ്പെടുന്നവര് തുടങ്ങിയ വിഭാഗങ്ങളെ തിരിച്ചറിയാന് ഇത് സഹായിക്കും. സന്നദ്ധ സംഘങ്ങളുടെയും സംഘടനാ പ്രവര്ത്തകരുടെയും പങ്കാളിത്തം ദഅ്വാ പ്രവര്ത്തനങ്ങള്ക്ക് സഹായകമാക്കുന്നു. ഓരോ വ്യക്തിയുടെയും ആത്മീയപരമായ നിലവാരം ഉയര്ന്നത്, ശരാശരി, താഴ്ന്നത് എന്ന നിലയില് വേര്തിരിച്ചറിയുന്നതിനാല് വൈയക്തിക പ്രബോധനത്തിന് സൗകര്യമേറുന്നു. സുന്നികളുടെയും അല്ലാത്തവരുടെയും കണക്ക് ലഭിക്കുന്നതിനാല് ആശയപരമായ പ്രചാരണത്തിന് സാധ്യത കൈവരുന്നു

മഹല്ലില് എത്ര വാഹനങ്ങള് ഉണ്ടെന്നും അവ എവിടെയൊക്കെയാണെന്നും ജീവിതസൗകര്യങ്ങള് വേണ്ടത്രയുള്ളവരുടെയും ഇല്ലാത്തവരുടെയും ലിസ്റ്റും ഇതോടൊപ്പം ലഭിക്കുന്നു. പുതുമുസ്ലിംകള് ഉണ്ടെങ്കില് അത് കൃത്യമായി അറിയാന് സാധിക്കുന്നു. യതീംകുട്ടികളുടെ ലിസ്റ്റ്, സ്വന്തം വീടില്ലാത്തവരുടെ ലിസ്റ്റ്, വരവും ചെലവും ഒത്തുപോകാത്ത എത്ര വീടുകളുണ്ട്?, വേനലില് വെള്ളം വറ്റുന്ന എത്ര വീടുകളുണ്ട്?, നല്ല കുടിവെള്ളം കിട്ടാത്ത എത്ര വീടുകളുണ്ട്?, നിത്യരോഗികളുടെ ലിസ്റ്റ്, അംഗവൈകല്യമുള്ളവരുടെ ലിസ്റ്റ് തുടങ്ങിയവ പ്രത്യേകമായി ലഭിക്കുന്നതോടെ ആവശ്യമുള്ള സാന്ത്വന പ്രവര്ത്തനങ്ങള്ക്ക് ഉപകരിക്കുന്നു. രക്തഗ്രൂപ്പ് ലിസ്റ്റ് ലഭിക്കുന്നതിനാല് അപൂര്വ ഗ്രൂപ്പുകാരെ പ്രത്യേകം നോട്ട് ചെയ്യാനും ഉപയോഗപ്പെടുത്താനും സാധിക്കും. ഇതോടെ ലോകത്ത് എവിടെ നിന്നും ഇ മഹല്ല് സംവിധാനം വഴി ആവശ്യക്കാരെ കണ്ടെത്തി സഹായങ്ങളും സൗകര്യങ്ങളും ചെയ്യാനാകും.

