ഞങ്ങളെ കുറിച്ച്

സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ)

മഹല്ല് ജമാഅത്തുകള്, ദഅ്വ-ശരീഅത്ത് കോളേജുകള്, മസ്ജിദ്-മദ്റസകള്, ഓര്ഫനേജുകള്, ഇംഗ്ലീഷ് മീഡിയം സ്കൂളുകള് തുടങ്ങിയ മത സ്ഥാപനങ്ങളുടെ മാനേജിംഗ് കമ്മിറ്റികളുടെ സംയുക്ത വേദിയാണ് സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) 2003 ആഗസ്റ്റ് മാസത്തിലാണ് സുന്നി മാനേജ്മെന്റ് അസോസിയേഷന് (എസ്.എം.എ) സംസ്ഥാന കമ്മിറ്റി രൂപീകരിക്കപ്പെട്ടത്. മെമ്പര്ഷിപ്പടിസ്ഥാനത്തില് തിരഞ്ഞെടുക്കപ്പെട്ട യൂണിറ്റ്, റീജ്യണല്, മേഖല, ജില്ല, സ്റ്റേറ്റ് കമ്മിറ്റികളാണ് ഇതിന്റെ ഘടകങ്ങള്. കേരളം, കര്ണാടക, തമിഴ്നാട്, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലെ മഹല്ല്, മദ്റസകളുടെ വ്യവസ്ഥാപിത പ്രവര്ത്തനങ്ങളെ ഏകോപിപ്പിക്കുന്നതും പരിശീലിപ്പിക്കുന്നതും സഹായിക്കുന്നതും കോഴിക്കോട് സമസ്ത സെന്ററില് സജ്ജീകരിച്ച എസ്.എം.എ കേന്ദ്ര ഓഫീസാണ്. വിലാസം: എസ്.എം.എ സ്റ്റേറ്റ് ഓഫീസ്, സമസ്ത സെന്റര്, ജാഫര്ഖാന്കോളനി റോഡ്, കോഴിക്കോട് 673006, ഫോണ്: 0495 2772848, ഇമെയില്: sma.samastha@gmail.com

image

നേതൃത്വം

ലോകപ്രശസ്ത പണ്ഡിതന് ഖമറുല് ഉലമ കാന്തപുരം എ.പി അബൂബക്കര് മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സമസ്ത കേരള ജംഇയ്യത്തുല് ഉലമയുടെ കീഴില് കെകെ. അഹമ്മദ്കുട്ടി മുസ്ലിയാര് പ്രസിഡണ്ടും പ്രൊഫ. കെ.എം.എ റഹീം ജനറല് സെക്രട്ടറിയും സയ്യിദ് അലി ബാഫഖി തങ്ങള് ട്രഷററുമായ സംസ്ഥാന കമ്മിറ്റിയാണ് ഇപ്പോള് സംഘടനയെ നയിക്കുന്നത്. പ്രസ്ഥാന ചരിത്രത്തിലെ അതുല്യ പ്രതിഭയായ പാറന്നൂര് പി.പി. മുഹ്യിദ്ധീന് കുട്ടി മുസ്ലിയാരാണ് എസ്.എം.എയുടെ ഉത്ഭവത്തിനും ആധുനിക വത്കരണത്തിനും ചുക്കാന് പിടിച്ചത്.


K.K AHAMMED KUTTY MUSLIYAR KATTIPPARA

PRESIDENT

PROF. KMA RAHEEM

GEN. SECRETARY

SAYYID ALI BAFAQI THANGAL

TREASURER


SAYYID SHARAFUDHEEN JAMALULLAILY

PRESIDENT, ORGANIZATION

SAYYID ZAINUL ABIDEEN BAFAQI

PRESIDENT, WELFARE

SAYYID PMS THANGAL THRISSUR

PRESIDENT, INSTITUTION/WAQAF

P.K MUHAMMED BADSHA SAQUAFI

PRESIDENT, TRAINING

M.N SIDHEEQ HAJI

PRESIDENT, PUBLIC RELATION


E. YAKOOB FAIZY

SECRETARY, ORGANIZATION

KOOTTAMBARA ABDURAHMAN DARIMI

SECRETARY, WELFARE

PROF. AK ABDUL HAMEED

SECRETARY, INSTITUTION/WAQAF

SULAIMAN SAQUAFI KUNJUKULAM

SECRETARY, TRAINING

P.K ABDURAHMAN MASTER PADIKKAL

SECRETARY, PUBLIC RELATION

ലക്ഷ്യം

01

മഹല്ലു ജമാഅത്തുകളെയും മസ്ജിദ്, മദ്റസ, സ്കൂള്, ഓര്ഫനേജ് തുടങ്ങിയ സ്ഥാപന മാനേജ്മെന്റുകളെയും ഇസ്ലാമിക പാരമ്പര്യത്തിന്റെ അടിസ്ഥാന ഘടകങ്ങളാക്കി മാറ്റിയെടുത്ത്, പണ്ഡിത നേതൃത്വത്തിന്റെ കീഴിലായി പുതിയ തെളിച്ചം സൃഷ്ടിച്ചെടുക്കുക.

02

മഹല്ല് മസ്ജിദുകളിലും മദ്റസകളിലും മത സ്ഥാപനങ്ങളിലും അഹ്ലുസ്സുന്നത്തി വല് ജമാഅത്തിന്റെ ആശയാദര്ശങ്ങള്ക്കും കര്മ്മങ്ങള്ക്കും ഭരണഘടനാപരമായ സംരക്ഷണം ഉറപ്പുവരുത്താന് ആവശ്യമായ നിയമോപദേശം നല്കുകയും നേതൃത്വം നല്കുകയും ചെയ്യുക.

03

വ്യവസ്ഥാപിതമായ പ്രവര്ത്തന പദ്ധതികള് നടപ്പിലാക്കി ഇസ്ലാമിക പ്രബോധനം മഹല്ലുതലങ്ങളില് ഫലപ്രദമായി ഉപയോഗപ്പെടുത്തുക.04

മഹല്ല് കമ്മിറ്റികള് തമ്മില് ആശയവിനിമയത്തിനും സഹകരണത്തിനും ഫലപ്രദമായ ശാശ്വത സംവിധാനത്തിന് അവസരം സൃഷ്ടിക്കുക

05

പൊതുസ്വത്ത് കൈകാര്യം ചെയ്യുമ്പോള് ശ്രദ്ധിക്കേണ്ട സംഗതികളില് കൈകാര്യകര്ത്താക്കള്ക്ക് അറിവും അവബോധവും ട്രൈനിംഗും

06

മാനേജിംഗ് കമ്മിറ്റികള്ക്ക് സ്ഥാപന ഭരണം, സുരക്ഷ തുടങ്ങിയവയില് ആവശ്യമായ പരിശീലനം നല്കുക

07

വഖഫ് മുതലുകള് അന്യാധീനപ്പെടാതെ സംരക്ഷിക്കുവാനുള്ള നിയമപരിരക്ഷ ഉറപ്പുവരുത്തുക

08

സര്ക്കാറിന്റെ ധനസഹായങ്ങളും മറ്റും അര്ഹര്ക്ക് ലഭിക്കുന്നതിനുള്ള നടപടികള് സ്വീകരിക്കുക