ഇ മഹല്ലിന്റെ നേട്ടങ്ങള്

ഇ മഹല്ല് സംവിധാനം ഒരു മഹല്ലില് സ്ഥാപിക്കുന്നതോടുകൂടി ആ മഹല്ല് വാസികള്ക്ക് മുഴുവന് ഇതിന്റെ പ്രയോജനം ലഭിച്ചുതുടങ്ങും. പൊതുവായ റിലീഫ് വിതരണത്തിനു അര്ഹരെ കണ്ടെത്തി ടോക്കണ് കൊടുക്കാന് വളരെ എളുപ്പമാണ്. പ്രത്യേക സഹായം ആവശ്യമുള്ള ആളുകളെ കണ്ടെത്താന് സാധിക്കുന്നതിനാല് സഹായമാവശ്യമുള്ള അര്ഹതപ്പെട്ടവര്ക്ക് അവര് ചോദിക്കാതെ തന്നെ സഹായം എത്തിക്കാന് സാധിക്കുന്നു. സഹായം നല്കുന്ന വ്യക്തികള്, സംഘടനകള് എന്നിവരെ കണ്ടെത്തി മഹല്ലിലെ അര്ഹര്ക്ക് എത്തിച്ച് കൊടുക്കല് കമ്മിറ്റികള്ക്കും, തീര്ത്തും അര്ഹര്ക്ക് തന്റെ സഹായം എത്തിക്കാന് വ്യക്തികള്ക്കും സംഘടനകള്ക്കും ലോകത്തിന്റെ ഏത് മൂലയില് നിന്നും നല്കാന് ഇതുവഴി സാധ്യമാകുന്നു.

സംസ്ഥാനമൊട്ടുക്കുമുള്ള വലിയൊരു നെറ്റ്വര്ക്കിന്റെ ഭാഗമായി മാറാന് മഹല്ലുകള്ക്ക് അവസരം ലഭിക്കുന്നു. വിവാഹാന്വേഷണം, മറ്റ് എന്ക്വയറികള്ക്ക് ഉടനടി പരിഹാരം കാണാന് സാധിക്കുന്നു. മരണ വിവരം അറിയിക്കാനും മയ്യിത്ത് നിസ്കാരത്തിനുള്ള അറിയിപ്പുകള് മറ്റു മഹല്ലുകളില് എത്തിക്കാനും എളുപ്പത്തില് കഴിയുന്നു. എല്ലാ വര്ഷവും സര്വ്വേ നടത്തേണ്ട ആവശ്യമില്ല. കമ്പ്യൂട്ടറില് ഒരു തവണ എന്റര് ചെയ്താല് ഡാറ്റകള് സൂക്ഷിക്കപ്പെടുന്നു. മഹല്ലിലെ കമ്പ്യൂട്ടര് പ്രവര്ത്തന രഹിതമായാലും ഡാറ്റകള് നഷ്ടപ്പെടാതെ കേന്ദ്ര സര്വറില് സൂക്ഷിക്കപ്പെടുന്നു. കുടുംബ സര്വ്വേ ഫോറം ഓരോരുത്തര്ക്കും മൊബൈലിലൂടെ ഓണ്ലൈനായും പൂരിപ്പിക്കാന് കഴിയും. മഹല്ലിലെ പ്രസിദ്ധരായ ആളുകളുടെ പേര് ആ കുടുംബത്തിന്റെ സര്വ്വേ ഫോറത്തില് വരുന്നതിനാല് വലിയൊരു ചരിത്രം സൂക്ഷിക്കപ്പെടുന്നു. മഹല്ല് കമ്മിറ്റിക്ക് മുഴുവന് മൊബൈല് നമ്പറുകളിലേക്കും ഒരു നിമിഷം കൊണ്ട് മെസ്സേജ് അയക്കാന് സാധിക്കുന്നു. മഹല്ലിന് പുറത്താണെങ്കിലും സെക്രട്ടറിക്ക് മൊബൈല് വഴി മെസ്സേജ് അയക്കാന് കഴിയും. ജനനം എന്റര് ചെയ്താല് കുട്ടി വലുതാകുന്നതിനനുസരിച്ച് വയസ്സ് കൃത്യമായി കമ്പ്യൂട്ടറില് കാണിക്കുന്നു. വോട്ടവകാശം, വിവാഹം, മരണം തുടങ്ങിയ അവസരത്തില് ഇതുപകരിക്കും. ഡത്ത് എന്റര് ചെയ്യുമ്പോള് ആ കുടുംബത്തിന്റെ ലിസ്റ്റില് നിന്ന് ഓട്ടോമാറ്റിക്കായി ആ പേര് നീക്കപ്പെടും. എന്നാല്, ഡത്ത് ഹിസ്റ്ററിയില് ആ പേര് ഉണ്ടാകുന്നതിനാല് വിസ്മരിക്കപ്പെടുകയുമില്ല. വിവാഹാന്വേഷണങ്ങള്, മറ്റു അന്വേഷണങ്ങള് മഹല്ല് കമ്മിറ്റിയുടെ മുമ്പില് വരുമ്പോള് കമ്പ്യൂട്ടര് തുറന്ന് നോക്കി കൃത്യമായ വിവരം പറയാന് സാധിക്കും. വിവാഹം എന്റര് ചെയ്യുന്നോടെ ആ വീട്ടില് ഒരംഗം കൂടിയതായി പേരു വിവരങ്ങള് സഹിതം കമ്പ്യൂട്ടറില് രേഖപ്പെടുത്തും.

അതേപോലെ വിവാഹമോചനം നടന്നാല് ഡൈവോഴ്സ് ലിസ്റ്റില് ചേര്ക്കപ്പെടും. ഒരു വീട്ടിലെ ഒരു മകനും കുടുംബവും താമസം മാറിയാല് ട്രാന്സ്ഫര് സര്ട്ടിഫിക്കറ്റ് കൊടുക്കാന് സാധിക്കും. അതോടെ അയാളുടെയും കുടുംബത്തിന്റെയും പേര് കമ്പ്യൂട്ടറിലെ കുടുംബ ലിസ്റ്റില് നിന്ന് അപ്രത്യക്ഷമാകും. പക്ഷേ, ഹിസ്റ്ററിയില് സൂക്ഷിക്കും. മറ്റൊരിക്കല് മഹല്ലിലേക്ക് തിരിച്ചുവന്നാല് വീണ്ടും ടൈപ്പ് ചെയ്യാതെ ഒരു മൗസ് ക്ലിക്ക് കൊണ്ട് അവരെ ഈ മഹല്ലിലേക്കു ചേര്ക്കാന് സാധിക്കും. ദുരുപയോഗ സാധ്യത തടയുന്നതിന് മഹല്ല് കമ്മിറ്റിക്ക് യൂസര് ഐഡിയും പാസ്വേര്ഡും നല്കും.

ഫോറങ്ങള്, രജിസ്റ്ററുകള്, സര്ട്ടിഫിക്കറ്റുകള് സൂക്ഷിച്ചുവെച്ച സ്ഥലം എവിടെയാണെന്നു മറന്നുപോയാല് അത് കണ്ടെത്താന് സോഫ്റ്റ്‌്വെയറില് സൗകര്യമുണ്ട്. കമ്മിറ്റിയുടെ വിവരങ്ങള് (ഭാരവാഹികള്, കാലാവധി) കൃത്യമായി ലഭിക്കുന്നു. യോഗനടപടികള് മലയാളത്തിലും രേഖപ്പെടുത്താന് സാധിക്കുന്നു. യോഗനടപടികള്, നബിദിനം, റമളാന്, വയള് തുടങ്ങിയ പ്രവര്ത്തനങ്ങളുടെ വിവരങ്ങള് അപ്പപ്പോള് രേഖപ്പെടുത്തിയാല് വാര്ഷിക റിപ്പോര്ട്ട് ലഭിക്കുന്നു. ജനറല് ബോഡി ലിസ്റ്റ് ഫോണ് നമ്പര് സഹിതം കിട്ടുന്നു.

കൃത്യമായ വരവ് ചെലവ് കണക്ക് ലഭിക്കുന്നു. (വരവ്, ചെലവ് എന്റര് ചെയ്താല് മതി, ഐറ്റം തിരിച്ച് റിപ്പോര്ട്ട് കിട്ടും) മുന് കണക്കുകള് വര്ഷം തിരിച്ച് ലഭിക്കും. ശമ്പള ബില്ലുകള് പ്രിന്റെടുക്കാം. എന്റര് ചെയ്ത കണക്കനുസരിച്ച് വഖഫ് റിട്ടേണ് ഫോര്മാറ്റ് ഓട്ടോമാറ്റിക് ആയി ലഭിക്കുന്നു. സ്വത്ത് രേഖകള് കമ്പ്യൂട്ടറില് സൂക്ഷിക്കാന് സാധിക്കുന്നിനാല് നഷ്ടപ്പെടുവാനുള്ള സാധ്യത ഇല്ലാതാകുന്നു. സൊസൈറ്റി രജിസ്ട്രേഷന് പുതുക്കുന്നത് പലര്ക്കും വൈകാറുണ്ട്. വര്ഷങ്ങള് കഴിഞ്ഞാല് പുതുക്കുവാന് ധാരാളം പണിപ്പെടേണ്ടി വരും. പുതുക്കേണ്ട തിയ്യതിയും വഖഫ് റിട്ടേണ് സമര്പ്പിക്കേണ്ട തിയ്യതിയും നികുതി ഒടുക്കേണ്ട തിയ്യതിയും മെസ്സേജിലൂടെ ഓര്മ്മപ്പെടുത്തപ്പെടും. പുതുക്കുവാനുള്ള ഭരണസമിതി പട്ടിക പ്രിന്റെടുക്കാന് സാധിക്കും. ഭരണഘടന കമ്പ്യൂട്ടറില് സ്റ്റോര് ചെയ്യാം. പൈലറ്റ് പദ്ധതി കേരളത്തിലെ 100 മഹല്ലുകള്ക്ക് -100 സ്ക്വയര് ഫീറ്റ് ഓഫീസ് റൂം (വൈദ്യുതി, ടെലിഫോണ്, കമ്പ്യൂട്ടര്, ഇന്റര്നെറ്റ് സൗകര്യങ്ങള്) -ആവശ്യമായ ടേബിള്, കസേര, അലമാര തുടങ്ങിയവ -നിശ്ചിത ഫോറം മാതൃകയാക്കി മഹല്ല് സര്വ്വേ നടത്തുക. -മഹല്ല് സെക്രട്ടറിക്കും ഒരു ഓപ്പറേറ്റര്ക്കും പരിശീലനം നല്കും. -സര്വ്വേ പ്രവര്ത്തനങ്ങള്ക്ക് മദ്റസ ഉസ്താദുമാരെയും സന്നദ്ധ പ്രവര്ത്തകരെയും ഉപയോഗപ്പെടുത്തുന്നു.

ഇ മഹല്ല് ഉപയോഗക്രമം

മഹല്ലിലെ കമ്പ്യൂട്ടറില് ഇ മഹല്ല് സോഫ്റ്റ്വെയര് ഇന്സ്റ്റാള് ചെയ്യുക. -മഹല്ലില് നിന്നും സര്വ്വേഫോറം വഴി ശേഖരിച്ച വിവരങ്ങള് (ഡാറ്റ) സോഫ്റ്റ്വെയറില് എന്റര് ചെയ്യുക. -ഡാറ്റ എന്റര് ചെയ്തു കഴിഞ്ഞാലുടന് വിവിധ റിപ്പോര്ട്ടുകള് പ്രിന്റ് എടുത്ത് തുടങ്ങാം. -ഡാറ്റ എന്റര് ചെയ്ത ശേഷം ഇന്റര്നെറ്റ് ഓണാക്കിയാലുടന് ഡാറ്റയുടെ കോപ്പി സര്വ്വറില് എത്തും. -മെസ്സേജ് ഓപ്ഷനില് ഫോണ് നമ്പറുകള് തരംതിരിച്ച് ഗ്രൂപ്പ് മെസ്സേജ് അയക്കാന് കഴിയും. -മറ്റു മഹല്ലുകളെ അറിയിക്കേണ്ട മെസ്സേജ് ആണെങ്കില് (മയ്യിത്ത് നിസ്കാരം, പൊതു പരിപാടികള്) മെസ്സേജ് ടൈപ്പ് ചെയ്ത ശേഷം സെന്ഡ് ഓപ്ഷന് ക്ലിക്ക് ചെയ്യുക. -എല്ലാ മഹല്ലുകള്ക്കും യൂസര് ഐഡി, പാസ്വേര്ഡ് ഉണ്ടായിരിക്കും.